• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നല്ല കോണ്‍ഗ്രസുകാരനായിരുന്നിട്ടും എന്തിനാ സാറേ അവര്‍ അപ്പനെ ഇല്ലാതാക്കിയത്; മുല്ലപ്പള്ളിക്ക് കത്ത്

കണ്ണൂര്‍: ചെറുപുഴയില്‍ കരാറുകാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് കൂടുതല്‍ പ്രതിരോധത്തിലാവുന്നു. ലീഡര്‍ കെ കരുണാകരന്‍ സ്മാരക ട്രസ്റ്റ് കെട്ടിടത്തിന്‍റെ കരാറുകാരനായിരുന്നു ജോയ് എന്ന ജോസഫിനെ ആശുപത്രികെട്ടിടത്തിന്‍റെ മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കെ കരുണാകരന്‍ മെമ്മോറിയല്‍ ആശുപത്രിക്കെട്ടിടം നിര്‍മ്മിച്ച വകയില്‍ ഒരു കോടിയിലധികം രൂപ ജോയിക്ക് ലഭിക്കാനുണ്ടെന്നാണ് ബന്ധുക്കള്‍ വ്യക്തമാക്കുന്നത്. തന്‍റെ അച്ഛനെ കോണ്‍ഗ്രസുകാര്‍ ഇല്ലാതാക്കിയെന്നാണ് ജോയിയുടെ മകനും വിദ്യാര്‍ത്ഥിയുമായ ഡെന്‍സ് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന് എഴുതിയ കത്തില്‍ ആരോപിക്കുന്നത്. വിശാദാംശങ്ങള്‍ ഇങ്ങനെ..

ഓണാഘോഷത്തിന്‍റെ തിരക്കിലാണെങ്കിലും

ഓണാഘോഷത്തിന്‍റെ തിരക്കിലാണെങ്കിലും

സാര്‍ ഓണാഘോഷത്തിന്‍റെ തിരക്കിലാണെങ്കിലും എന്‍റെ ഈ ചെറിയ കത്ത് ഒന്നി വായിക്കേണേ സര്‍ എന്ന അപേക്ഷയോടെയാണ് ഡെൻസ് എന്ന അപ്പുക്കുട്ടന്‍റെ കത്ത് ആരംഭിക്കുന്നത്. ഞങ്ങളുടെ ഓണം കണ്ണീരിനാല്‍ കുതിര്‍ന്നിരിക്കുകയാണ് സാര്‍. എന്‍റെ പപ്പയെ സാര്

അറിയും. കണ്ണൂര്‍ ചെറുപുഴ മുതുപാറയില്‍ ജോസഫ്. ജോയ് എന്നാ ഇവിടെല്ലാവരും പപ്പയെ വിളിക്കുന്നതെന്നും കത്തില്‍ ഡെന്‍സ് വ്യക്തമാക്കുന്നു.

ഞങ്ങള്‍ക്ക് ജീവനായിരുന്നു പപ്പ

ഞങ്ങള്‍ക്ക് ജീവനായിരുന്നു പപ്പ

ഞങ്ങള്‍ക്ക് ജീവനായിരുന്നു പപ്പ. പപ്പ ഉണ്ടായിരുന്നപ്പോള്‍ വിട്ടില്‍ എന്ത് സന്തോഷമായിരുന്നെന്നോ. ഞങ്ങളുടെ സന്തോഷവും ജീവിതത്തിന്‍റെ വെളിച്ചവും കഴിഞ്ഞ സെപ്തംബര്‍ 5 ന് അണഞ്ഞുപോയിരിക്കുന്നു. അപ്പുറത്തെ മുറിയില്‍ നിന്ന് അമ്മയുടെ വിതുമ്പല്‍ കേള്‍ക്കുന്നുണ്ട്. എന്‍റെ പപ്പ നല്ല കോണ്‍ഗ്രസുകാരനായിരുന്നു. എന്നിട്ടും എന്തിനാ സാറെ അവര്‍ എന്‍റെ പപ്പയെ ഇല്ലാതാക്കിയത്.

 കൊതിയാവുകയാണ്

കൊതിയാവുകയാണ്

ഞങ്ങള്‍ക്ക് ഇപ്പം ആരും ഇല്ലാതായി. എന്‍റെ പപ്പയുടെ കുടെ ഇരിക്കുവാന്‍ എനിക്ക് കൊതിയാവുകയാണ്. '' അവനവന്‍റെ അധ്വാനത്തിന്‍റെ വിയര്‍പ്പിന്‍റെ അശമില്ലാത്ത ഒരു രൂപപോലും സ്വീകരിക്കരുതെന്ന് വിശ്വസിക്കുന്ന സത്യക്രിസ്ത്യാനികളാണ് നമ്മളെന്ന്'' എന്നും കുരിശ് വരക്കുമ്പോള്‍ എന്‍റെ പപ്പ പറയുമായിരുനെന്നും ഡെന്‍സ് കത്തില്‍ കുറിക്കുന്നു.

