കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതാണ് കേരളത്തിലെ മക്കളുടെ സ്‌നേഹം; രോഗങ്ങള്‍ തളര്‍ത്തുന്ന അമ്മയെ മക്കള്‍ പെരുവഴിയില്‍ ഉപേക്ഷിച്ചു

  • By അക്ഷയ്‌
Google Oneindia Malayalam News

മലപ്പുറം: ഭാര്യയുടെ മൃതദേഹം തോളില്‍ചുമന്ന് കിലോമീറ്ററോളം നടന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങില്‍ പത്രമാധ്യമങ്ങളില്‍ നിരഞ്ഞ് നിന്നിരുന്നു. എന്നാല്‍ അവിടെ നിന്നും കേരളത്തിലെത്തിയാല്‍ കേള്‍ക്കാന്‍ കഴിയുന്നത് അമ്മയെ മക്കള്‍ പെരുവഴിയില്‍ ഉപേക്ഷിക്കുന്ന വാര്‍ത്തകളും കാഴ്ചകളുമാണ്.

മലപ്പുറം ജില്ലയിലെ അരീക്കോട് ഊര്‍ങ്ങാട്ടിരിയില്‍ 80 വയസ്സുകാരിയായ ആദിവാസി അമ്മയെയാണ് മക്കള്‍ പെരുവഴിയില്‍ ഉപേക്ഷിച്ചിരിക്കുന്നത്. വെണ്ടക്കംപൊയില്‍ കുര്യാട് ആദിവാസി കോളനിയിലെ ചിരുതയാണ് അന്തിയുറങ്ങാന്‍ പല വീടുകളില്‍ കയറി ഇറങ്ങുന്നത്. ഊരുമൂപ്പന്‍ കോര്‍മന്റെ താല്‍ക്കാലിക സംരക്ഷണത്തിലാണ് ചിരുത ഇപ്പോള്‍ കഴിയുന്നത്. ഈ അമ്മയെ പല രോഗങ്ങളും തളര്‍ത്തുന്നുണ്ട്.

Chirutha

നാല് മക്കളെ പ്രസവിച്ച അമ്മക്ക് ഗര്‍ഭപാത്ര സംബന്ധമായ അസുഖങ്ങള്‍ മൂലം അടിയന്തിര ശസ്ത്രക്രീയ ആവശ്യമുണ്ട്. സര്‍ക്കാരിന്റെ പെന്‍ഷന്‍ ആനുകൂല്യങ്ങളുടെ പട്ടികയില്‍ ഇല്ലാത്തതുകൊണ്ട് റേഷന്‍ അരി വാങ്ങാന്‍ പോലും നിവൃത്തിയില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥനടക്കമുള്ള നാല് മക്കളും അമ്മയെ ഉപേക്ഷിച്ചിരിക്കുകയാണ്. ചെലവിന് കൊടുക്കാന്‍ പോലും ആരും ഇല്ലാത്ത അവസ്ഥ.

English summary
Sons abandon 80 years old mother on road in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X