• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സൂഫി സംഗീതത്തിന് ചുവടുവെച്ചു.. ഗായികയ്ക്ക് നേരെ സൂഫി സംഘടനയുടെ കൊലവിളി!

  • By Desk

ഗായികയും എഴുത്തുകാരിയുമായ സോന മൊഹപത്രയ്ക്ക് നേരെ ഭീഷണിയുമായി സൂഫി സംഘടന. പുതിയ സംഗീത വീഡിയോയില്‍ മതനിന്ദ ആരോപിച്ച് മദരിയ സൂഫി ഫൗണ്ടേല്‍ തന്നെ ഭീഷണിപ്പെടുത്തിയതായി ട്വിറ്ററിലൂടെയാണ് ഗായിക വ്യക്തമാക്കിയത്.വീഡിയോ സോഷ്യല്‍ മീഡിയ അടക്കമുള്ള പ്ലാറ്റ്ഫോമുകളില്‍ നിന്നടക്കം നീക്കം ചെയ്യണമെന്നാണ് ഫൗണ്ടേഷന്‍റെ ഭീഷണിയെന്ന് അവര്‍ ട്വീറ്റില്‍ പറയുന്നു.

മുംബൈ പോലീസിന് ടാഗ് ചെയ്താണ് അവര്‍ പോസ്റ്റിട്ടിരിക്കുന്നത്.

സോനത്തിന്‍റെ ട്വീറ്റിന്‍റെ പശ്ചാത്തലത്തില്‍ സൂഫി ഫൗണ്ടേഷനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സൂഫി ഫൗണ്ടേഷനില്‍ നിന്ന് ലഭിച്ച ഭീഷണി മെയിലുകള്‍ക്കെതിരെ ഇവര്‍ പോലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിട്ടുണ്ട്.

തോരി സൂരത്ത്

തോരി സൂരത്ത്

ലാല്‍ പരി മസ്താനി എന്ന സോനത്തിന്‍റെ സംഗീത വീഡിയോയിലെ തോരി സൂരി എന്ന ഗാനമാണ് സൂഫി നേതാക്കളെ ചൊടിപ്പിച്ചത്. ഈ സൂഫി പ്രണയഗാനത്തില്‍ സോനം പ്രത്യക്ഷപ്പെട്ടത് മാന്യമല്ലാത്ത വസ്ത്രത്തിലാണെന്നാണ് സൂഫീ നേതാക്കളുടെ ആരോപണം. സൂഫി സംഗീതവും കലയുമെല്ലാം അവതരിപ്പിക്കുന്നതിന് ഒരു പ്രത്യേക രീതി ഉണ്ടെന്നിരിക്കെ അശ്ലീലത കുത്തി നിറച്ചാണ് ഗാനം സോനം ചിത്രീകരിച്ചതെന്നും അതിനാല്‍ ഗാനം ഉടന്‍ പിന്‍വലിക്കണമെന്നും അവര്‍ ഗായികയ്ക്ക് അയച്ച ഭീഷണി സന്ദേശത്തില്‍ പറയുന്നു. ഗാനരംഗങ്ങള്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് വരെ വഴി വെക്കുമെന്നും ഇവര്‍ ആരോപിക്കുന്നു.

സ്ഥിരം ശല്യക്കാരി

സ്ഥിരം ശല്യക്കാരി

നിരവധി ട്വീറ്റുകളിലൂടെയാണ് സോനം ഭീഷണിയെകുറിച്ച് വ്യക്തമാക്കിയത്. നേരത്തേയും തനിക്കെതിരെ ഈ സൂഫീ നേതാക്കള്‍ രംഗത്ത് വന്നിട്ടുണ്ടെന്നും സോനം ട്വീറ്റില്‍ പറയുന്നു. താന്‍ ഒരു സ്ഥിരം ശല്യക്കാരിയാണെന്നാണ് അവരുടെ പക്ഷം. അഞ്ച് വര്‍ഷം മുന്‍പുള്ള തന്‍റെ സുഫിയാന കലാം എന്ന സൂഫി സംഗീതത്തിന് നേരെയും സൂഫികള്‍ ഭീഷണി ഉയര്‍ത്തിയിരുന്നു. ഗാന രംഗത്തില്‍ ശരീരം പ്രദര്‍ശിപ്പിച്ചെന്നും അത് ഇസ്ലാമിനേയും സൂഫികളുടെ വിശ്വാസത്തേയും നിന്ദിക്കുന്നതാണെന്നുമായിരുന്നു അവരുടെ ആരോപണം-അവര്‍ ട്വീറ്റ് ചെയ്തു.

