കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇന്ത്യയുടെ തലവര മാറ്റിയ സാമ്പത്തിക ശാസ്ത്രജ്ഞൻ; മൻമോഹൻ സിംഗിന്റെ പിറന്നാൾ ദിനത്തിൽ കുറിപ്പ്

Google Oneindia Malayalam News

ദില്ലി; മുൻ പ്രധാനമന്ത്രിയും രാജ്യസഭാംഗവുമായ മൻമോഹൻ സിംഗിന്റെ എൺപത്തിയൊമ്പതാം പിറന്നാളിന് വിശദമായ കുറിപ്പുമായി കെപിസിസി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരൻ.തകർന്ന് തരിപ്പണമാകേണ്ടിവരുമായിരുന്നു ഒരു സാമ്പത്തിക അവസ്ഥയിൽ നിന്നും ഇന്ത്യയുടെ സാമ്പത്തിക കുതിപ്പിന് കാരണമായി ഇന്ത്യയുടെ തലവര തന്നെ മാറ്റി എഴുതിയ ഇന്ത്യ കണ്ട ഏറ്റവും നല്ല ധനകാര്യ മന്ത്രിയും, ലോകത്തെ മികച്ച സാമ്പത്തിക ശാസ്ത്രജ്ഞന്മാരിൽ ഒരാളുമാണ് മൻമോഹനെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്ഡറെ പൂർണരൂപം വായിക്കാം

anmohan-singh-3

ഇന്ത്യയുടെ തലവര മാറ്റിയ സാമ്പത്തിക ശാസ്ത്രജ്ഞൻ.1990 കളുടെ ആദ്യം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ രാജ്യം കടന്നു പോകുന്ന സമയം വിദേശ നാണയ കരുതൽ ശേഖരം വെറും 3 ആഴ്ച്ചത്തേക്ക് മാത്രം മറ്റു വഴികൾ ഒന്നും തന്നെ ഇല്ലാതെ അന്നത്തെ പ്രധാനമന്ത്രി ചന്ദ്രശേഖർ സ്വർണ്ണം വിദേശത്ത് കൊണ്ടുപോയി പണയം വച്ച സാഹചര്യം വരെ ഇന്ത്യക്ക് ഉണ്ടായി. IMF ൽ നിന്നും ലോക ബാങ്കിൽ നിന്നും ഒരു രൂപ പോലും വായ്പ കിട്ടാത്ത അവസ്‌ഥ. ഇങ്ങനെ പോയാൽ ഇന്ത്യയുടെ ഭാവി ഒരു ദുരന്തമായിരിക്കും എന്ന്‌ മനസ്സിലാക്കി പിന്നീട് അധികാരമേറ്റ പ്രധാനമന്ത്രി നരസിംഹറാവു ഒരു നല്ല സാമ്പത്തിക വിദഗ്ധനു മാത്രമേ ഈ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും ഇന്ത്യയെ രക്ഷിക്കാൻ സാധിക്കുകയുള്ളൂ എന്ന്‌ തിരിച്ചറിഞ്ഞ് റിസർവ്വ് ബാങ്ക് മുൻ ഗവർണറായിരുന്ന ഡോ. മൻമോഹൻ സിംഗിനെ അദ്ദേഹം ധനകാര്യ മന്ത്രിയായി നിയമിക്കുന്നു.

അതുവരെ തുടർന്നു പോന്നിരുന്ന സാമ്പത്തിക നയം പൊളിച്ചെഴുതാൻ മൻമോഹൻ സിംഗ് തീരുമാനിക്കുന്നു.
1991 ജൂലൈ 24 നരസിംഹറാവു സർക്കാരിന്റെ ആദ്യ ബഡ്ജറ്റ് ധനമന്ത്രി ഡോ. മൻമോഹൻ സിംഗ് അവതരിപ്പിക്കുന്നു. അതുവരെയുള്ള സാമ്പത്തിക സമവാക്യങ്ങൾ തിരുത്തിക്കുറിച്ചുകൊണ്ട് തന്റെ ആദ്യ ബഡ്ജറ്റ് ചരിത്ര സംഭവമാക്കി അദ്ദേഹം. ആ ബഡ്‌ജറ്റ്‌ അവതരിപ്പിച്ചതിനു ശേഷം ഇന്ത്യ മറ്റു വൻ സാമ്പത്തിക ശക്തികളായ രാജ്യങ്ങളെപ്പോലെ ഇന്ത്യയുടെ വിപണി മറ്റു രാജ്യങ്ങൾക്കായി തുറന്ന് കൊടുത്ത് ആഗോള വൽക്കരണത്തിലും, ഉദാരവൽക്കരണ നയങ്ങളിലേക്കും മാറി.

ആ ബഡ്ജറ്റിന് ശേഷം കഴിഞ്ഞ 30 വർഷത്തിനുള്ളിൽ ഇന്ത്യയിൽ സംഭവിച്ച പ്രധാനപ്പെട്ട മാറ്റങ്ങളിൽ ചിലത്.
1) ഈ സാമ്പത്തിക നയത്തിന് ശേഷം കുറച്ചു വർഷങ്ങൾക്കുള്ളിൽ തന്നെ 17 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്നും കരകയറ്റാൻ ഇന്ത്യക്ക് സാധിച്ചു.
2) GDP യിൽ വൻ ഉയർച്ചയും ഇന്ത്യയുടെ ഇക്കോണമി 9 മടങ്ങുമാണ് പിന്നീട്‌ വളർന്നത്.
3) സോണി, പാനസോണിക്, സാംസങ്ങ് എന്നീ വിദേശ ബ്രാന്റുകളുടെ പേരുകൾ കേട്ടുമാത്രം ശീലിച്ച ഇന്ത്യക്കാർ ഇന്ന് വീടുകളിൽ ഇങ്ങനെയുള്ള ആധുനിക ടെലിവിഷനും, റഫ്രിജേറ്ററുകളും മറ്റും ഉപയോഗിക്കാൻ തുടങ്ങി

4) ഒരു മിഡിൽ ക്ലാസ്സുകാരന് സ്വന്തമായൊരു കാർ എന്ന സ്വപ്നം അപ്രാപ്യമായ കാലത്തുനിന്നും ഇന്ന് ഒരു ശരാശരി മിഡിൽ ക്ലാസ്സ്‌ കുടുംബത്തിന് ഒരു കാർ എന്ന നിലയിൽ ആയി. ബൈക്ക്, സ്കൂട്ടർ എന്നത് ഒരു മിഡിൽ ക്ലാസ്സുകാരന്റെ വീട്ടിൽ സൈക്കിൾ പോലെ സാധാരണയായി.
5) അംബാസിഡർ കാർ മാത്രം ഉപയോഗിച്ചിരുന്ന സമ്പന്ന വിഭാഗം ഇന്ന് ഇന്ത്യയിൽ നിർമ്മിച്ച വിദേശ അത്യാഢംബര കാറുകൾ ഉപയോഗിക്കാൻ തുടങ്ങി.
6) വിദേശ കാർ ഫാക്ടറിയും, ഇലട്രോണിക്സ് ഫാക്ടറികളും, മറ്റു വിദേശ കമ്പനികളും ഇന്ത്യയിൽ വന്നതോടുകൂടി തൊഴിൽ ഇല്ലായ്മ കുറക്കാൻ സാധിച്ചു.
7) ഉയർന്ന വരുമാനമുള്ളവർ മാത്രം ഉപയോഗിച്ചു വന്നിരുന്ന ടെലിഫോൺ സൗകര്യം ഇന്ന് 100 കോടിക്ക്‌ മേൽ ജനങ്ങൾ ഉപയോഗിക്കാൻ തുടങ്ങി.
IT മേഖലയിൽ വിദേശ കമ്പനികൾ വന്നതോടുകൂടി വിവര സാങ്കേതിക വിദ്യയിൽ ലോകത്തിലെ മുൻപന്തിയിൽ എത്തുവാൻ ഇന്ത്യക്ക്‌ സാധിച്ചു.

