'ഫോണിലൂടെ വിളിച്ച് അസഭ്യം,സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപം';സൂരജ് സന്തോഷിന്റെ പരാതിയിൽ പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: ഗായകൻ സൂരജ് സന്തോഷിനെതിരായ സൈബർ ആക്രമണ കേസിൽ പ്രതി അറസ്റ്റിൽ. എറണാകുളം സ്വദേശിയായ ഉണ്ണികൃഷ്ണൻ ആണ് അറസ്റ്റിലായത്. പൂജപ്പുര പോലീസ് ആണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
ഗായകനെ ഫോൺ വിളിച്ച് അസഭ്യം പറഞ്ഞതിനും സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപിച്ചതിനുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അപകീർത്തിപ്പെടുത്തൽ അടക്കമുള്ള വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

അയോധ്യ രാമക്ഷേത്ര വിവാദത്തിൽ ഗായിക കെ എസ് ചിത്രയെ സൂരജ് വിമർശിച്ചതിന് പിന്നാലെയായിരുന്നു താരത്തിനെതിരെ സൈബർ ആക്രമണം രൂക്ഷമായത്.അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിനം നാമം ജപിച്ചും വിളക്കു കൊളുത്തിയും ആചരിക്കണമെന്ന് പറഞ്ഞായിരുന്നു ചിത്ര വീഡിയോ ചെയ്തത്. ഇത് സമൂഹമാധ്യമത്തിൽ വലിയ ചർച്ചയ്ക്കും വിമർശനങ്ങൾക്കുമായിരുന്നു വഴിവെച്ചത്. സൂരജും തന്റെ സോഷ്യൽ മീഡിയയിലൂടെ കടുത്ത ഭാഷയിലായിരുന്നു പ്രതികരിച്ചത്.
പള്ളി പൊളിച്ചാണ് അമ്പലം പണിതതെന്ന മറന്നുകൊണ്ട് ലോകാ സമസ്‌ത സുഖിനോ ഭവന്തുവെന്നൊക്കെ പറയുന്നത് അംഗീകരിക്കാനാകില്ലെന്നായിരുന്നു സൂരജ് കുറിച്ചത്.ചിത്രയെപ്പോലെയുള്ള കപടമുഖങ്ങൾ ഇനിയും അഴിഞ്ഞുവീഴാനുണ്ടെന്നും പോസ്റ്റിൽ സൂരജ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിലൂടെ സൂരജിനെതിനെ സൈബർ ആക്രമണം കടുത്തത്. തുടർന്ന് സൂരജ് പോലീസിൽ പരാതി നൽകുകയായിരുന്നു.
തനിക്കേതിരെ മുൻപും സൈബർ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ ഇത്തവണ അത് എല്ലാ സീമകളും ലംഘിച്ചതിനാലാണ് നിയമപരമായി മുന്നോട്ട് നീങ്ങാൻ തീരുമാനിച്ചതെന്നും സൂരജ് വ്യക്തമാക്കിയിരുന്നു. ഇത്തരം ആക്രമണങ്ങളിലൊന്നും താൻ തളരില്ലെന്നും തന്നെ തളർത്താൻ സാധിക്കില്ലെന്നും സൂരജ് പറഞ്ഞിരുന്നു. അതേസമയം സൈബര്‍ ആക്രമണത്തില്‍ പിന്തുണ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഗായകരുടെ സംഘനയായ 'സമ' (സിങ്ങേഴ്സ് അസോസിയേഷൻ ഒഫ് മലയാളം മൂവീസ്) യിൽ നിന്നും സൂരജ് സന്തോഷ് രാജിവെച്ചിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications