Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യയുമായി പിണങ്ങികഴിഞ്ഞിരുന്ന മകന്‍ അമ്മയെ ലൈംഗികമായി പീഡിപ്പിച്ചു; അമ്മൂമ്മ കണ്ടപ്പോള്‍...

വിവാഹിതനും ഒരു പെണ്‍കുഞ്ഞിന്റെ പിതാവുമാണ് കേസിലെ പ്രതിയായ യുവാവെന്ന് പോലീസ് പറഞ്ഞു.

തിരുവനന്തപുരം: കേരളത്തെ നടുക്കിയ പീഡനക്കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വിതുരയില്‍ അമ്മയെ പീഡിപ്പിച്ച 28കാരനായ മകനെയാണ് വിതുര പോലീസ് അറസ്റ്റ് ചെയ്തത്. പീഡനം തുടര്‍ന്നപ്പോള്‍ അമ്മ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് മകനെതിരെ കേസെടുത്തത്.

വിവാഹിതനും ഒരു പെണ്‍കുഞ്ഞിന്റെ പിതാവുമാണ് കേസിലെ പ്രതിയായ യുവാവെന്ന് പോലീസ് പറഞ്ഞു. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ഇയാള്‍ ദീര്‍ഘനാളായി ഭാര്യയുമായി പിണങ്ങി കഴിയുകയാണ്. ഒരു മാസം മുന്‍പാണ് 28കാരനായ മകന്‍ അമ്മയെ വീട്ടിനുള്ളില്‍ വെച്ച് ആദ്യമായി പീഡിപ്പിച്ചത്.

മദ്യത്തിനും മയക്കുമരുന്നിനും അടിമ...

മദ്യത്തിനും മയക്കുമരുന്നിനും അടിമ...

തിരുവനന്തപുരം വിതുര പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 28കാരനായ യുവാവ് മദ്യത്തിനും മയക്കുമരുന്നിനും അടിമായാണെന്നാണ് പോലീസ് പറയുന്നത്. വിതുരയില്‍ അമ്മയ്ക്കും അമ്മൂമ്മയ്ക്കുമൊപ്പമാണ് ഇയാളുടെ താമസം.

ഭാര്യ പിണങ്ങിപ്പോയി...

ഭാര്യ പിണങ്ങിപ്പോയി...

അമ്മയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ യുവാവ് വിവാഹിതനും മൂന്നു വയസുകാരിയായ പെണ്‍കുട്ടിയുടെ പിതാവുമാണ്. മദ്യത്തിനും മയക്കുമരുന്നിനും അടിമയായതിനെ തുടര്‍ന്ന് ഭാര്യ ഇയാളുമായി പിണങ്ങികഴിയുകയാണ്.

ഒരു മാസം മുന്‍പ്...

ഒരു മാസം മുന്‍പ്...

ഒരു മാസം മുന്‍പാണ് അമ്മയെ മകന്‍ ആദ്യമായി പീഡിപ്പിച്ചത്. വീട്ടിനുള്ളിലായിരുന്ന അമ്മയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇതിന് ശേഷം അമ്മ കടുത്ത മാനസിക പ്രശ്‌നങ്ങള്‍ അനുഭവിച്ചിരുന്നതായും പോലീസ് പറഞ്ഞു.

അമ്മൂമ്മ കണ്ടപ്പോള്‍...

അമ്മൂമ്മ കണ്ടപ്പോള്‍...

മകന്റെ പീഡനത്തെ തുടര്‍ന്ന് മാനസിക ആഘാതത്തിലായിരുന്നു അമ്മ. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മകന്‍ വീണ്ടും അമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. വീട്ടിലുണ്ടായിരുന്ന അമ്മൂമ്മ ഇതുകണ്ടതോടെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

മകളോടും ഇങ്ങനെ ചെയ്യുമോ എന്ന ഭയം...

മകളോടും ഇങ്ങനെ ചെയ്യുമോ എന്ന ഭയം...

വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് അമ്മ പോലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തിയാണ് പരാതി നല്‍കിയത്. മൂന്നു വയസുകാരിയായ മകളോടും മകന്‍ ഇങ്ങനെ ചെയ്യുമോ എന്ന ഭയവും പരാതി നല്‍കാന്‍ പ്രേരിപ്പിച്ചുവെന്നാണ് അമ്മ പറഞ്ഞതെന്ന് പറഞ്ഞതെന്ന് പോലീസ് അറിയിച്ചു.

കോടതിയില്‍ ഹാജരാക്കും...

കോടതിയില്‍ ഹാജരാക്കും...

അമ്മയുടെ പരാതി ലഭിച്ച പോലീസ് മകനു വേണ്ടി അന്വേഷണം ശക്തമാക്കിയിരുന്നു. തുടര്‍ന്നാണ് വീട്ടില്‍ നിന്നും രക്ഷപ്പെട്ട മകനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+