കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്പോര്‍ട്സിനെ സ്നേഹിച്ച അച്ഛന്‍റെ ഓര്‍മ്മയില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മിച്ച് മകന്‍

  • By Desk
Google Oneindia Malayalam News

രാജാക്കാട്: സ്പോര്‍ട്സിനെ ജീവനു തുല്യം സ്നേഹിച്ച പിതാവിന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്തി ലോണെടുത്ത് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മിരിക്കുകയാണ് കായിക പ്രേമികൂടിയായ മകന്‍.ഇടുക്കി രാജാക്കാട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ കായിക അധ്യാപാകനായിരുന്ന ചെറുകുന്നത്ത് നാരായണന്‍ മാഷിന്റെ മകന്‍ പ്രശാന്താണ് പത്തുലക്ഷത്തോളം രൂപാ ബാങ്ക് വായ്പയെടുത്ത് ഷഡില്‍ബാറ്റ് മിന്റണ്‍ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മിച്ചിരിക്കുന്നത്.

പഠനത്തിനൊപ്പം കായിക രംഗത്തും സംസ്ഥാനത്തെതന്നെ മികച്ച സ്‌കൂളുകളില്‍ ഒന്നായ രാജാക്കാട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ ഗ്രൗണ്ടിലിറക്കി കായിക ലോകത്തേക്ക് കൈപിടിച്ച് നടത്തിയ അധ്യാപാകനായിരുന്നു നാരായണന്‍മാഷ്. അച്ഛനെ ഏറെ സ്നേഹിച്ചതിനൊപ്പം അച്ഛന്റെ കായിക പ്രേമവും മകന്‍ പ്രശാന്തിന് പകര്‍ന്ന് കിട്ടി. ഏറ്റവും ഇഷ്ടപ്പെട്ട കായിക വിനോദം ഷഡില്‍ബാറ്റ്മിന്റണാണ്. ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും പ്രയോചനം ചെയ്യുന്ന കായിക വിനോദമായ ബാറ്റ്മിന്റണ്‍ കളി ഇഷ്ടപ്പെടുന്നവരുടെ വര്‍ദ്ധിക്കുകയും ചെയ്തിട്ടുണ്ട്.

 stadium

എന്നാല്‍ ഇവര്‍ക്ക് വേണ്ട പരിശീലനം നല്‍കുന്നതിനും ടൂര്‍ണ്ണമെന്റുകള്‍ സംഘടിപ്പിക്കുന്നതിനും ഒരുവിധ സംവിധാനവും കുടിയേറ്റ ഗ്രാമത്തില്‍ ഇല്ലാതിരുന്ന സാഹചര്യത്തിലാണ് പ്രസാന്ത് ഇവര്‍ക്കായി ബാങ്ക് വായ്പ എടുത്ത് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മിച്ചത്്. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ജില്ലയിലെ തന്നെ ഏറ്റവും വലിയ ഇന്‍ഡോര്‍ സ്റ്റേഡിയമാണിതെന്ന് പറയാം. ക്ലബ്ബിന്റെ പ്രവര്‍ത്തനത്തിന് സമാനമായ രീതിയില്‍ മെമ്പര്‍ഷിപ്പ് നല്‍കി ഇവിടെ അംഗങ്ങളാകുന്നവര്‍ക്ക് പരിശീലം നല്‍കുന്നതിനാണ് പ്രശാന്ത് പദ്ധതിയിട്ടിരിക്കുന്നത്.

English summary
son build indoor stadium in memories of his father
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X