രാജ്യത്തെ ഭരണഘടന ഇല്ലാതാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു: പാണക്കാട് സ്വാദിഖലി തങ്ങള്‍
മലപ്പുറം: രാജ്യത്തിന്റെ ഭരണഘടനയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ചിലര്‍ നടത്തികൊണ്ടിരിക്കുന്നത്തെന്നു മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍. പൂര്‍വീകര്‍ കാത്തുസൂക്ഷിച്ച ഭാരതത്തിന്റെ മഹിതമായ മതേതരത്വം നിലനിര്‍ത്താന്‍ എല്ലാവരും തയാറാകണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടു. വേങ്ങരയില്‍ എസ്കെഎസ്എസ്എഫ് വെസ്റ്റ് ജില്ലാ മനുഷ്യജാലിക ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വേങ്ങരയില്‍ നടന്ന മനുഷ്യജാലിക പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
എസ്കെഎസ്എസ്എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീന്‍ ഹസനി തങ്ങള്‍ അധ്യക്ഷനായി. പികെ കുഞ്ഞാലിക്കുട്ടി എംപി മുഖ്യതിഥിയും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എപി ഉണ്ണികൃഷ്ണന്‍ സൗഹാര്‍ദ പ്രതിനിധിയുമായി. ജിഎം സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ പ്രമേയ പ്രഭാഷണം നടത്തി. ഇസ്ലാമിക് യൂനിവേഴ്സിറ്റി ലീഗ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട അബ്ദുല്‍ ഹക്കീം ഫൈസി ആദ്യശ്ശേരിയെ ആദരിച്ചു.സമസ്ത മുശാവറ അംഗം കോട്ടുമല എംകെ മൊയ്തീന്‍കുട്ടി മുസ്ലിയാര്‍, ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ, കെഎന്‍എ ഖാദര്‍ എംല്‍എ, കെകെഎസ്. തങ്ങള്‍ വെട്ടിച്ചിറ, സയ്യിദ് മുഈനുദ്ദീന്‍ ജിഫ്രി തങ്ങള്‍, കെ.കെ.എസ് ബാപ്പുട്ടി തങ്ങള്‍, മïോട്ടില്‍ മുഹമ്മദ് മുസ്ലിയാര്‍, അബ്ദുല്‍ ഖാദര്‍ ഫൈസി കുന്നുംപുറം,
പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തി. പിപി മുഹമ്മദ് ഫൈസിയുടെ ഖബര്‍ സിയാറത്തിന് ഒകെ കുഞ്ഞിമാനു മുസ്ലിയാര്‍ നേതൃത്വം നല്‍കി. സാംസ്‌കാരിക സമ്മേളനം കെഎന്‍എ ഖാദര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഈനുദ്ദീന്‍ ജിഫ്രി തങ്ങള്‍ അധ്യക്ഷനായി. വിവിധ പാര്‍ട്ടികളെ പ്രതനിധീകരിച്ച് അഡ്വ. ഫൈസല്‍ ബാബു, എ ശിവദാസന്‍, ആര്‍പി രോഹില്‍നാഥ്, അഡ്വ ഒണംപിള്ളി മുഹമ്മദ് ഫൈസി, ഇബ്രാഹീം ഖലീല്‍ ഹുദവി സംസാരിച്ചു. സലീം കുരുവമ്പലം, അമാനുല്ല റഹ്മാനി, കെ.പി ചെറീത് ഹാജി, ഇസ്മാഈല്‍ ഫൈസി, മുസ്തഫ ബാഖവി, എം.ടി. മുഹമ്മദ് മുസ്തഫ, നദീര്‍ ഹുദവി, നിയാസ് വാഫി, മുജീബുര്‍റഹ്മാന്‍ ബാഖവി, അബ്ദുല്ല, മുഹമ്മദ്, അസൈനാര്‍ വാഫി, ശിഹാബ് അടക്കാപ്പുര, ശംസു പുള്ളാട്ട് സംസാരിച്ചു.












Click it and Unblock the Notifications