സ്വന്തം പാര്‍ട്ടി ആയതുകൊണ്ട്

സ്വന്തം പാര്‍ട്ടി ആയതുകൊണ്ട്

പപ്പയെ ഈ നാടിനാകെ അറിയാം. സ്വന്തം പാര്‍ട്ടി ആയതുകൊണ്ടാണ് പപ്പ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന ലീഡര്‍ കെ. കരുണാകരന്‍ സ്മാരക ട്രസ്റ്റിന്‍റെ കെട്ടിട നിര്‍മ്മാണത്തിന്‍റെ കരാര്‍ ഏറ്റെടുത്തത്. ആരോടും മുഖം കറുത്ത് ഒന്ന് സംസാരിക്കുക പോലും ചെയ്യാത്ത എന്‍റെ പപ്പ കരാര്‍ തുകയ്ക്ക് വേണ്ടി കണക്ക് പറഞ്ഞ് വഴക്ക് കൂടാന്‍ പോവില്ലെന്ന് എ​നിക്ക് അറിയാം. എന്നിട്ടും കൂടി എന്‍റെ പപ്പയെ ചതിച്ചല്ലോ? എന്‍റെ എല്ലാമായ പപ്പയെ ഇല്ലാതാക്കിയല്ലോ?

ഞങ്ങളെ സഹായിക്കണം

ഞങ്ങളെ സഹായിക്കണം

ഞങ്ങളെ അനാഥമാക്കിയത്? ഞങ്ങളുടെ ജീവിത്തിലെ വെളിച്ചവും അണച്ചു കളഞ്ഞത്. വേദനിക്കുന്ന മനുഷ്യര്‍ക്കും മുന്നില്‍ പൊഴിയുന്ന അങ്ങയുടെ കണ്ണുനീര്‍ സത്യമാണെങ്കില്‍ അങ്ങയുടെ പാര്‍ട്ടി നേതാക്കള്‍ കാരണം. അനാഥമാക്കപ്പെട്ട എന്‍റെ അമ്മയുടേയും സഹേദരങ്ങളുടേയും എന്‍റെയും കണ്ണുനീര്‍ അങ്ങ് കാണണം. ഞങ്ങളുടെ ഈ വേദനയില്‍ അങ്ങ് പങ്കുചേരുമെന്നും എന്‍റെ പപ്പയുടെ മരണത്തിനും കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ എത്തിക്കാന്‍ ഞങ്ങളെ സഹായിക്കണമെന്നും അപേക്ഷിച്ചുകൊണ്ടാണ് ഡെന്‍സ് തന്‍റെ കത്ത് അവസാനിപ്പിക്കുന്നത്.

മൂന്നംഗ സമിതി

മൂന്നംഗ സമിതി

അതേസമയം ജോസഫിന്റെ മരണത്തേക്കുറിച്ച് കുറിച്ച് അന്വേഷിക്കാന്‍ നേരത്തെ മൂന്നംഗ സമിതിക്ക് രൂപം നല്‍കിയതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ നാരായണന്‍, കെപി അനില്‍കുമാര്‍, കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ധിഖ് എന്നിവരാണ് ഈ സമിതിയിലെ അംഗങ്ങള്‍.

പദയാത്ര നടത്തുമോ

പദയാത്ര നടത്തുമോ

സംഭവത്തില്‍ കോണ്‍ഗ്രസിനെതിരെ വ്യാപക വിമര്‍ശനമാണ് സിപിഎം നടത്തിയത്. ജോയിയുടെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ ആവശ്യപ്പെട്ടു. . ഉത്തരവാദികള്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് പദയാത്ര നടത്തുമോയെന്നും ജയരാജന്‍ ചോദിച്ചു.

പിഒകെ പിടിക്കാന്‍ മോദി സര്‍ക്കാര്‍; ലക്ഷ്യം വെളിപ്പെടുത്തി മന്ത്രി, നരസിംഹ റാവുവിന്റെ അജണ്ട!!

ഗുണ്ടുരില്‍ 144; ചന്ദ്രബാബു നായിഡു ഉള്‍പ്പടേയുള്ള മുതിര്‍ന്ന ടിഡിപി നേതാക്കളെല്ലാം വീട്ടുതടങ്കലില്‍

English summary
son of building contractor joy against congress leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more