അച്ഛനെയും അമ്മയെയും കൊന്ന് കിണറ്റിലെറിഞ്ഞ് മകന്റെ ക്രൂരത! ഞെട്ടിക്കുന്ന സംഭവം നടന്നത് പന്തളത്ത്...
വ്യാഴാഴ്ച രാവിലെയാണ് വീടിന് സമീപത്തെ കിണറ്റിൽ നിന്നും ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.
പത്തനംതിട്ട: പന്തളത്ത് മകൻ മാതാപിതാക്കളെ കൊന്ന് വീട്ടുമുറ്റത്തെ കിണറ്റിൽ എറിഞ്ഞു. പന്തളം പെരുമ്പുളിക്കലിൽ ജോൺ(65) ഭാര്യ ലീല(60) എന്നിവരെയാണ് മകനായ മാത്യു ജോൺ(28) കൊലപ്പെടുത്തിയ ശേഷം കിണറ്റിൽ തള്ളിയത്.
ജൂലായ് 6 വ്യാഴാഴ്ച രാവിലെയാണ് വീടിന് സമീപത്തെ കിണറ്റിൽ നിന്നും ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് നാലു ദിവസത്തോളം പഴക്കമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രണ്ട് ദിവസമായി കിണറ്റിൽ നിന്നും ദുർഗന്ധം വമിക്കുന്നതായി അയൽവാസികൾ മാത്യു ജോണിനോട് പറഞ്ഞിരുന്നു.

അയൽവാസികൾക്ക് സംശയം തോന്നി തുടങ്ങിയതിനാൽ മാത്യു ജോൺ രഹസ്യമായി ജെസിബി ഉപയോഗിച്ച് കിണറ്റിൽ നിന്നും മൃതദേഹം പുറത്തെടുക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടർന്നാണ് ഇയാൾ പന്തളം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
മാതാപിതാക്കളെ കൊലപ്പെടുത്തിയതും, അതിനു ശേഷം മൃതദേഹം വലിച്ചു കൊണ്ടുപോയി കിണറ്റിലെറിഞ്ഞതും താനാണെന്ന് മാത്യു ജോൺ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇയാൾ ലഹരി മരുന്നിന് അടിമയാണെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications