90 കാരിയായ മാതാവിനെ പീഡിപ്പിച്ച അയല്‍വാസിയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു
പത്തനംത്തിട്ട: 90 കാരിയായ മാതവിനെ പീഡിപ്പിക്കുന്നത് കണ്ട അയല്‍വാസിയെ 60 വയസ്സുള്ള മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. റാന്നി വെച്ചുച്ചിറക്ക് സമീപം പരുവയില്‍ ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് ആണ് സംഭവം. വൃദ്ധയുടെ അയല്‍വാസിയായ ബിജുവിനാണ് വെട്ടേറ്റത്. പ്രായാധിക്യത്താല്‍ അവശനിലയില്‍ വീട്ടില്‍ കഴിയുന്ന വൃദ്ധയെ അയല്‍വാസിയായ ബിജു കടന്നു പിടിക്കുകയായിരുന്നു.
വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്തായിരിുന്നു ബിജുവിന്റെ അക്രമം.ജോലി കഴിഞ്ഞ് വീട്ടിലെത്തിയ വൃദ്ധയുടെ മകന്‍ സംഭവം കാണുകയും ഉടന്‍ തന്നെ വാക്കത്തി കൊണ്ട് ഇയാളെ വെട്ടുകയുമായിരുന്നു. പ്രതിയുടെ കാലിലാണ് വെട്ടേറ്റത്. പിടിവലിക്കിടെ മകനും പരിക്കേറ്റു.

ബഹളം കേട്ട് ഓടിക്കുടിയ നാട്ടുകാര്‍ പ്രതിയെപ്പിടിച്ച് വെച്ചുച്ചിറ പോലീസില്‍ എല്‍പ്പിച്ചു. ഇയാള്‍ക്കെതിരെ പീഡനശ്രമത്തിന് കേസെടുത്തു. കാലില്‍ വെട്ടേറ്റ് പരിക്കുള്ളതിനാല്‍ പ്രതി ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ കാഞ്ഞിരപ്പള്ളി താലൂക്ക് ഹോസ്പ്പിറ്റലില്‍ ചികിത്സയിലാണ്.












Click it and Unblock the Notifications