അമ്മ തന്നെ പ്രണയിക്കാന്‍ സമ്മതിക്കുന്നില്ല..!! പരാതിയുമായി മകന്‍ പോലീസ് സ്‌റ്റേഷനില്‍..!!
മൂവാറ്റുപുഴ: പല തരത്തിലുള്ള പരാതികള്‍ പോലീസ് സ്‌റ്റേഷനുകളില്‍ എത്താറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം മൂവാറ്റുപുഴ പോലീസ് സ്‌റ്റേഷനിലെ പോലീസുകാര്‍ ഒരു പരാതിക്കാരന്റെ ആവലാതി കേട്ട് അന്തിച്ചുപോയി. സ്വന്തം അമ്മയ്‌ക്കെതിരെ മകനാണ് പരാതിയുമായി എത്തിയത്. കാരണം കേട്ടാല്‍ കേല്‍വിക്കാരും അന്തം വിടുമെന്നുറപ്പാണ്.
Read Also: സഹകരിച്ചാൽ രാജകുമാരിയെപ്പോലെ വിവാഹം..!! ലക്ഷങ്ങൾ ബാങ്കിൽ..!! ഞണ്ട് വിക്ടറിന് പീഡനത്തിന് സഹായി ഭാര്യ!
Read Also: സൂപ്പര്‍താരത്തിന് ഒരേ സമയം രണ്ട് കാമുകിമാര്‍..!! ഉപയോഗിച്ച ശേഷം തഴഞ്ഞു..!! വെളിപ്പെടുത്തലുമായി നടി!!

പതിനെട്ട് വയസ്സുള്ള യുവാവാണ് പരാതിക്കാരന്‍. അമ്മയാണ് പ്രതിസ്ഥാനത്തുള്ളത്. അമ്മ തന്നെ പ്രണയിക്കാന്‍ അനുവദിക്കുന്നില്ല എന്നതാണ് ഈ യുവാവിന്റെ പ്രശ്‌നം. പരാതി കേട്ട പോലീസുകാര്‍ അന്തം വിട്ടില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.

മൂവാറ്റുപുഴ പോലീസ് സ്‌റ്റേഷനില്‍ ഇയാള്‍ അമ്മയ്‌ക്കെതിരെ രേഖാമൂലമാണ് പരാതി നല്‍കിയത്. തന്നെ പ്രണയിക്കാന്‍ അനുവദിക്കാതെ തടസ്സം നില്‍ക്കുന്ന അമ്മയ്‌ക്കെതിരെ കേസെടുത്ത് ജയിലില്‍ അടയ്ക്കണമെന്നാണ് ഇയാളുടെ ആവശ്യം.

പോലീസുകാര്‍ ഇയാളെ ഉപദേശിച്ച് പരാതിയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തി. പക്ഷേ യുവാവ് വഴങ്ങിയില്ല. തന്റെ പരാതിയില്‍ നടപടി വേണമെന്ന ആവശ്യത്തില്‍ ഇയാള്‍ ഉറച്ച് നിന്നു.

അമ്മയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് യുവാവ് സ്ഥിരമായി പോലീസ് സ്‌റ്റേഷന്‍ കയറിയിറങ്ങി. ഇതോടെ പോലീസ് ഇയാളുടെ അമ്മയേയും പ്രണയിക്കുന്ന പെണ്‍കുട്ടിയേയും വീട്ടുകാരേയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി.

എല്ലാവരുമായി സംസാരിച്ച് അനുരഞ്ജനങ്ങള്‍ക്കുള്ള ശ്രമങ്ങള്‍ പോലീസ് നടത്തിയെങ്കിലും യുവാവ് പിന്‍മാറാതെ ഉറച്ച് നിന്നു. ഇതോടെ മകന് നിര്‍ബന്ധമാണെങ്കില്‍ പ്രണയിക്കട്ടെ എന്ന നിലപാടിലേക്ക് അമ്മയെത്തി.

എന്നാല്‍ പ്രണയത്തിന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തടസ്സം നിന്നു. ഇരുവരും ആദ്യം വിവാഹം ചെയ്യട്ടേ, എന്നിട്ടാവാം പ്രണയം എന്നായി പെണ്‍കുട്ടിയുടെ വീട്ടുകാര്‍. ഈ നിലപാടില്‍ വീട്ടുകാര്‍ ഉറച്ച് നിന്നതോടെ യുവാവ് സ്ഥലം കാലിയാക്കി.

ഇപ്പോള്‍ വിവാഹത്തിന് താല്‍പര്യമില്ലെന്നും പ്രണയിക്കണം എന്നുമായിരുന്നു ഇയാളുടെ ആവശ്യം. പോലീസ് സ്‌റേറഷനില്‍ നിന്നും ഇറങ്ങിപ്പോയ ഉയാളെ വീണ്ടും സ്‌റ്റേഷനിലേക്ക് തിരികെ വിളിപ്പിച്ചു. കാര്യങ്ങള്‍ അന്വേഷിച്ചു.

തനിക്ക് വിവാഹം വേണ്ടെന്നും പ്രണയം മാത്രം മതിയെന്നുമുള്ള നിലപാടില്‍ പതിനെട്ടുകാരന്‍ ഉറച്ച് നിന്നു. ഇതോടെ പോലീസുകാര്‍ കലിച്ചു. പിന്നെ അമ്മയോടൊപ്പം സ്ഥലം വിടുകയല്ലാതെ യുവാവിന് വേറെ വഴിയില്ലായിരുന്നു.












Click it and Unblock the Notifications