കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

90 ശതമാനം പ്രവര്‍ത്തകരും തനിക്കൊപ്പം; കോണ്‍ഗ്രസ് പ്രസിഡന്റാകേണ്ടതായിരുന്നു- കെ സുധാകരന്‍ പറയുന്നു

Google Oneindia Malayalam News

കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ അടിമുടി മാറ്റം വേണമെന്ന് മുറവിളി ഉയര്‍ന്നിരുന്നു. കെപിസിസി അധ്യക്ഷനായി കെ മുരളീധരനോ കെ സുധാകരനോ വരണം എന്നായിരുന്നു ആവശ്യം. ഇതുമായി ബന്ധപ്പെട്ട ബോര്‍ഡുകള്‍ തിരുവനന്തപുരത്തും കോഴിക്കോടും പ്രത്യക്ഷപ്പെട്ടതും തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ്.

23

കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് വാര്‍ത്തകള്‍ വന്നു. അദ്ദേഹം വയനാട്ടിലോ കോഴിക്കോട്ടോ മല്‍സരിക്കുമെന്നും സൂചന വന്നു. എന്നാല്‍ ഒരാഴ്ച പിന്നിടുമ്പോള്‍ കാര്യങ്ങള്‍ മാറി. മല്‍സരിക്കാന്‍ താല്‍പ്പര്യമില്ലെന്നും ഏതെങ്കിലും ഒരു മണ്ഡലത്തില്‍ ഒതുങ്ങാനാകില്ലെന്നും 140 മണ്ഡലങ്ങളിലും പ്രചാരണത്തിനുണ്ടാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍ മീഡിയ വണ്‍ ചാനലില്‍ നടത്തിയ പ്രതികരണം ഏറെ ശ്രദ്ധേയമാകുകയാണ്.

അവര്‍ വിഷമം കരഞ്ഞു തീര്‍ക്കട്ടെ; ഞാന്‍ ആഫ്രിക്കയിലാണ്, കൊറോണ വന്നു- പിവി അന്‍വര്‍ പറയുന്നുഅവര്‍ വിഷമം കരഞ്ഞു തീര്‍ക്കട്ടെ; ഞാന്‍ ആഫ്രിക്കയിലാണ്, കൊറോണ വന്നു- പിവി അന്‍വര്‍ പറയുന്നു

തന്നെ കെപിസിസി പ്രസിഡന്റാക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും അത് തടയപ്പെട്ടതാമെന്നും കെ സുധാകരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് വച്ചാണ് തടയപ്പെട്ടത്. ആരാണ് ഇതിന് പിന്നിലെന്ന് എനിക്കറിയാം. കോണ്‍ഗ്രസിലെ 90 ശതമാനം പ്രവര്‍ത്തകരും തന്നെ പിന്തുണയ്ക്കും. അത്രയും പേരുടെ പിന്തുണയുണ്ടെങ്കിലേ ഞാന്‍ അധ്യക്ഷനാകൂ. സംഘടനാ തിരഞ്ഞെടുപ്പ് നടത്തിയാല്‍ ഭൂരിപക്ഷം പ്രവര്‍ത്തകരുടെ പിന്തുണയോടെ കെപിസിസി അധ്യക്ഷനാകും.

Recommended Video

cmsvideo
നന്മമരം ഫിറോസ് കുന്നുംപറമ്പിൽ MLA ആകുന്നു

കഴിഞ്ഞ തവണ കെപിസിസി അധ്യക്ഷനാകാന്‍ താല്‍പ്പര്യമുണ്ടായിരുന്നു. ഇപ്പോഴില്ല. അന്ന് ഏറ്റെടുത്താല്‍ പലതും ചെയ്യാനാകുമെന്ന് വിശ്വാസമുണ്ടായിരുന്നു. ഇനി പാര്‍ട്ടി ഉത്തരവാദിത്തം ഏല്‍പ്പിച്ചാല്‍ ഏറ്റെടുക്കും. മുല്ലപ്പള്ളി രാമചന്ദ്രന്‍ ഒരു തടസമാണെന്ന് തോന്നുന്നില്ല. കോണ്‍ഗ്രസില്‍ നേതാക്കള്‍ക്ക് വ്യത്യസ്ത അഭിപ്രായമുണ്ടാകും. അത് ജനാധിപത്യ വ്യവസ്ഥിതിയുടെ ഭാഗമാണ്. തന്റെ ചിന്തയും ഉമ്മന്‍ ചാണ്ടിയുടെ ചിന്തയും വ്യത്യസ്തമാണ്. തിരിച്ചും അങ്ങനെ തന്നെ. മറ്റു നേതാക്കളുമായി താരതമ്യം ചെയ്താലും ഈ വ്യത്യാസം കാണാമെന്നും കെ സുധാകരന്‍ പറഞ്ഞു.

English summary
Some one trying to block elect me as KPCC President: K Sudhakaran Says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X