ടിപി ചന്ദ്രശേഖരന്റെയും കെ കെ രമയുടെയും മകൻ വിവാഹിതനായി; ചിത്രങ്ങൾ വൈറൽ
വടകര: ടി പി ചന്ദ്രശേഖരന്റെയും കെ കെ രമയുടെയും മകൻ അഭിനന്ദ് വിവാഹിതനായി. റിയ ഹരീന്ദ്രൻ ആണ് വധു. രാഷ്ട്രീയ, പൊതു രംഗത്ത് നിന്നുള്ള നിരവധി പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തു. രാവിലെ പതിനൊന്നരയ്ക്ക് വള്ളിക്കാട് അത്താഫി ഓഡിറ്റോറിയത്തിലെ മണ്ഡത്തിലേക്ക് അഭിനന്ദിന് അമ്മ കെ രമയുടെ കൈ പിടിച്ചാണ് എത്തിയത്.
ചാത്തമംഗലം വട്ടോളി പരേതനായ പി സി ഹരീന്ദ്രൻ, കെ വി പ്രസന്ന എന്നിവരുടെ മകളാണ് റിയ ഹരീന്ദ്രൻ. അഭിനന്ദ് മുംബൈയിൽ ജെ എസ് ഡബ്ല്യൂ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. സ്പീക്കർ എ എൻ ഷംസീർ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പി കെ കുഞ്ഞാലിക്കുട്ടി, കെ മുരളീധരൻ, ഷാഫി പറമ്പിൽ, വി ടി ബൽറാം, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയ പ്രമുഖർ വധൂവരന്മാർക്ക് ആശംസ നേരാൻ എത്തി.

PC: FB/ VT Balram
ടി പി ചന്ദ്രശേഖരനോട് ഏറെ അടുപ്പം ഉണ്ടായിരുന്ന മുഴുവൻ നേതാക്കളെയും സഖാക്കലെയും ക്ഷണിച്ചുവെങ്കിലും ചിലരെ മനപൂർവ്വം ഒഴിവാക്കിയിട്ടുണ്ടെന്ന് കെ കെ രമ പറഞ്ഞിരുന്നു. 2012 മേയ് നാലിനാണ് ടി പി ചന്ദ്രശേഖരൻ കൊല്ലപ്പെടുന്നത്. അന്ന് അഭിനന്ദിന് പ്രായം17 വയസ്സായിരുന്നു.












Click it and Unblock the Notifications