Get Updates
Get notified of breaking news, exclusive insights, and must-see stories!

കാട്ടാനയുടെ മുന്നില്‍ പെട്ട് അമ്മ, ആനയ്ക്ക് മുന്‍പിലൂടെ ഓടി അമ്മയെ അതിസാഹസികമായി രക്ഷിച്ച് മകന്‍

പമ്പാവലി: കാട്ടാനയുടെ മുന്നില്‍ പെട്ട അമ്മയെ അതിസാഹസികമായി രക്ഷിച്ച് മകന്‍. ശബരിമല വനാതര്‍ത്തിയിലെ ജനവാസ മേഖലയായ എഴുകുമണ്‍ വനം വകുപ്പ് ഓഫീസിന് സമീപത്താണ് സംഭവം നടന്നത്.

അഴുതയാറിന് സമീപം എത്തിയ അമ്മയ്ക്കും മകനും മുന്‍പിലാണ് ആനയെത്തിയത്. അമ്മയുടെ മുന്നിലേക്ക് ഓടിയടുത്ത ആനയ്ക്ക് മുന്നിലൂടെ ഓടി ശ്രദ്ധ തിരിച്ചാണ് മകന്‍ അമ്മയെ രക്ഷപ്പെടുത്തിയത്. സംഭവം ഇങ്ങനെ

 മുന്‍പില്‍ ആന

മുന്‍പില്‍ ആന

അഴുതയറ്റായില്‍ കുളിക്കാനും തുണി നനയ്ക്കാനും എത്തിയതായിരുന്നു മുക്കംപെട്ടി ജങ്ഷനില്‍ ഓട്ടോറിക്ഷ ഡ്രൈവറായ എഴുകുംമണ്‍ പൊടിപ്പാറയില്‍ മനോജും (35)അമ്മ ഓമനയും (60). ആറിന് മുന്‍പില്‍ ഓട്ടോ നിര്‍ത്തിയപ്പോഴായിരുന്നു ആന മുന്നിലെത്തിയത്.

 ഭയന്ന് ഓമന

ഭയന്ന് ഓമന

ഭയം കാരണവും പ്രായത്തിന്‍റെ അവശതമൂലവും ഓമനയ്ക്ക് ഓട്ടോയില്‍ നിന്നും ഇറങ്ങാനായില്ല. അമ്മ ഭയപ്പെട്ട് ഇരിക്കുകയാണെന്ന് കണ്ട മനോജ് ഉടന്‍ ആനയ്ക്ക് മുന്‍പിലൂടെ കൈയ്യിലുണ്ടായിരുന്ന തോര്‍ത്ത് വീശി ഇറങ്ങി ഓടുകയായിരുന്നു.

 ഇറങ്ങിയോടി

ഇറങ്ങിയോടി

ഇതോടെ ആന മനോജിന്‍റെ പിറകില്‍ ഓടി. ഏകദേശം ഒരു കിമിയോളം ആന മനോജിന് പുറകില്‍ ഓടി. ഈ സമയം ഓമന ഓട്ടോയില്‍ നിന്നും ഇറങ്ങി രക്ഷപ്പെട്ടു. തിരികെയെത്തിയ ആന ഓട്ടോ കുത്തിമറിച്ച് അവിടെ തന്നെ തുടര്‍ന്നു.

 പിന്‍മാറാതെ ആന

പിന്‍മാറാതെ ആന

വനപാലകരും നാട്ടുകാരും ചേര്‍ന്ന് ശബ്ദമുണ്ടാക്കി അതിനെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും ആന പ്രദേശത്ത് നിന്ന് പിന്‍മാറിയില്ല.ഒരു മണിക്കൂറോളം അവിടെ തുടര്‍ന്ന ശേഷമാണ് ആന കാട്ടിലേക്ക് മടങ്ങിയത്. അഴുതയാറ്റിന്‍റെ പരിസരത്ത് രണ്ട് ദിവസമായി ആന എത്തുന്നുണ്ടെന്ന് പരിസരവാസികള്‍ പറഞ്ഞു.

 മകന്‍റെ ധൈര്യം

മകന്‍റെ ധൈര്യം

മകന്‍റെ ധൈര്യവും ദൈവത്തിന്‍റെ അനുഗ്രവും കാരണമാണ് തനിക്ക് ജീവന്‍ തിരിച്ചുകിട്ടിയതെന്ന് ഓമന പറഞ്ഞു. കഴിഞ്ഞ 40 വര്‍ഷമായി തങ്ങള്‍ ഇവിടെ കഴിയുകയാണെന്നും ഇതുവരെ ഇത്തരത്തില്‍ ഒരു അനുഭവം ഉണ്ടായിട്ടില്ലെന്നും ഓമനയും മനോജും പറഞ്ഞു.

പ്രിയങ്ക ഗാന്ധിയുടെ 'കിടപ്പാടം നഷ്ടമാകും'!! അവസാന പ്രതീക്ഷയും തല്ലിക്കെടുത്തി സോണിയ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+