സോണിയ എത്തി; കോണ്‍ഗ്രസ് ഉണര്‍ന്നു
തിരുവനന്തപുരം: പാര്‍ട്ടിയിലും മുന്നണിയിലും തര്‍ക്കങ്ങളും വഴക്കുകളും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെങ്കിലും സോണിയ ഗാന്ധിയുടെ വരവ് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പുത്തന്‍ ഉണര്‍വ്വേകിയിട്ടുണ്ട്. നെയ്യാര്‍ ഡാമില്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസിന്റ ഉദ്ഘാടനത്തിന് എത്തിച്ചേര്‍ന്ന പ്രവര്‍ത്തകരുടെ ആവേശം തന്നെ അതിനുള്ള തെളിവാണ്. ആര്‍ ശങ്കറിന്റെ പ്രതിമ അനാഛാദനത്തിനും ഏറെ ആളുകള്‍ എത്തിയിരുന്നു.
പാര്‍ട്ടിക്കുളളിലെ പ്രശ്‌നങ്ങളും മുന്നണിയിലെ പ്രശ്‌നങ്ങളും സോണിയ കേള്‍ക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. കോണ്‍ഗ്രസ് നേതാക്കളയേും യുഡിഎഫ് ഘടകകക്ഷികളേയും സോണിയ പ്രത്യേകം കാണുന്നുണ്ട്.

സ്വീകരിക്കാന്‍ ഞങ്ങളുണ്ട്
തിരുവനന്തപുരത്ത് വ്യോമസേന ടെക്‌നിക്കല്‍ ഏരിയയില്‍ സ്വകാര്യ വിമാനത്തിലെത്തിയ സോണിയ ഗാന്ധിയെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസിപ്രസിഡന്റ് രമേശ് ചെന്നിത്തലയും ചേര്‍ന്ന് സ്വീകരിക്കുന്നു.

എന്താ സ്വകാര്യം
പാളയത്ത് ആര്‍ ശങ്കറിന്റെ പ്രതിമ അനാഛാദനത്തിന് ശേഷം നടന്ന ചടങ്ങില്‍ സോണിയ ഗാന്ധിയോട് സംസാരിക്കുന്ന രമേശ് ചെന്നിത്തല. തൊട്ടടുത്ത് ഉമ്മന്‍ ചാണ്ടിയേയും കാണാം.

ആര്‍ ശങ്കറിന്റെ പ്രതിമ
പാളയം യുദ്ധസ്മാരകത്തിനടുത്ത് സ്ഥാപിച്ച ആര്‍ ശങ്കറിന്റെ പൂര്‍ണകായ പ്രതിമ

ആരോഗ്യ കിരണം
സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതികളില്‍ ഒന്നായ ആരോഗ്യ കിരണത്തിന്റെ ഉദ്ഘാടനം. കനകക്കുന്നില്‍ വച്ചായിരുന്നു പരിപാടി.

ഉറങ്ങിപ്പോയോ
ആരോഗ്യ കിരണം ഉദ്ഘാടന ചടങ്ങിനിടെ ചെന്നിത്തല ഉറങ്ങിപ്പോയോ... അതോ ക്യാമറക്കണ്ണ് തുറന്നപ്പോള്‍ ചെന്നിത്തലയുടെ കണ്ണുകള്‍ അടഞ്ഞതാണോ












Click it and Unblock the Notifications