നിവിന്‍റെ ബിസ്മി സ്പെഷ്യൽ നിർമ്മിക്കുന്നത് ഫൈസൽ ഫരീദ് എന്ന് വ്യാജ പ്രചരണം, പ്രതികരിച്ച് നിർമ്മാതാവ്
സ്വര്‍ണ്ണ കേസിലെ പ്രതി ഫൈസൽ ഫരീദിന് സിനിമാ മേഖലയുമായി അടുത്ത ബന്ധമുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന്റെ ചുവട് പിടിച്ച നിവിൻ പോളി നായകനായ ബിസ്മി സ്‌പെഷ്യല്‍ എന്ന സിനിമയില്‍ പണം മുടക്കിയത് ഫൈസലാണെന്ന തരത്തിൽ ചില മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. ജൻമഭൂമി ദിനപത്രമായിരുന്നു ആദ്യം വാർത്ത നൽകിയത്. പിന്നീട് മറ്റ് ചില മാധ്യമങ്ങളും വാർത്ത ഏറ്റുപിടിച്ചു. ഇപ്പോഴിതാ വ്യാജ പ്രചരണത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാവ് സോഫിയ പോൾ. അവരുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം

ഏറെ ദുഖിതരാണ്
കേരളത്തിൽ ഏറെ വിവാദമായിരിക്കുന്ന സ്വർണ്ണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മലയാളത്തിലെ ചില മാധ്യമങ്ങളിൽ "ബിസ്മി സ്‌പെഷ്യൽ" എന്ന ഞങ്ങളുടെ പുതിയ സിനിമയുടെ പേര് പരാമർശിച്ച് വാർത്തകൾ വന്നിരുന്നു. ഇങ്ങനെയൊരു കേസുമായി ബന്ധപ്പെട്ട് ഈ ചിത്രത്തിന്റെ പേര് വലിച്ചിഴക്കപ്പെട്ടതിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകരും, സുഹൃത്തുക്കളും ദുഖിതരാണ്.

ജൻമഭൂമി തിരുത്തി
കഴിഞ്ഞ ആറ് വർഷങ്ങളായി മലയാള സിനിമാ നിർമ്മാണ രംഗത്തുള്ള "വീക്കെൻഡ് ബ്ലോക്ബസ്റ്റേഴ്സിന്റെ" ബാനറിൽ സോഫിയാ പോൾ എന്ന ഞാൻ നിർമ്മിച്ച് നവാഗതനായ രാജേഷ് രവിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
തെറ്റായ വാർത്ത വന്ന മാധ്യമങ്ങളിൽ ജന്മഭൂമി ദിനപത്രത്തിന്റെ ബഹുമാനപ്പെട്ട പത്രാധിപർ ഞങ്ങൾ തെറ്റ് ചൂണ്ടിക്കാണിച്ചപ്പോൾ ഉടൻ തന്നെ അത് തിരുത്തുകയുണ്ടായി.

വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത്
ജന്മഭൂമി വാർത്തയെ അടിസ്ഥാനമാക്കി വാർത്ത പ്രസിദ്ദീകരിച്ച മറ്റ് ഓൺലൈൻ മാധ്യമങ്ങളുടെ പത്രാധിപന്മാരെയും തെറ്റ് തിരുത്തുവാൻ അഭ്യർത്ഥിച്ച് ഞങ്ങൾ ബന്ധപ്പെട്ടിരുന്നു. അവരും ആ തെറ്റ് ഉടൻ തിരുത്തുമെന്ന് കരുതുന്നു. ദയവ് ചെയ്ത് ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് അപേക്ഷിക്കുന്നു. പ്രസിദ്ധീകരിച്ച വാർത്തയിൽ പറയുന്നത് പോലെ മറ്റൊരു വ്യക്തിക്കും ഈ സിനിമയുടെ നിർമ്മാണത്തിൽ പങ്കാളിത്തമില്ല. James Paul Kevin Paul Rajesh Ravi Sophia Paul
സോഫിയാ പോൾ
നിർമ്മാതാവ്












Click it and Unblock the Notifications