9) വിദേശത്ത് സ്വർണ്ണം കൊണ്ടുപോയി പണയം വയ്‌ക്കേണ്ട ഗതികേടുണ്ടായ അവസ്ഥയിൽ നിന്നും 610 ബില്യൺ ഡോളറുമായി ലോകത്തെ ഏറ്റവും കൂടുതൽ ഫോറിൻ കറൻസി റിസർവുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറി.
10) വിദേശ നിക്ഷേപകർ നിക്ഷേപമിറക്കാൻ മടിച്ചു നിന്ന സമ്പത്ത് വ്യവസ്ഥയിൽ നിന്നും ചൈനക്ക് ശേഷം തെക്കൻ ഏഷ്യയിൽ നിക്ഷേപകർ കൂടുതൽ മുതൽ മുടക്കുന്ന സമ്പത്ത് വ്യവസ്ഥയായി ഇന്ത്യ മാറി
11) മുരടിച്ചു നിന്ന സമ്പത്ത് വ്യവസ്ഥയിൽ നിന്നും GDP തുടർച്ചയായി വളരുന്ന സമ്പത്ത് വ്യവസ്ഥയിലേക്ക് ഇന്ത്യയെ മാറ്റാൻ സാധിച്ചു.
12) 1991 ൽ വെറും 27000 കോടി ഡോളർ സമ്പത്ത് വ്യവസ്ഥ യിൽ നിന്നും ഇന്ന് 3 ലക്ഷം കോടി ഡോളർ സമ്പത്ത് വ്യവസ്ഥയിലേക്ക് ഉയർന്ന് ലോകത്തെ ഏറ്റവും വലിയ ആറാമത്തെ സമ്പത്ത് വ്യവസ്ഥയായി ഇന്ത്യ മാറി.

ഈ നയം അന്ന് ആവിഷ്ക്കരിച്ചില്ലായിരുന്നു എങ്കിൽ ഇന്ന് ഇന്ത്യയുടെ ഗതി ചിന്തിക്കാൻ പോലും സാധ്യമാകാതെ സമ്പത്ത് വ്യവസ്ഥ തകർന്ന് തരിപ്പണമായി ദാരിദ്ര്യത്തിന്റെ പടുകുഴുയിൽ വീഴുമായിരുന്നു. ഇന്ന് ലോകത്തെ ഒരുവിധം എല്ലാ വൻകിട കമ്പനികളും ഇന്ത്യയിൽ പ്രവർത്തിക്കുന്നു അതിന്റെ ഫലമായി അന്ന് നരസിംഹറാവുവിനെയും, മൻമോഹൻ സിംഗിനേയും വിപണി തുറന്നു കൊടുത്തിൽ രൂക്ഷമായി വിമർശിച്ചവർ ഇന്ന് ആധുനിക വിദേശ നിർമ്മിത കാറിൽ സഞ്ചരിക്കുന്നു ഏറ്റവും ന്യൂതനമായ മൊബൈൽ ഫോണുകളും മറ്റ് ആധുനിക സുഖ സൗകര്യങ്ങളും ഉപയോഗിക്കുന്നു. 1991 ന് മുൻപുള്ള സമ്പത്ത് വ്യവസ്ഥയായിരുന്നു എങ്കിൽ ഇന്ത്യക്കാരന് ഇതൊന്നും സ്വപ്നം കാണാൻ പോലും സാധിക്കുമായിരുന്നില്ല.

ഈ നയത്തിലൂടെ ഒരു വലിയ സാമ്പത്തിക ദുരന്തത്തിൽ നിന്നും ഇന്ത്യയെ രക്ഷിച്ചത് നരസിംഹറാവുവിന്റെയും മൻമോഹൻ സിംഗിന്റെയും ദീർഘവീക്ഷണം ഒന്നുകൊണ്ടു മാത്രമാണ് ഇന്ത്യ ഇന്നത്തെ ഈ നിലയിൽ എത്തിയത്. അവർക്ക് ശേഷം പിന്നീട് വന്ന വാജ്പേയ് ഉൾപ്പെടെ എല്ലാ സർക്കാരുകളും ഈ നയം തുടർന്നു.
അങ്ങനെ തകർന്ന് തരിപ്പണമാകേണ്ടിവരുമായിരുന്നു ഒരു സാമ്പത്തിക അവസ്ഥയിൽ നിന്നും ഇന്ത്യയുടെ സാമ്പത്തിക കുതിപ്പിന് കാരണമായി ഇന്ത്യയുടെ തലവര തന്നെ മാറ്റി എഴുതിയ ഇന്ത്യ കണ്ട ഏറ്റവും നല്ല ധനകാര്യ മന്ത്രിയും, ലോകത്തെ മികച്ച സാമ്പത്തിക ശാസ്ത്രജ്ഞന്മാരിൽ ഒരാളുമായ ഡോ. മൻമോഹൻ സിങ്ങിനു ജന്മദിനാശംസകൾ നേരുന്നു.

English summary
Sooranad rajasekharan wishes manmohan singh on his birthday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X