തൃശൂര്‍: ഗൃഹനാഥന്റെ കൊലപാതകം: മകന് അറസ്റ്റില്‍
തൃശൂര്‍: വാടാനപ്പള്ളി തളിക്കുളം പുതുക്കുളം കിഴക്ക് ഗൃഹനാഥനെ മര്‍ദിച്ചുകൊലപ്പെടുത്തിയ കേസില്‍ മകനെ വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. എടത്തിരുത്തി കൊട്ടുക്കല്‍ സത്യനെ(65)കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന മകന് സലീഷിന്റെ(30)അറസ്റ്റാണ് ഇന്നലെ രേഖപ്പെടുത്തിയത്. ആദിവാസി യുവാവ് മധുവിന് ഏല്‍ക്കേണ്ടി വന്നതിനേക്കാള്‍ ഭീകരമായ മര്‍ദനമാണ് ജന്മം നല്കിയ പിതാവിന് മകനില്‍നിന്ന് ഏറ്റതെന്ന് സത്യന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കൊല്ലപ്പെട്ട സത്യന് ഡ്രൈവറും സലീഷ് നിര്‍മാണ തൊഴിലാളിയുമാണ്.
കോണ്‍ക്രീറ്റ് ഇഷ്ടിക ചീളുകൊണ്ട് ഇടിച്ചാണ് കൊലപ്പെടുത്തിയത്. ശരീരമാസകലം മര്‍ദനമേറ്റിട്ടുണ്ടെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഹൃദയത്തിനും തലയ്ക്കുമേറ്റ ക്ഷതവും തലയിലെ ആന്തരിക രക്തസ്രാവവുമാണ് മരണ കാരണം. ഇടതുവശത്തെ രണ്ടുമുതല്‍ നാലു വരെയും വലതുവശത്തെ ഒന്നുമുതല്‍ ആറു വരെയും വാരിയെല്ലുകള്‍ തകര്‍ന്നിട്ടുണ്ട്. കോണ്‍ക്രീറ്റ് കട്ടകൊണ്ട് ഇടിച്ചതിനു പുറമെ ചവിട്ടുകയും കൈമുട്ടുകൊണ്ട് ഇടിക്കുകയും നിലത്ത് വലിച്ചിഴക്കുകയും ചെയ്തിട്ടുണ്ട്.
തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്ജന് ഡോ. ഹിതേഷ് ശങ്കര്‍ ആണ് പോസ്റ്റ് മോര്‍ട്ടം നടത്തിയത്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് നാലോടെയായിരുന്നു കൊലപാതകം. മദ്യലഹരിയില്‍ പിതാവിനെ വീട്ടുമുറ്റത്ത് വച്ച് വഴക്കിടുകയും മര്‍ദിക്കുകയും വലിച്ചിഴച്ച് കിടപ്പ് മുറിയില്‍ കൊണ്ടുവന്നിടുകയുമായിരുന്നു. പല ദിവസങ്ങളിലും സലീഷ് പിതാവിനെ മര്‍ദിക്കാറുണ്ടായിരുന്നു.

പിന്നീട് വീട്ടിലെത്തിയ ഭാര്യയും മകളും നാട്ടുകാരുടെ സഹായത്തോടെയാണ് സത്യനെ ആശുപത്രിയിലെത്തിച്ചത്. അവിടെ എത്തും മുമ്പേ മരണം സംഭവിച്ചിരുന്നു. പ്രതിയെ ഉടനെതന്നെ പിടികൂടാന്‍ കഴിഞ്ഞുവെന്നുള്ളത് പോലീസിന് അഭിമാനിക്കാന്‍ വകയായി. മെഡിക്കല്‍ പരിശോധന കൂടി നടത്തിയ ശേഷമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ചാവക്കാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ഫേമസ് വര്‍ഗീസിന്റെ മേല്‍നോട്ടത്തില്‍ വലപ്പാട് സി. ഐ: ടി.കെ. ഷൈജുവിന്റെ നേതൃത്വത്തില്‍ വാടാനപ്പള്ളി എസ്.ഐ: ഡി. ശ്രീജിത്ത്, അഡീഷണല്‍ എസ്.ഐ. സാദിഖലി, എ. എസ്.ഐമാരായ രാമചന്ദ്രന്, എ.എസ്. ഗോപി, സീനിയര്‍ സി.പി.ഒമാരായ ബെന്നി, ടി.പി. പ്രീജു, സി.പി.ഒമാരായ പി.കെ. അലി, സുനീഷ്, കെ.ബി. ശിവന്, ഇരിങ്ങാലക്കുട ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സ്പെഷല്‍ സ്ക്വാഡ് അംഗങ്ങളായ മുഹമ്മദ് അഷറഫ്, എന്‍.കെ. ഗോപി, ഇ.എസ്. ജീവന് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications