കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസിന്റെ പുറത്താക്കലിൽ ട്വിസ്റ്റ്; ഇടപെട്ട് സോണിയ ഗാന്ധി! ഹൈക്കമാന്റ് ദൂതനെ വിട്ടു?

  • By Desk
Google Oneindia Malayalam News

കോട്ടയം; യുഡിഎഫിൽ നിന്നും ജോസ് കെ മാണിയെ പുറത്താക്കിയ പിന്നാലെ ജോസിനെയും കൂട്ടരേയും മുന്നണിയിലേക്ക് എത്തിക്കാനുള്ള സാധ്യതകളാണ് എൽഡിഎഫ് തേടുന്നത്. സിപിഐയുടെ ശക്തമായ എതിർപ്പിനെ തള്ളിക്കൊണ്ടാണ് സിപിഎം നീക്കം എന്നത് ശ്രദ്ധേയമാണ്. ഇന്ന് ചേർന്ന സെക്രട്ടറിയേറ്റ് യോഗത്തിലും ജോസ് കെ മാണിയെ മുന്നണിയിലെടുക്കുന്ന കാര്യത്തിൽ സിപിഎമ്മിൽ ധാരണയായതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

എന്നാൽ ജോസ് വിഭാഗം ഒരു കാരണശാലവും യുഡിഎഫ് വിടരുതെന്നാണ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നൽകിയിരിക്കുന്നതെന്നാണ് വിവരം. സോണയിയുടെ യുഡിഎഫ് നേതാക്കൾക്ക് നൽകിയ നിർദ്ദേശം ഇങ്ങനെ

 ഫോർമുല ഒരുക്കി സിപിഎം

ഫോർമുല ഒരുക്കി സിപിഎം

യുഡിഎഫിൽ നിന്നും പുറത്തായ ജോസ് ഇതുവരെ ഏത് മുന്നണിയിലേക്കാണെന്ന് മനസ് തുറന്നിട്ടില്ല. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് ജോസിനെ മുന്നണിയിലെത്തിക്കാനാണ് എൽഡിഎഫ് ശ്രമിക്കുന്നത്. ജോസിന് മുന്നിൽ ചില വാഗ്ദാനങ്ങൾ വെച്ചുകൊണ്ടുള്ള ഫോർമുലയാണ് സിപിഎം ഒരുക്കുന്നത്. സ്കരറിയ തോമസ് വിഭാഗവുമായുള്ള ലയനമാണ് സിപിഎം മുന്നോട്ട് വെയ്ക്കുന്ന പ്രധാന ഉപാധി.

 ധാരണകൾ ഇങ്ങനെ

ധാരണകൾ ഇങ്ങനെ

അതിന് തയ്യാറായാൽ പാലായും മറ്റ് 9 നിയമസഭ മണ്ഡലങ്ങളും വിട്ട് നൽകാമെന്നാണ് സിപിഎം മുന്നോട്ട് വെച്ചിരിക്കുന്നത്. പാലാ സീറ്റിൽ എതിർപ്പ് ഉയർത്തുന്ന മാണി സി കാപ്പന് രാജ്യസഭ സീറ്റ് നൽകി പ്രശ്നം പരിഹരിക്കാനാകുമെന്നും എൽഡിഎഫ് കണക്ക് കൂട്ടുന്നുണ്ട്. അതേസമയം ജോസിന്റെ വരവിനെ ശക്തമായി എതിർക്കുകയാണ് സിപിഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.

എതിർപ്പുമായി കാനം

എതിർപ്പുമായി കാനം

ജോസിനെ എൽഡിഎഫിൽ എത്തിക്കുന്നത് മുന്നണിക്ക് യാതൊരു ഗുണവും ചെയ്യില്ലെന്നാണ് കാനം രാജേന്ദ്രൻ വ്യക്കമാക്കിയത്. പാലാ ഉപതിരഞ്ഞെടുപ്പിൽ ജോസിന്റെ സ്വാധീനം കണ്ടതാണെന്നും കാനം രാജേന്ദ്രൻ പരിഹസിച്ചിരുന്നു. അതേസമയം എൽഡിഎഫിൽ ഉയരുന്ന എതിർപ്പുകൾക്കിടെ ജോസ് കെ മാണിയെ യുഡിഎഫിൽ തന്നെ നിലനിർത്താൻ ആവശ്യപ്പെട്ട് സോണിയ ഗാന്ധി നേരിട്ട് ഇടപെട്ടുവെന്നാണ് സൂചന.

 ഇടപെട്ട് സോണിയ ഗാന്ധി

ഇടപെട്ട് സോണിയ ഗാന്ധി

കഴിഞ്ഞ ദിവസത്തെ യുഡിഎഫ് നേതാക്കളുടെ മലക്കം മറിച്ചൽ ഇതിന് പിന്നാലെയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ചുള്ള തർക്കമാണ് യുഡിഎഫിൽ നിന്ന് ജോസ് കെ മാണിയുടെ പുറത്താക്കലിന് വഴിവെച്ചത്. മുന്നണി മര്യാദകൾ ലംഘിച്ച ജോസിന് ഇനി യുഡിഎഫിൽ തുടരാൻ അർഹതയില്ലെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു പുറത്താക്കൽ.

 നിലപാട് മയപ്പെടുത്തി

നിലപാട് മയപ്പെടുത്തി

എന്നാൽ രണ്ട് ദിവസങ്ങൾക്കിപ്പുറം യുഡിഎഫ് ജോസിനോടുള്ള നിലപാട് മയപ്പെടുത്തിയിരിക്കുകയാണ്. ജോസുമായുള്ള പ്രശ്നം അടഞ്ഞ അധ്യായമല്ലെന്നാണ് നേതാക്കൾ വ്യക്തമാക്കിയത്. ജോസിനെ മുന്നണിയിൽ നിന്ന് മാറ്റി നിർത്തുക മാത്രമാണ് ചെയ്തത്. അദ്ദേഹവുമായി കൂടുതൽ ചർച്ചകൾക്ക് തയ്യാറാണെന്നും യുഡിഎഫ് വ്യക്തമാക്കി.

 കണക്ക് കൂട്ടലുകൾ തെറ്റി

കണക്ക് കൂട്ടലുകൾ തെറ്റി

സോണിയയുടെ ശക്തമായ ഇടപെടൽ ഇതിന് പിന്നിലുണ്ടെന്ന് പാർട്ടിയോട് അടുത്ത വൃത്തങ്ങൾ പറയുന്നു. പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച തർക്കങ്ങളിൽ സമ്മർദ്ദം ചെലുത്തിയാൽ വഴങ്ങുമെന്നായിരുന്നു യുഡിഎഫിന്റെ കണക്ക് കൂട്ടൽ. എന്നാൽ പുറത്താക്കലിന് പിന്നാലെ എൽഡിഎഫ് കാട്ടിയ മൃദു സമീപനം യുഡിഎഫിന്റെ കണക്ക് കൂട്ടലുകൾ തെറ്റിച്ചു.

 രണ്ട് എംപിമാർ

രണ്ട് എംപിമാർ

ജോസഫ് വിഭാഗത്തേക്കാൾ എന്തുകൊണ്ടും ജോസ് വിഭാഗം മുന്നണിയിൽ തുടരട്ടേയെന്നാണ് ഹൈക്കമാന്റ് നിലപാട്. കേരളത്തിൽ നാല് ജില്ലകളിൽ നിർണായക സ്വാധീനമുള്ള പാർട്ടിയാണ് കേരള കോൺഗ്രസ്. മാത്രമല്ല രണ്ട് എംപിമാരും ഉണ്ട്. നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളിൽ രണ്ട് എംപിമാരെ നഷ്ടപ്പെടുകയെന്നത് യുപിഎയെ സംബന്ധിച്ച് ആത്മഹത്യാപരമാണ്.

