എന്നെ ജീവിക്കാന്‍ അനുവദിക്കുന്നില്ല, കൊള്ളപ്പലിശക്കാരുടെ ഭീഷണിയുണ്ടെന്ന് നടന് വിജയകുമാര്‍
കൊച്ചി: പണം ആവശ്യപ്പെട്ട് തന്നെ നിരന്തരം വേട്ടയാടുകയാണെന്ന് നടന് വിജയകുമാര്‍. തനിക്ക് മാഫിയാ സംഘങ്ങളുമായി യാതൊരു ബന്ധവുമില്ല. പലിശ ലോബിയുടെ ഇരയാകേണ്ടി വരികയാണെന്നും താരം വ്യക്തമാക്കുന്നു. തട്ടിപ്പോ, വെട്ടിപ്പോ ഇതുവരെ നടത്തിയിട്ടില്ല. എന്നിട്ടും കൊള്ളപ്പലിശക്കാര്‍ തനിക്കെതിരെ ഭീഷണി മുഴക്കുകയാണെന്നും വിജയകുമാര്‍ പറയുന്നു.
എന്നെ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നാണ് താരം പരാതിപ്പെടുന്നത്. കഴിഞ്ഞ ദിവസം മൂന്നു പേര് ചേര്‍ന്ന് വഴിയില്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചിരുന്നു. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് മര്‍ദ്ദനമേറ്റതെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. താരത്തെ മര്‍ദ്ദിച്ച മൂന്നു പേരെ പോലീസ് അറ്സറ്റ് ചെയ്യുകയാണുണ്ടായത്.

കത്തിയുള്‍പ്പെടെയുള്ള മാരകായുധവുമായി സംഘം തനിക്ക് പിന്നിലുണ്ട്. ഞാന്‍ ആരെയും ആക്രമിക്കാന്‍ ശ്രമിച്ചിട്ടില്ല. മൂന്ന് ഗുണ്ടകളാണ് തന്നെ കഴിഞ്ഞ ദിവസം ആക്രമിക്കാന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറയുന്നു. വട്ടിപ്പലിശയ്ക്ക് അവരില്‍ നിന്നും പണം വാങ്ങി, പിന്നീട് ചതിയില്‍പ്പെടുത്തുകയായിരുന്നുവെന്നും താരം പറയുന്നു. പണം കൊടുത്തിട്ടും കൊള്ളപ്പലിശക്കാര്‍ തന്നെ വെറുതെ വിടുന്നില്ലെന്നാണ് വിജയകുമാര്‍ പറയുന്നത്.
വീട്ടിലെത്തിയും ഇവര്‍ ഭീഷണി മുഴക്കാറുണ്ട്. ഇവരുടെ കൈയ്യില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് വിഴിഞ്ഞം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും വിജയകുമാര്‍ പറയുന്നു. തനിക്കെതിരെ ഒരിടത്തും കേസില്ല, വ്യാജ സ്വര്‍ണ്ണ നിര്‍മ്മാണത്തിനും കോടതിയില്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല. തനിക്കെതിരെ കള്ളക്കേസ് കൊടുക്കുകയായിരുന്നുവെന്നും താരം പറയുന്നു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications