അമ്മയെ കൊന്ന് മകന്‍ ആത്മഹത്യ ചെയ്തു... കാരണം?
കോട്ടയം: അമ്മയെ കഴുത്തറുത്ത് കൊന്നതിന് ശേഷം മകന്‍ ആത്മഹത്യ ചെയ്തതായി വാര്‍ത്ത. കോട്ടയം ജില്ലയിലെ ചങ്ങനാശേരിയിലാണ് സംഭവം. ഗ്രേസമ്മ, മകന്‍ സോണി എന്നിവരാണ് മരിച്ചത്.
ഗ്രേസമ്മയെ കഴുത്തറുത്ത് കൊന്ന നിലയിലായിരുന്നു കണ്ടെത്തിയത്. സോണി വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിലും. സോണി അമ്മയെ കൊന്ന് ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസിന്റെ നിഗമനം.

എങ്കില്‍ എന്തായിരിക്കും കാരണം എന്നതാണ് പോലീസിനെ കുഴക്കുന്ന ചോദ്യം. സോണിക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായാണ് സമീപവാസികള്‍ പറയുന്നതെങ്കിലും പോലീസ് വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ്.
മുപ്പത് വര്‍ഷത്തോളമായി ഈ വീട്ടിലാണ് താമസമെങ്കിലും അയല്‍ക്കാരുമായോ, മറ്റ് നാട്ടുകാരുമായോ ഈ കുടുംബത്തിന് യാതൊരു ബന്ധവും ഉണ്ടായിരുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. കാറ്ററിംഗ് ജീവനക്കാരനായിരുന്നു സോണി. ഇയാളുടെ പിതാവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചിരുന്നു.
വീടികനത്ത് പലയിടത്തും പോലീസ് ചോരപ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. വെട്ടുകത്തികൊണ്ട് കഴുത്ത് വെട്ടിയാണ് ഗ്രേസമ്മയെ വധിച്ചിരിക്കുന്നത്. എന്നാല്‍ ചോരക്കറ പുരണ്ട വേറേയുംകത്തികള്‍ വീടിന്റെ അടുക്കളയില്‍ ഉണ്ടായിരുന്നതായി പുോലീസ് പറയുന്നു.
സെപ്റ്റംബര്‍ 14 ഞായറാഴ്ചയാണ് കൊലപാതകവും ആത്മഹത്യയും നടന്നിട്ടുള്ളതെന്നാണ് കരുതുന്നത്. ഞായറാഴ്ചക്ക് ശേഷം സോണിയേയോ ഗ്രേസമ്മയേയോ പുറത്ത് കണ്ടിരുന്നില്ല. സോണിയുടെ സുഹൃത്ത് അന്വേഷിച്ച് വന്നപ്പോഴാണ് മരണവിവരം പുറത്തറിഞ്ഞത്.












Click it and Unblock the Notifications