കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

' ഇപിയുടെ കുടുംബത്തിനെതിരെ ഇല്ലാക്കഥകൾ ചമയ്ക്കുന്നു, ലോക്കറുണ്ടാകുന്നത് ആശ്ചര്യപ്പെടേണ്ട കാര്യമല്ല'

Google Oneindia Malayalam News

തിരുവനന്തപുരം: മന്ത്രി ഇപി ജയരാജനെതിരെ ഉയരുന്ന ആരോപണത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിയുടെ ഭാര്യ പികെ ഇന്ദിര ക്വാറന്റീനില്‍ കഴിയവെ സഹകരണ ബാങ്കില്‍ പോയെന്ന ആരോപണത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മന്ത്രിയുടെ ഭാര്യ ബാങ്ക് തുറന്നതില്‍ ഏത് അന്വേണമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. മന്ത്രിയുടെ കുടുംബത്തിനെതിരെ ഇല്ലാക്കഥകള്‍ കെട്ടിച്ചമയ്ക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. കൊവിഡ് വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ep

മന്ത്രി ജയരാജന്റെ ഭാര്യ ക്വാറന്റീന്‍ ലംഘിച്ച് ബാക്കിലെത്തി ലോക്കര്‍ തുറന്നു, അടിയന്തര ഇടപാടില്‍ അന്വേഷണം എന്ന വാര്‍ത്തയാണ് കണ്ടത്. ഏത് അന്വേഷണമാണ് നടക്കുന്നത്. സാധാരണ ഗതിയില്‍ ഒരു ബാങ്കിലെ മാനേജരായി വിരമിച്ച ഒരു സ്ത്രീ, ആ ബാങ്കില്‍ അവരുടെ വക ഒരു ലോക്കറുണ്ടായിരുന്നു എന്നത് ഭയങ്കരമായ ഒരു ആശ്ചര്യമുള്ള കാര്യമാണോ. ഒരു സാധാരാണ സംഭവമല്ലേ- മുഖ്യമനവ്ത്രി പറഞ്ഞു.

ഈ ലോക്കറില്‍ നിന്ന് കണ്ടെത്തിയത് എന്താ. ലോക്കര്‍ തുറന്ന് ഇടപാട് നടത്തിയ ശേഷം കയ്യിലുണ്ടായിരുന്ന ഒരു പവന്റെ മാലയുടെ തൂക്കം നോക്കിച്ചിരുന്നു. ഒരപ പവന്റെ മാല, ഭയങ്കരമായ മാല. അതിന്റെ തൂക്കം നോക്കിച്ചു. ഇതാണോ വലിയ കുറ്റമായി കാണുന്നത്. എന്ത് പരാതിയാണ് അതില്‍ പറയാന്‍ സാധിക്കുക. ബോധപൂര്‍വം അപവാദം പ്രചരിപ്പിക്കാന്‍ വേണ്ടി ഇല്ലാക്കഥകള്‍ കെട്ടിച്ചമയ്ക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

'എവിടെ നിന്ന് കിട്ടി ഈ വാർത്ത?' മനോരമയ്ക്കെതിരെ പൊട്ടിത്തെറിച്ച് മന്ത്രി ഇപി ജയരാജന്റെ ഭാര്യ!'എവിടെ നിന്ന് കിട്ടി ഈ വാർത്ത?' മനോരമയ്ക്കെതിരെ പൊട്ടിത്തെറിച്ച് മന്ത്രി ഇപി ജയരാജന്റെ ഭാര്യ!

ജലീല്‍ എന്തിന് രാജി വെയ്ക്കണം? കെട്ടിച്ചമച്ച അപവാദ പ്രചാരണം, ജലീലിന് ശക്തമായ പിന്തുണ നൽകി പിണറായി!ജലീല്‍ എന്തിന് രാജി വെയ്ക്കണം? കെട്ടിച്ചമച്ച അപവാദ പ്രചാരണം, ജലീലിന് ശക്തമായ പിന്തുണ നൽകി പിണറായി!

സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കുന്നു; വി മുരളീധരൻ മന്ത്രിസ്ഥാനം രാജി വയ്ക്കണമെന്ന് ഡിവൈഎഫ്ഐസ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കുന്നു; വി മുരളീധരൻ മന്ത്രിസ്ഥാനം രാജി വയ്ക്കണമെന്ന് ഡിവൈഎഫ്ഐ

English summary
Someone fabricates nonsense against EP Jayarajan's family Says CM Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X