Get Updates
Get notified of breaking news, exclusive insights, and must-see stories!

സോണിയ ചപ്പടാച്ചി അടിച്ചുവിടുന്നെന്ന് വിഎസ്

തിരുവനന്തപുരം: കേരളത്തില്‍ വന്ന്, തനിക്കിനി ആ ഗ്രൂപ്പെന്നും ഈ ഗ്രൂപ്പന്നുമില്ലെന്നും കോണ്‍ഗ്രസെന്ന പാര്‍ട്ടി മാത്രമെയുള്ളുവെന്നും പറഞ്ഞ് പാര്‍ട്ടിയെ തിരഞ്ഞെടുപ്പിന് ഒരുക്കി നിര്‍ത്തി സോണിയ മടങ്ങുമ്പോള്‍ സിപിഎമ്മിനിട്ട് ഒന്ന് കൊട്ടിയിരുന്നു. സിപിഎം പാവപ്പെട്ടവര്‍ക്കുള്ള പദ്ധതികളെ എതിര്‍ക്കുകയാണെന്ന്. ഇതിന്മേല്‍ കയറിപ്പിടിച്ചിരിക്കുകയാണ് ഇപ്പോള്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍.

സിപിഎം പാവപ്പെട്ടവര്‍ക്കൊപ്പമല്ലെന്നും അവര്‍ക്കു വേണ്ടിയുള്ള പദ്ധതികള്‍ എതിര്‍ക്കുകയാണെന്നുമുള്ള സോണിയയുടെ പ്രസ്താവന എഐസിസി പ്രസിഡന്റ് പദവിയ്ക്ക് യോജിച്ചതല്ലെന്ന് വിഎസ് വിമര്‍ശിച്ചു. കേരളത്തിന്റെ ചരിത്രമോ പാരമ്പര്യമോ മനസ്സിലാക്കിയാണോ സോണിയ ഇത്തരം 'ചപ്പടാച്ചികള്‍' അടിച്ചുവിടുന്നതെന്ന് വിഎസ് ചോദിച്ചു.

VS Achuthananthan

കേരളത്തില്‍ വന്ന് ലോക്കല്‍ നേതാവിനെ പോലെ വായില്‍ തോന്നിയതൊക്കെ വിളിച്ചുപറയുകയാണ് സോണിയ ചെയ്തത്. എന്ത് വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ഇത്തരം പ്രസ്താവനകള്‍ നടത്തിയതെന്ന് അവര്‍ വ്യക്തമാക്കണം. കഞ്ചിക്കോട് കോച്ച് ഫാക്ടറി, റെയില്‍വെ സോണ്‍, ചേര്‍ത്തല വാഗണ്‍ ഫാക്ടറി എന്നിവയൊക്കെ അട്ടിമറിച്ചത് കോണ്‍ഗ്രസല്ലേ. വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തിലും കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ കള്ളക്കളി നടത്തുന്നു. ഇടതുപക്ഷം എതിര്‍ത്തതുകൊണ്ടാണോ ഇതൊന്നും വരാത്തത്- വിഎസ് ചോദിച്ചു.

പാവപ്പെട്ടവര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന എല്ലാ വികസനപദ്ധതികളും കേരളത്തില്‍ ഇടതുപക്ഷം തടസ്സപ്പെടുത്തിയെന്ന് സോണിയ പറഞ്ഞിരുന്നു. കൊലപാതക രാഷ്ട്രീയമാണ് എന്‍ഡിഎഫിന്റേത്. ഇടുതുപക്ഷം പഴഞ്ചന്‍ തത്വചിന്തയില്‍പെട്ടുപോയിരിക്കുന്നു. പാവപ്പെട്ടവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു എന്ന് പറയുമ്പോഴും അവരുടെ പദ്ധതികളെ എതിര്‍ക്കുകയാണ് എല്‍ഡിഎഫ് ചെയ്യുന്നത് സോണിയ കുറ്റെപ്പെടുത്തിയ പശ്ചാത്തലത്തിലാണ് വിഎസിന്റെ പ്രതികരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+