കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോട്ടറിയടിക്കാന്‍ ചില പൊടിക്കൈകള്‍... ഭാഗ്യ ജില്ലകളുണ്ട്, ഭാഗ്യ നമ്പറുകളും...

ഏറ്റവും കൂടുതല്‍ പേരെ ഭാഗ്യം കടാക്ഷിച്ചത് പാലക്കാട് നിന്നുള്ളവര്‍ക്കാണ്

  • By Sooraj
Google Oneindia Malayalam News

തിരുവനന്തപുരം: സ്ഥിരമായി ലോട്ടറിയെടുത്തിട്ടും ഒരിക്കല്‍പ്പോലും ഭാഗ്യം കടാക്ഷിക്കാത്തവര്‍ നിരവധി പേരുണ്ട്. എന്നാല്‍ ലോട്ടറിയടിക്കാനും ചില 'നമ്പറുകളുണ്ടെന്ന്' എല്ലാവര്‍ക്കുമറിയാത്ത രഹസ്യമാണ്.

ചില നമ്പറുകള്‍ സ്ഥിരമായി സമ്മാനങ്ങള്‍ സ്വന്തമാക്കുമ്പോള്‍ ഭാഗ്യക്കൂടുതലുള്ള ചില ജില്ലകളുമുണ്ട്. ഇവ കൂടി കണക്കിലെടുത്ത് ലോട്ടറിയെടുത്താല്‍ സമ്മാനം ഏറെക്കുറെ ഉറപ്പിക്കാമെന്നാണ് ഇതുവരെയുള്ള ചരിത്രം ചൂണ്ടിക്കാട്ടുന്നത്.

രണ്ടു തരത്തില്‍

രണ്ടു തരത്തില്‍

ഭാഗ്യം വരുന്ന വഴി ജില്ലാടിസ്ഥാനത്തില്‍ വേണ്ടവര്‍ക്ക് അങ്ങനെയും നമ്പര്‍ തിരിച്ചുവേണ്ടവര്‍ക്ക് അതനുസരിച്ചും ഭാഗ്യം പരീക്ഷിക്കാന്‍ സാധിക്കും. ഒരു സ്വതന്ത്ര അനലിറ്റിക്കല്‍ സൈറ്റാണ് ലോട്ടറി വില്‍പ്പനയിലെ ഈ പൊടിക്കൈകളെക്കുറിച്ച് പഠനം നടത്തിയത്.

ഭാഗ്യ ജില്ല

ഭാഗ്യ ജില്ല

ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള സമ്മാനങ്ങള്‍ ഏറ്റവും കൂടുതല്‍ അടിച്ചത് പാലക്കാട് ജില്ലയില്‍ വിറ്റ് ലോട്ടറി ടിക്കറ്റുകള്‍ക്കാണ്. 2012 ജൂണ്‍ മുതല്‍ ഇതുവരെ ഏകദേശം 2143 തവണയാണ് പാലക്കാട് ജില്ലയില്‍ വിറ്റ ടിക്കറ്റുകള്‍ ലക്ഷാധിപതികളെ സൃഷ്ടിച്ചത്.

തൃശൂരിലാണ് രണ്ടാംസ്ഥാനം

തൃശൂരിലാണ് രണ്ടാംസ്ഥാനം

ഭാഗ്യത്തിന്റെ കാര്യത്തില്‍ തൃശൂര്‍ ജില്ലയ്ക്കാണ് രണ്ടാംസ്ഥാനം. 2042 ലക്ഷാധിപതികളെയാണ് തൃശൂര്‍ ഇതുവരെ സൃഷ്ടിച്ചത്. അയല്‍ ജില്ലകളായ പാലക്കാടും തൃശൂരും കൂടി 4185 ലക്ഷാധിപതികളെയാണ് കണ്ടത്.

കോട്ടയം, കാസര്‍കോഡ്...

കോട്ടയം, കാസര്‍കോഡ്...

പാലക്കാട്, തൃശൂര്‍ ജില്ലകള്‍ കഴിഞ്ഞാല്‍ കോട്ടയം, കാസര്‍കോഡ് ജില്ലകളാണ് മൂന്നും നാലും സ്ഥാനങ്ങളിലുള്ളത്. 1,819 ലക്ഷാധിപതികളെയാണ് കോട്ടയം ഇതുവരെ സൃഷ്ടിച്ചത്. കാസര്‍കോഡ് 290 പേരെ ഭാഗ്യം തേടിയെത്തി.

കോടിപതികളും പാലക്കാട്ട്

കോടിപതികളും പാലക്കാട്ട്

ഒരു കോടിയില്‍ കൂടുതല്‍ സമ്മാനത്തുകയുള്ള സമ്മാനങ്ങളും ഏറ്റവും കൂടുതല്‍ തവണ പോയത് പാലക്കാട് ജില്ലയിലേക്കാണ്. 2012 മുതല്‍ പാലക്കാട് വിറ്റ് എട്ടു ടിക്കറ്റുകള്‍ക്കാണ് കോടിയിലേറെ സമ്മാനം ലഭിച്ചത്. തിരുവനന്തപുരത്ത് ആറു കോടിപതികളെ സൃഷ്ടിച്ചപ്പോള്‍ തൃശൂരില്‍ നാലു കോടിപതികളുണ്ട്.

ഭാഗ്യമില്ലാത്ത ജില്ലകള്‍

ഭാഗ്യമില്ലാത്ത ജില്ലകള്‍

പാലക്കാട്, തൃശൂര്‍ ജില്ലകള്‍ ഭാഗ്യശാലികളുടെ കാര്യത്തില്‍ പരസ്പരം മല്‍സരിക്കുമ്പോള്‍ ഭാഗ്യം തൊട്ടുതീണ്ടാത്ത ചില ജില്ലകളുമുണ്ട്. കോഴിക്കോട്, കണ്ണൂര്‍, ആലപ്പുഴ, ഇടുക്കി ജില്ലകളാണ് ഇവ. ഒരു തവണ മാത്രമേ ഇവിടേക്ക് ഒരു കോടിയിലേറെ സമ്മാനത്തുക വന്നിട്ടുള്ളൂ.

ഈ നമ്പറുകളാണ് ശ്രദ്ധിക്കേണ്ടത്

ഈ നമ്പറുകളാണ് ശ്രദ്ധിക്കേണ്ടത്

ജില്ലകളല്ല മറിച്ച് ഭാഗ്യം കടാക്ഷിക്കുന്ന ചില നമ്പറുകള്‍ ശ്രദ്ധിച്ച് ലോട്ടറി വാങ്ങുന്നവരുമുണ്ട്. ഏറ്റവുമധികം തവണ സമ്മാനങ്ങള്‍ ലഭിച്ചത് 0229 എന്ന അവസാന നാലക്കം വരുന്ന നമ്പറുകള്‍ക്കാണ്. 53 പേരാണ് ഈ നമ്പറെടുത്ത് സമ്മാനം നേടിയത്. 3560 എന്ന നമ്പറെടുത്ത 52 പേരെയും ഭാഗ്യം തേടിയെത്തി. 2199 നമ്പറില്‍ അവസാനിക്കുന്ന ടിക്കറ്റെടുത്ത 51 പേര്‍ക്കും സമ്മാനം ലഭിച്ചു. 3681, 7710 നമ്പറുകളില്‍ അവസാനിക്കുന്ന ടിക്കറ്റെടുത്ത 11 പേര്‍ക്കു സമ്മാനം കിട്ടിയിട്ടുണ്ടെന്നും ചരിത്രം പറയുന്നു.

English summary
Some tricks to get prize in Lottery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X