കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫ് വിടാന്‍ ഇനിയും പാര്‍ട്ടികളും നേതാക്കളും? ഇടനിലക്കാരനായി ജോസ് കെ മാണി

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മുന്‍ നിര്‍ത്തി മുന്നണി ശക്തിപ്പെടുത്താനുള്ള നീക്കമാണ് എല്‍ഡിഎഫ് നടത്തുന്നത്. സംസ്ഥാനത്ത് എന്ത് വിലകൊടുത്തും ഭരണത്തുടര്‍ച്ച ഉറപ്പു വരുത്തുക എന്നതാണ് സിപിഎം ലക്ഷ്യം. മുന്നണി സംവിധാനം കണക്കിലെടുക്കുമ്പോള്‍ 2016 ലേതില്‍ നിന്നും എല്‍ഡിഎഫിന് കാര്യങ്ങള്‍ കൂടുതല്‍ അനുകൂലമാണ്. യുഡിഎഫില്‍ നിന്നും പ്രമുഖരായ രണ്ട് കക്ഷികള്‍ മുന്നണി വിട്ട് ഇപ്പുറത്ത് എത്തി. ഇവരെക്കൂടാതെ പ്രതിപക്ഷ കക്ഷിയില്‍ നിന്നും കൂടുതല്‍ പാര്‍ട്ടികളെ തങ്ങളുടെ ചേരിയിലെത്തിക്കാനാണ് എല്‍ഡിഎഫ് നടത്തുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

 എല്‍ജെഡി

എല്‍ജെഡി

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ എത്തിയ ആദ്യ കക്ഷി വിരേന്ദ്ര കുമാറിന്‍റെ നേതൃത്വത്തിലുള്ള എല്‍ജെഡിയായിരുന്നു. നേരത്തെ ഇടതു ചേരിയിലായിരുന്ന ദള്‍ 2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ തുടര്‍ന്നായിരുന്നു എല്‍ഡിഎഫ് വിട്ടത്. യുഡിഎ​ഫില്‍ എത്തിയ ദളിന് അവിടെ മികച്ച പരിഗണന കിട്ടിയില്ലെന്ന പരാതി നിരന്തരം ഉയര്‍ന്നു വന്നിരുന്നു.

കോണ്‍ഗ്രസുകാര്‍ കാലുവാരി

കോണ്‍ഗ്രസുകാര്‍ കാലുവാരി


2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് പാര്‍ട്ടി നേതാവ് വിരേന്ദ്ര കുമാര്‍ തോറ്റത് കോണ്‍ഗ്രസുകാര്‍ കാലുവാരിയത് കൊണ്ടാണെന്ന പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് വന്നതോടെ തന്നെ ദളിന്‍റെ മുന്നണി മാറ്റ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരുന്നു. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച 7 ല്‍ 7 സീറ്റിലും തോറ്റതോടെ യുഡിഎഫ് ബന്ധം അവസാനിപ്പിക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതമാവുകയായിരുന്നു.

ലയനം

ലയനം


എല്‍ഡിഎഫില്‍ തിരിച്ചെത്തിയ എല്‍ജെഡി ജെഡിഎസുമായി ലയിച്ച് പഴയ ശക്തി വീണ്ടെടുക്കാനുള്ള നീക്കത്തിലാണ്. ഇരുപാര്‍ട്ടികളും തമ്മിലുള്ള ലയന ചര്‍ച്ചകള്‍ വിവിധ ഘട്ടങ്ങല്‍ പിന്നിട്ടു കഴിഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി ലയനം എന്നതാണ് ധാരണം. നിയമസഭാ തിരഞ്ഞെടുപ്പില്‍ പിളര്‍പ്പിന് മുമ്പ് ഉണ്ടായിരുന്ന അത്രയും സീറ്റുകള്‍ തങ്ങള്‍ക്ക് വേണമെന്ന ആവശ്യം ഇവര്‍ ഉന്നയിച്ചേക്കും.

കേരള കോണ്‍ഗ്രസ് എം

കേരള കോണ്‍ഗ്രസ് എം

യുഡിഎഫില്‍ നിന്നും എത്തിയ അടുത്ത കക്ഷി ജോസ് കെ മാണി നയിക്കുന്ന കേരള കോണ്‍ഗ്രസ് എം ആയിരുന്നു. എല്‍ജെഡി പോയതിനേക്കാള്‍ എത്രയോ വലിയ പ്രഹരമായിരുന്നു ജോസ് കെ മാണി മുന്നണി വിട്ടതിലൂടെ യുഡിഎ​ഫിനുണ്ട്. മധ്യകേരളത്തിലെ പാര്‍ട്ടിയുടെ നെടും തൂണാണ് കേരള കോണ്‍ഗ്രസ് ഇടതുമുന്നണിയിലേക്ക് പോയതോടെ യുഡിഎഫിന് നഷ്ടമായി.

ജനസ്വാധീനം

ജനസ്വാധീനം

പിജെ ജോസഫ് നയിക്കുന്ന വിഭാഗം യുഡിഎഫില്‍ നിലയുറപ്പിക്കുന്നുണ്ടെങ്കിലും കൂടുതല്‍ ജനസ്വാധീനം ഉള്ളത് ജോസ് കെ മാണി നയിക്കുന്ന വിഭാഗത്തിനാണ്. ജോസിന്‍റെ വരവോടെ മധ്യകേരളത്തില്‍ ഇതുവരെ ലഭിക്കാതിരുന്ന ചില സീറ്റുകള്‍ ഉറപ്പിക്കാനും ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ വിജയം സ്വന്തമാക്കാനും കഴിയുമെന്നാണ് ഇടതുപക്ഷം പ്രതീക്ഷിക്കുന്നത്.

