കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മായി അമ്മയുടെ എടിഎം ഉപയോഗിച്ച് പണം അടിച്ചുമാറ്റിയ മരുമകൻ അറസ്റ്റിൽ !!!

അംഗപരിമിതയും ലോട്ടറി വില്‍പ്പനക്കാരിയുമായി സുലോചനയുടെ അക്കൗണ്ടിലെ പണമാണ് നഷ്ടപ്പെട്ടത്.

  • By മരിയ
Google Oneindia Malayalam News

തൃശൂര്‍: അമ്മായി അമ്മയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം മുഴുവന്‍ പിന്‍വലിച്ച മരുമകന് അറസ്റ്റില്‍. മരുമകനാണെന്ന് അറിയാതെയായിരുന്നു അമ്മായി അമ്മ പോലീസില്‍ പരാതി നല്‍കിയിരുന്നത്. അംഗപരിമിതയും ലോട്ടറി വില്‍പ്പനക്കാരിയുമായി സുലോചനയുടെ അക്കൗണ്ടിലെ പണമാണ് നഷ്ടപ്പെട്ടത്.

Robber

എംഎല്‍എയുടെ ചികിത്സ സഹായനിധിയില്‍ നിന്ന ലഭിച്ച് 25000 രൂപയും മറ്റ് ചെറിയ സമ്പാദ്യങ്ങളും ചേര്‍ന്ന ഒരു തുക സുലോചനയുടെ അക്കൗണ്ടില്‍ ഉണ്ടായിരുന്നു. ഇതാണ് പല തവണകളായി മരുമകന്‍ ബിനോജ്(36) മോഷ്ടിച്ചത്.

ഒരിക്കല്‍ ബാലന്‍സ് ചെക്ക് ചെയ്യാന്‍ വേണ്ടി സുലോചന ബിനോജിന്റെ കയ്യില്‍ എംടിഎം കൊടുത്ത് അയച്ചിരുന്നു. അന്ന് പിന്‍ നമ്പര്‍ മനസ്സിലാക്കിയ ബിനോജ് പിന്നീട് സുലോചന വീട്ടില്‍ ഇല്ലാത്ത തക്കം നോക്കി കിടക്കയ്ക്ക് അടിയില്‍ ഒളിച്ച് വെച്ചിരുന്ന എടിഎം കാര്‍ഡ് എടുത്ത് കൊണ്ടുപോവുകയായിരുന്നു. വിവിധ എടിഎമ്മുകളില്‍ നിന്നായി മുഴുവന്‍ പണവും പിന്‍വലിച്ചു. മൊബൈല്‍ ഉണ്ടെങ്കിലും അലേര്‍ട്ട് മെസേജുകള്‍ പരിശോധിയ്ക്കാന്‍ സുലോചനയ്ക്ക് അറിയില്ലായിരുന്നു.

ചികിത്സാ ആവശ്യങ്ങള്‍ക്കായി പണം പിന്‍വലിക്കാന്‍ നോക്കിയപ്പോഴാണ് അക്കൗണ്ട് കാലിയാണെന്ന് മനസ്സിലായത്. തുടര്‍ന്ന് വെള്ളിക്കുളങ്ങര പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മൊബൈല്‍ അലര്‍ട്ടുകളില്‍ പറഞ്ഞിരിയ്ക്കുന്ന എടിഎമ്മുകളിലെ സിസിടിവ പരിശോധിച്ചപ്പോഴാണ് മരുമന് ബിനോജ് തന്നെയാണ് പണം മോഷ്ടിച്ചതെന്ന് വ്യക്തമായത്.

English summary
Son in law took all money from Mother in law's ATM held.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X