കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗമിനി ജയിനിനെ മാറ്റാനുള്ള നീക്കത്തിൽ പ്രതിഷേധം; സ്വതന്ത്രഅംഗം പിന്തുണ പിൻവലിച്ചു, പ്രതിസന്ധി!!

Google Oneindia Malayalam News

കൊച്ചി: കൊച്ചി നഗരസഭയിൽ പ്രതിസന്ധി രൂക്ഷമാകുന്നു. മേയറെ മാറ്റാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് സ്വതന്ത്ര അംഗം യുഡിഎഫ് പിന്തുണ പിൻവലിച്ചു. മേയർ സൗമിനി ജെയിനിനെ മാറ്റുന്നതിനോട് യോജിപ്പില്ലാത്തതിനാലാണ് പിന്തുണ പിൻവവലിക്കുന്നതെന്ന് ഗീതാ പ്രഭാകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എഴുപത്തി നാല് അംഗം കൊച്ചി നഗരസഭയിൽ 38 അംഗങ്ങളാണ് യുഡിഎഫിനുള്ളത്. ടിജെ വിനോദ് എംഎൽഎ ആയതോടെ അത് 37 ആയി കുറയുകയും ചെയ്തു.

പ്രതിപക്ഷത്തിന് 34 അംഗങ്ങളുമുണ്ട്. ബിജെപിക്ക് രണ്ടും. ഗീതാ പ്രഭാകർ പിന്തുണ പിൻവലിച്ചതോടെ യുഡിഎഫിന്റെ അംഗബലം 36 ആയി കുറഞ്ഞു. വെള്ളക്കെട്ടിന്റെ പേരിൽ കോടതിയിൽ നിന്നുയർന്ന വിമർശനങ്ങളുടെയും നിയമസഭ ഉപതിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന്റെയും പശ്ചാത്തലത്തിൽ മേയറെ മാറ്റാൻ കോൺഗ്രസ് നേതൃതലത്തിൽ ധാരണയായിരുന്നു.

Soumini Jain

മേയറെ എതിർത്തും അനുകൂലിച്ചും കോൺഗ്രസിൽ‌ നടന്ന ചർച്ചകൾക്കൊടുവിൽ നേതൃമാറ്റം ഏറെക്കുറേ ഉറപ്പായ സാഹചര്യത്തിലാണ് ഗീതാ പ്രഭാകർ പിന്തുണ പിൻവലിക്കുകയാണെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയത്. കോൺഗ്രസ് അംഗം ജോസ് മേരി നേരത്തെ മേയറെ മാറ്റുന്നതിനെതിരെ രംഗത്ത് വന്നിരുന്നു.

English summary
Soumini Jain issue; Independent member withdraws UDF support
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X