കോണ്‍ഗ്രസിനൊപ്പം

കോണ്‍ഗ്രസിനൊപ്പം

കേരള കോണ്‍ഗ്രസും എല്‍ജെഡിയും മുന്നണി വിട്ടതോടെ ഇനി കോണ്‍ഗ്രസിനൊപ്പം മുന്നണിയില്‍ അവശേഷിക്കുന്ന പാര്‍ട്ടികള്‍ മുസ്ലിം ലീഗും കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പും ആര്‍എസ്പിയും മാത്രമാണ്. ഇതില്‍ തന്നെ ജോസഫ് ഗ്രൂപ്പും ആര്‍എസ്പിയും നേരത്തെ ഇടത് ഘടകക്ഷികളായിരുന്നു. ദേശീയ തലത്തില്‍ ആര്‍എസ്പി ഇപ്പോഴും ഇടതുപക്ഷത്തിനൊപ്പവുമാണ്.

സിപിഎം പ്രവര്‍ത്തിക്കുന്നത്

സിപിഎം പ്രവര്‍ത്തിക്കുന്നത്

യുഡിഎഫിനെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സിപിഎം പ്രവര്‍ത്തിക്കുന്നത്. ഇതിനായി നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ജോസഫ് ഗ്രൂപ്പില്‍ നിന്നും ഒരു വിഭാഗത്തെ പിളര്‍ത്തി എല്‍ഡിഎഫില്‍ എത്തിക്കാനുള്ള നീക്കമാമ് സിപിഎം നടത്തുന്നത്. ജോസ് കെ മാണി വിഭാത്തെ മുന്നില്‍ നിര്‍ത്തിയാണ് സിപിഎമ്മിന്‍റെ നീക്കങ്ങല്‍. അനൂപ് ജേക്കബിന്‍റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് (ജേക്കബ്)നേയും സിപിഎം ലക്ഷ്യം വെക്കുന്നുണ്ട്.

ജോണി നെല്ലൂര്‍

ജോണി നെല്ലൂര്‍

കേരള കോണ്‍ഗ്രസിലെ പ്രമുഖ നേതാവായ ജോണി നെല്ലൂര്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പാര്‍ട്ടി വിട്ട് പിജെ ജോസഫ് പക്ഷത്തേക്ക് പോയിരുന്നു. ജോസഫ് പക്ഷത്തെത്തിയ ജോണി നെല്ലൂര്‍ തങ്ങളുടെ പാര്‍ട്ടിയില്‍ നിന്നും കൂടുതല്‍ നേതാക്കളെ ചാക്കിട്ടി പിടിക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതി കേരള കോണ്‍ഗ്രസ് ജേക്കബിനുണ്ട്.

സീറ്റുകളും ലക്ഷ്യം വെക്കുന്നു

സീറ്റുകളും ലക്ഷ്യം വെക്കുന്നു

ഈ നീക്കങ്ങള്‍ ലക്ഷ്യം കണ്ടാല്‍ ആര്‍എസ്പിയും ലീഗും പിളര്‍ന്ന് ശക്തി ക്ഷയിച്ച കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പും മാത്രമാവും യുഡിഎഫില്‍ ചേരിയിലുണ്ടാവുക. സിഎംപി, ഫോര്‍വേഡ് ബ്ലോക്ക് എന്നിവരുടെ പ്രാതിനിധ്യം പേരിന് മാത്രമാണ്. വലിയ ജനസ്വാധീനമില്ലാത്ത പാര്‍ട്ടികളാണ് ഇവയെല്ലാം. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവരെല്ലാം സീറ്റുകളും ലക്ഷ്യം വെക്കുന്നുണ്ട്.

അധികാരം

അധികാരം

നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരം ലഭിക്കുമെന്ന പ്രതീക്ഷയാണ് യുഡിഎഫില്‍ തുടരാന്‍ നിലവില്‍ ഉള്ള പല കക്ഷികളേയും പ്രേരിപ്പിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണം ലഭിച്ചില്ലെങ്കില്‍ ഇടതിനോട് കൂട്ട് കൂടിയാലും പ്രശ്നമില്ലെന്ന് കരുതുന്നതാണ് യുഡിഎഫിലെ മിക്ക കക്ഷികളും. മുസ്ലിം ലീഗിന് തന്നെ പണ്ട് ഇടത് ചേരിയിലായിരുന്നതിന്‍റെ ചരിത്രം പറയാനുണ്ട്.

രാഷ്ട്രീയ മാറ്റങ്ങള്‍

രാഷ്ട്രീയ മാറ്റങ്ങള്‍

പാര്‍ട്ടികളെ ഒന്നായി മുന്നണിയിലെത്തിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പിളര്‍പ്പുണ്ടാക്കി നേതാക്കളേയും അണികളേയും പിടിക്കാനാണ് സിപിഎം ശ്രമം. ലീഗില്‍ നിന്ന് വരുന്നവര്‍ക്ക് സിപിഎമ്മിലോ ഐഎന്‍എല്ലിലോ ചേരാം. ജോസഫ് ഗ്രൂപ്പില്‍ നിന്ന് വരുന്നവര്‍ക്ക് കേരള കോണ്‍ഗ്രസില്‍ ചേരാം എന്നതാണ് നിര്‍ദേശം. നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കൂടുതല്‍ രാഷ്ട്രീയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് ഇടത് നേതാക്കള്‍ വ്യക്തമാക്കുന്നത്.

English summary
Some more partirs may leave udf: Jose k mani is meadiating the discussion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X