കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് ഘടകകക്ഷി നേതാക്കള്‍

  • By Athul
Google Oneindia Malayalam News

കോട്ടയം: കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ഘടകകക്ഷി നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് മുന്നില്‍. ഇനിയും പഴയ നിലപാടുകളാണ് തുടരാന്‍ പോകുന്നതെങ്കില്‍ യുഡിഎഫ് കനത്ത പരാജയം ഏറ്റ് വാങ്ങുമെന്ന് ഘടകകക്ഷികള്‍ സോണിയ ഗാന്ധിയോട് പറഞ്ഞു.

കോണ്‍ഗ്രസിന്റെ ഐക്യം ശക്തിപ്പെടാന്‍ ഹൈക്കമാന്‍ഡ് ഇടപെടണമെന്നും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെ രമേശ് ചെന്നിത്തല നടത്തിയ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു എന്നും ഘടകകക്ഷികള്‍ സോണിയയെ അറിയിച്ചു. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് സോണിയ ഗാന്ധി ഘടകകക്ഷികള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.

sonia

കേരളത്തിലെ പ്രശ്‌നങ്ങളില്‍ ഹൈക്കമാന്‍ഡ് ഇടപെടണമെന്ന് മുസ്ലീം ലീഗ് ആവശ്യപ്പെട്ടു. ആഭ്യന്തമന്തി രമേശ് ചെന്നിത്തലയ്‌ക്കെതിരെ കെഎം മാണി ചര്‍ച്ചയില്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. ബാര്‍ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്ന് വന്നില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

ബുധനാഴ്ച രാവിലെ കേരളത്തിലെത്തിയ സോണിയ ഗാന്ധി ശിവഗിരി തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്ത ശേഷമാണ് കോട്ടയത്ത് എത്തിയത്.

English summary
Sonia Gandi Meet UDF Leaders in kottayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X