Get Updates
Get notified of breaking news, exclusive insights, and must-see stories!

സോണിയാ ഗാന്ധി കേരളത്തിലെത്തുന്നു

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി സെപ്തംബര്‍ 29നു കേരളത്തിലെത്തും. കെപിസിസി മുന്‍കൈയെടുത്ത് നിര്‍മിച്ച രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്‍റ് സ്റ്റഡീസിന്‍റെ ഉദ്ഘാടനത്തിനാണ് എത്തുന്നത്.

നേരത്തെ സെപ്തംബര്‍ ആദ്യവാരം സെന്‍ററിന്‍റെ ഉദ്ഘാടനം നടത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയതിനെ തുടര്‍ന്ന് ഇത് മാറ്റിവെയ്ക്കുകയായിരുന്നു.

Sonia Gandhi

സോണിയയുടെ സന്ദര്‍ശനത്തിന് കേരള രാഷ്ട്രീയത്തില്‍ ഏറെ പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്. സോളാര്‍ വിവാദത്തെ തുടര്‍ന്ന് ശക്തമായ ഗ്രൂപ്പ് പോരിന് ലോകസഭാ തിരഞ്ഞെടുപ്പിന് മുന്പ് അവസാനമുണ്ടാക്കാന്‍ സോണിയ മുന്‍കൈയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നവരുണ്ട്.

കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തലയെ മന്ത്രിസഭയില്‍ കൊണ്ടുവരുന്നതിനോട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിമുഖത കാണിക്കുന്നതും സോളാര്‍ കുംഭകോണത്തിലേക്ക് മുഖ്യമന്ത്രിയുടെ ഓഫിസ് വലിച്ചിഴയ്ക്കപ്പെട്ടതും ചാണ്ടിയുടെ എതിര്‍ചേരിക്കാര്‍ ഇതിനകം സോണിയയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.

പാളയത്ത് സ്ഥാപിച്ചിട്ടുള്ള ആര്‍ ശങ്കര്‍ പ്രതിമ സോണിയ അനാച്ഛാദനം ചെയ്യും. ഔദ്യോഗിക പരിപാടികളില്‍ ഭൂരഹിതരില്ലാത്ത കേരളം, ആരോഗ്യകിരണം പദ്ധതികളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+