Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിൽ വീണ്ടും കൊലപാതകം! മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു, പ്രതി കസ്റ്റഡിയിൽ...

തിങ്കളാഴ്ച രാത്രി പത്തു മണിയോടെ ബേബിയുടെ വീട്ടിൽ വച്ചാണ് സംഭവമുണ്ടായത്. മദ്യലഹരിയിലായിരുന്ന ബേബി പിതാവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറഞ്ഞത്.

കണ്ണൂർ: പുലിക്കുരുമ്പയിൽ മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു. നടുവിൽ പുലിക്കുരുമ്പയ്ക്കടുത്ത് കൈതളത്തെ തുണ്ടത്തിൽ അഗസ്തി (കൊച്ചാഗസ്തി-81)യാണ് മകന്റെ അടിയേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അഗസ്തിയുടെ മകൻ ബേബി(52)യെ കുടിയാന്മല പോലീസ് കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ച രാത്രി പത്തു മണിയോടെ ബേബിയുടെ വീട്ടിൽ വച്ചാണ് സംഭവമുണ്ടായത്. മദ്യലഹരിയിലായിരുന്ന ബേബി പിതാവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറഞ്ഞത്. അടിയേറ്റ് ബോധരഹിതനായി നിലത്തുവീണ അഗസ്തിയെ അയൽവാസികൾ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്.

murder

അഗസ്തിയെ ഉടൻതന്നെ പരിയാരം മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ കുടിയാന്മല പോലീസ് ബേബിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മരിച്ച അഗസ്തി കുറേക്കാലമായി മകൻ ബേബിയോടൊപ്പമായിരുന്നു താമസം.

അഗസ്തിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇരിട്ടി പൊന്നാംറ്റിൽ കുടുംബാംഗം അന്നക്കുട്ടിയാണ് മരിച്ച അഗസ്തിയുടെ ഭാര്യ. മേരി, ജോസ്, ആനീസ്, സോമി, സിൽവി എന്നിവരാണ് മറ്റു മക്കൾ. സംസ്ക്കാരം ചൊവ്വാഴ്ച വൈകീട്ട് പുലിക്കുരുമ്പ സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+