 എൻഡിഎ ശ്രമം

എൻഡിഎ ശ്രമം

ജോസ് കെ മാണിയെ മുന്നണിയിലെത്തിക്കാൻ എൻഡിഎയും ശ്രമങ്ങൾ തുടങ്ങിയെന്ന റിപ്പോർട്ടുകളും സോണിയുടെ ഇടപെടലിന് കാരണമായിട്ടുണ്ട്. ബിജെപിക്ക് രണ്ട് എംപിമാരെ കൂടി വിട്ടുകൊടുക്കാനാവില്ലെന്ന് സോണിയ പറയുന്നു. അതിനാൽ ജോസുമായി കൂടുതൽ ചർച്ചകൾ നടത്തണമെന്നാണ് സോണിയ നൽകിയ നിർദ്ദേശം.

Recommended Video

cmsvideo
LDF says a big no to Jose k Mani | Oneindia Malayalam
 സമവായത്തിൽ എത്തിയില്ലേങ്കിൽ

സമവായത്തിൽ എത്തിയില്ലേങ്കിൽ

അതേസമയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിൽ സമവായത്തിൽ എത്താൻ സാധിച്ചില്ലേങ്കിൽ പിജെ ജോസഫ് ഇടയുമെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. അത് യുഡിഎഫിന് കൂടുതൽ ക്ഷീണമാകും വരുത്തി വെയക്കുക. ഇരുവരേയും എങ്ങനെ മെരുക്കി സമവായം കണ്ടെത്താമാണ് നേതാക്കൾ ആലോചിക്കുന്നത്.

 ഹൈക്കമാന്റ് ദൂതൻ

ഹൈക്കമാന്റ് ദൂതൻ

അതിനിടെ പ്രശ്ന പരിഹാരത്തിന് കഴിഞ്ഞ ദിവസം ഹൈക്കമാന്റ് ദൂതൻ ജോസ് കെ മാണിയെ ബന്ധപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. ഉടനടി മുന്നണി മാറ്റം സംബന്ധിച്ച് തിരുമാനങ്ങൾ കൈക്കൊള്ളരുതെന്ന് ജോസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം കേരളത്തിലെ സാഹചര്യം കെസി വേണു ഗോപാലും എകെ ആന്റണിയും ഹൈക്കമാന്റിനെ അറിയിച്ചിരുന്നു.

 ഇടപെട്ട് മുസ്ലീം ലീഗ്

ഇടപെട്ട് മുസ്ലീം ലീഗ്

നിയമസഭ തിരഞ്ഞെടുപ്പും തദ്ദേശ തിരഞ്ഞെടുപ്പും പടിവാതിലിൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ ജോസ് ഇടതുമുന്നണിയിലേക്ക് പോകുന്നത് യുഡിഎഫിന് കനത്ത പ്രഹരമായിരിക്കും. ഇത് കൂടി നേതാക്കൾ ഹൈക്കമാന്നെ ധരിപ്പിച്ചിട്ടുണ്ട്. അതേസമയം പ്രശ്ന പരിഹാരത്തിനായി മുസ്ലീം ലീഗ് ശക്തമായ ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.

 തെറ്റ് തിരുത്തി മടങ്ങണം

തെറ്റ് തിരുത്തി മടങ്ങണം

ജോസ് കെ മാണി വിഭാഗം തെറ്റ് തിരുത്തി തിരികെ യുഡിഎഫിൽ തന്നെ എത്തണമെന്ന് മുസ്ലീം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ പ്രതികരിച്ചിരുന്നു. തങ്ങൾ ചർച്ചകൾ തുടങ്ങിയതായും അദ്ദേഹം വ്യകത്മാക്കിയിരുന്നു. ജോസ് കെ മാണി വിഭാഗത്തെ മാറ്റി നിർത്തുക മാത്രമാണ് ചെയ്തത്.

 ചുമതലപ്പെടുത്തി

ചുമതലപ്പെടുത്തി

കെഎം മാണിയുടെ പിന്‍ഗാമി മാറി നില്‍ക്കുന്നതില്‍ വിഷമമുണ്ടെന്നും നിലപാട് തിരുത്തി തിരികെ എത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജോസുമായി ചർച്ചയ്ക്ക് എംകെ മുനീറിനേയും പികെ കുഞ്ഞാലിക്കുട്ടിയേയുമാണ് ലീഗ് ചുമതലപ്പെടുത്തിയത്.

English summary
Sonia Gandhi asks UDF leaders to conduct discussions with Jose K Mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X