ആഭാസ നൃത്തം

ആഭാസ നൃത്തം

ദൈവീകമായ കാര്യങ്ങള്‍ പറയുന്ന വരികളില്‍ അല്‍പ വസ്ത്രം ധരിച്ചും ശരീരം പ്രദര്‍ശിപ്പിച്ചും നൃത്തം ചെയ്യുന്നത് അനുവദിക്കാന്‍ ആകില്ല. സൂഫി സംഗീതം പ്രചരിപ്പിക്കുകയാണെങ്കില്‍ അതിന്‍റെ പവിത്രതയും മാന്യതയും സംരക്ഷിച്ച് കൊണ്ട് മാത്രമേ അത് ചെയ്യാന്‍ അനുവദിക്കുകയുള്ളൂ എന്നാണ് സൂഫികളുടെ ഭീഷണി. എന്തുകൊണ്ടാണ് ഇക്കാലത്ത് പോലും സ്ത്രീകള്‍ ഇത്തരം ഭീഷണികള്‍ കേള്‍ക്കേണ്ടി വരുന്നത്. എന്തുകൊണ്ടാണ് താന്‍ എന്ത് വസ്ത്രമാണ് ധരിക്കേണ്ടതെന്ന് തിരഞ്ഞെടുക്കാനുള്ള അവകാശം സ്ത്രീയ്ക്ക് ഇല്ലാത്തത്. അവര്‍ ട്വീറ്റില്‍ കുറിച്ചു. സംഘടനയ്ക് നേരെ രണ്ട് ചോദ്യങ്ങള്‍ കൂടി താരം എറിഞ്ഞു. സ്ത്രീകളും പുരുഷരും നിങ്ങളുടെ കണ്ണില്‍ തുല്യരാണോ? എന്തുകൊണ്ടാണ് പുരുഷന്‍മാരെ പോലെ നിങ്ങളുടെ ദര്‍ഗകളില്‍ സ്ത്രീകളെ പാടാന്‍ അനുവാദിക്കാത്തത് എന്നിങ്ങനെയായിരുന്നു ചോദ്യങ്ങള്‍.സോനത്തിന്‍റെ ട്വീറ്റുകളുടെ അടിസ്ഥാനത്തില്‍ മുംബൈ പോലീസ് സംഭവത്തില്‍ കേസെടുത്തു അന്വേഷണം ആരംഭിച്ചു.

ലാല്‍ പരി മസ്താനി

ലാല്‍ പരി മസ്താനി

സുഫിയാന സംഗീതത്തിന്‍റെ ജന്‍മസ്ഥലമായ അഫ്ഗാന്‍-പാക്കിസ്ഥാന്‍ ഭാഗത്ത് നടന്നെന്ന് കരുതുന്ന ഒരു കഥയുടെ അടിസ്ഥാനത്തിലാണ് സോനം ലാല്‍ പരി മസ്താനി എന്ന സംഗീത വീഡിയോ ഒരുക്കിയത്. കഥ ഇങ്ങനെയായിരുന്നു- പ്രദേശത്ത് താലിബാന്‍ ഇടപെടാന്‍ തുടങ്ങിയതോടെ സ്ത്രീകളുടെ മേല്‍ അവര്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. പൊതുഇടങ്ങളില്‍ പാടാനോ നൃത്തം ചെയ്യാനോ അനുവദിക്കാതെ മുഖം മറച്ച് വീടിനുള്ളില്‍ കഴിയാന്‍ അവര്‍ സ്ത്രീകളോട് ആക്രോശിച്ചു. എന്നാല്‍ ഇതൊന്നും വകവയ്ക്കാതെ ഒരു സ്ത്രീ മാത്രം തന്‍റെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് പാടുകയും നൃത്തം ചെയ്യുകയും ചെയ്തു. ആ സ്ത്രീയായിരുന്നു പിന്നീട് തന്‍റെ മനസില്‍. അങ്ങനെ സംഗീതം ഹറാം അല്ലെന്ന് ഉറക്കെ വിളിച്ച് പറയുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന സ്ത്രീ തന്‍റെ മനസിലും ഉറച്ചു. അങ്ങനെയാണ് ലാല്‍ പരി മസ്താനി പിറന്നതെന്നായിരുന്നു അവര്‍ പറഞ്ഞത്.

English summary
Sona Mohapatra opens up about threats from Madariya Sufi Foundation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more