ഇന്ത്യയാണ് എന്റെ രാജ്യം, അവസാന ശ്വാസം ഇവിടെയെന്നും വികാരഭരിതയായി സോണിയ
തിരുവനന്തപുരം: അഗസ്റ്റ വെസ്റ്റ്‌ലന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ആരോപണങ്ങള്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ വികാരഭരിതമായ മറുപടി. ഇന്ത്യയാണ് എന്റെ രാജ്യം, കഴിഞ്ഞ 48 വര്‍ഷം ഇവിടെയായിരുന്നു. ഞാന്‍ സ്‌നേഹിച്ചവരുടെ രക്തം വീണ ഇതേ മണ്ണിലാകും തന്റെ അവസാന ശ്വാസവുമെന്നും സോണിയ പറഞ്ഞു.
ഇറ്റലിയില്‍ നടന്ന അഗസ്റ്റ വെസ്റ്റ്‌ലന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടില്‍ സോണിയാ ഗാന്ധിക്ക് ബന്ധമുണ്ടെന്ന രീതിയിലായിരുന്നു കഴിഞ്ഞദിവസം പ്രധാനമന്ത്രിയുടെ പ്രസംഗം. സോണിയയ്ക്ക് ഇന്ത്യയേക്കാള്‍ ഇറ്റലിയോടാണ് സ്‌നേഹമമെന്ന രീതിയിലുള്ള വാക്കുകളും പ്രധാനമന്ത്രി പ്രസംഗത്തിനിടെ ഉപയോഗിച്ചിരുന്നു.

ഇതാണ് സോണിയയെ പ്രകോപിതയാക്കിയത്. തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ അവസാന ഭാഗമായിട്ടായിരുന്നു സോണിയ പ്രധാനമന്ത്രിക്ക് മറുപടി നല്‍കിയത്. ഇറ്റലിയില്‍ ജനിച്ച ഞാന്‍ 1968ലാണ് ഇന്ത്യയിലെത്തിയത്. ഇന്ദിരയുടെ മരുമകളായി ഇവിടെ എത്തിയതുമുതല്‍ ഞാന്‍ ഇന്ത്യക്കാരിയാണ്. മരിക്കുന്നതുവരെ ഇന്ത്യക്കാരിയായിരിക്കും.
എന്റെ പ്രിയപ്പെട്ടവരുടെ രക്തം വീണ ഈ മണ്ണിലാണ് എന്റെ ചിതാഭസ്മവും അലിഞ്ഞുചേരുക. എന്റെ പ്രതിബദ്ധതയെ ചോദ്യം ചെയ്യാന്‍ പ്രധാനമന്ത്രിക്കാവില്ല. കേരളത്തിലുള്ളവര്‍ക്ക് ഓരോരുത്തര്‍ക്കും എന്റെ വികാരം മനസിലാക്കാന്‍ കഴിയുമെന്നുറപ്പുണ്ടെന്നും സോണിയ പറഞ്ഞുനിര്‍ത്തി.












Click it and Unblock the Notifications