കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല അയ്യപ്പന്റെ തിരുവാഭരണങ്ങളില്‍ പലതും നഷ്ടപ്പെട്ടു; അന്വേഷണം വേണമെന്ന് സ്വാമി സന്ദീപാനന്ദ ഗിരി

Google Oneindia Malayalam News

തിരുവനന്തപുരം: അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങളില്‍ ചിലത് നഷ്ടപ്പെട്ടതായി സ്വാമി സന്ദീപാനന്ദഗിരി. ഇതിനെക്കുറിച്ച് ദേവസ്വം ബോര്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമലയില്‍ നടത്തിയ അഷ്ടമംഗല്യ പ്രശ്‌നത്തിലാണ് അയ്യപ്പന്റെ തിരുവാഭരണങ്ങളില്‍ ചിലത് നഷ്ടപ്പെട്ടതായി തെളിഞ്ഞതെന്നാണ് സ്വാമി സന്ദീപാനന്ദഗിരി ആരോപിക്കുന്നത്.

വിശിഷ്ടമയാ ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായും ചില വിലപിടിപ്പുള്ള ആഭരണങ്ങള്‍ വിഗ്രഹത്തില്‍ ചാര്‍ത്തുന്നില്ലെന്നുമാണ് അഷ്ടമംഗല്യ പ്രശ്‌നത്തില്‍ കണ്ടത്. മരതകവും വൈഡൂര്യവും പതിച്ച ആഭരണങ്ങളാണിവ, വാചി എന്നസ്വര്‍ണ കുതിരയും നഷ്ടമായെന്നും അദ്ദേഹം വ്യക്തമാക്കി.

ക്ഷേത്രത്തിലുള്ള അവകാശം

ക്ഷേത്രത്തിലുള്ള അവകാശം

അഷ്ടംഗല്യ പ്രശ്‌നത്തിന്റെ രേകഖള്‍ അടക്കം ഹാരാക്കിയായിരുന്നു സ്വാമി സന്ദീപാനന്ദഗിരി പത്രസമ്മേളനത്തില്‍ പങ്കെടുത്തത്. മലയരയ സമൂഹത്തിനു ശബരിമല ക്ഷേത്രത്തിലുള്ള അവകാശത്തെപ്പറ്റിയും അഷ്ടമംഗല്യ പ്രശ്‌നത്തില്‍ പറയുന്നുണ്ട്.

വിധി അങ്ങേയറ്റം പ്രശംസനീയം

വിധി അങ്ങേയറ്റം പ്രശംസനീയം

മലയരയരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. ശരിയാ ഭക്തന്റെ വിശ്വാസം അരക്കിട്ടുറപ്പിക്കുന്ന വിധിയാണ് സുപ്രീംകോടതിയില്‍ നിന്നുണ്ടായത്. വിധി അങ്ങേയറ്റം പ്രശംസനീയമാണ്. ആര്‍എസ്എസുമായി ആശയപരമായ ഭിന്നത മാത്രമാണ് ഉള്ളത്. വ്യക്തിപരമായ എതിര്‍പ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തലകുനിക്കില്ല

തലകുനിക്കില്ല

ആര്‍എസ്എസിന് മുന്നില്‍ തലകുനിക്കുന്നവരും അല്ലാത്തവരുമായ സന്യാസിമാരുണ്ട്. മറ്റു ചിലരെ പോലെ തനിക്ക് പ്രവര്‍ത്തിക്കാനാവില്ല. സംഘപരിവാറിന് അനുകൂലമായി സംസാരിക്കാന്‍ പലതവണ നിര്‍ബന്ധിക്ക്‌പ്പെട്ടിട്ടുണ്ട്.

കമ്യൂണിസം സംസാരിക്കാന്‍

കമ്യൂണിസം സംസാരിക്കാന്‍

എന്നാല്‍ ഒരു കമ്മൂണിസ്റ്റുകാരനും അവര്‍ക്കുവേണ്ടി സംസാരിക്കാന്‍ എന്നെ നിര്‍ബന്ധിച്ചിട്ടില്ല. കമ്യൂണിസം സംസാരിക്കാന്‍ പാര്‍ട്ടിക്കു തന്റെ ആവശ്യമില്ല. ഓരോ വിഷയും പഠിച്ചിട്ടാണ് സംസാരിക്കുന്നത്. ആരുടെ വേദിയില്‍ പോകുന്നു എന്നല്ല, എന്ത് സംസാരിക്കുന്നു എന്നാണ് നോക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

ആര്‍ക്കും പരിശോധിക്കാം.

ആര്‍ക്കും പരിശോധിക്കാം.

തന്റെ ആശ്രമത്തിനെതിരെ ഉയര്‍ന്ന് ആരോപണങ്ങളേയും സ്വാമി തള്ളി. ചിലര്‍ ആരോപിക്കുന്നത് പോലെ സന്യാസിയുെട ജീവിതത്തിന് ചേരാത്ത ഒരു സാഹചര്യവും ആശ്രമത്തിലില്ല, യഥാര്‍ത്ഥ കണക്കുകള്‍ അറിയണമെങ്കില്‍ ബാങ്ക് സ്റ്റേറ്റ്‌മെന്റ് ആര്‍ക്കും പരിശോധിക്കാം.

ഹോം സ്‌റ്റേ ഉള്ളത് തെറ്റാണോ

ഹോം സ്‌റ്റേ ഉള്ളത് തെറ്റാണോ

ആശ്രമത്തില്‍ ഹോം സ്‌റ്റേ ഉള്ളത് തെറ്റാണോ, അതിഥികള്‍ വന്നാല്‍ താമസിക്കണ്ടേ, നഗരസഭ ഒരു ഇളവും തന്റെ ആശ്രമത്തിന് നല്‍കിയിട്ടില്ല. ആശ്രമം ഒരു ട്രസ്റ്റിന്റെ പേരിലാണെന്നും സ്വാമി സന്ദീപാനന്ദഗിരി വ്യക്തമാക്കി.

സിസിടിവി

സിസിടിവി

ആശ്രമത്തിന് തീവെച്ചതായി രാത്രിയില്‍ അയല്‍ക്കാരാണ് അറിയിച്ചത്. ഫയര്‍ഫോഴ്‌സ് വന്നപ്പോള് മാത്രമാണ് താന്‍ പുറത്തേക്ക് വന്നത്. എട്ടുമാസത്തോളമായി ആശ്രമത്തിലെ സിസിടിവി പ്രവര്‍ത്തിക്കുന്നില്ല. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉള്ളതിനാലാണ് സിസിടിവി ശരിയാക്കാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

English summary
some ornaments of lord ayyappa is missing; swami sandeepanandagiri
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X