കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസിനെ വെല്ലുവിളിച്ച് സൗമ്യ; ഉദ്യോഗസ്ഥരെയും ഞെട്ടിച്ചു, അന്വേഷണത്തില്‍ വന്‍ ട്വിസ്റ്റ്!!

  • By Ashif
Google Oneindia Malayalam News

തലശേരി: പിണറായിയില്‍ വൃദ്ധ ദമ്പതികളും കൊച്ചുമകളും വിഷം അകത്തുചെന്നു ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ട്വിസ്റ്റ്. കേസില്‍ അറസ്റ്റിലായ സൗമ്യയുടെ കാമുകന്‍മാരെ പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വന്നത്. കൊലപാതകത്തില്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്ന് യുവാക്കളെയാണ് പോലീസ് ചോദ്യം ചെയ്തത്.
കൊലപാതകങ്ങളെല്ലാം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും സൗമ്യ ഒറ്റയ്ക്കാണെന്നാണ് പോലീസ് ഇപ്പോള്‍ പറയുന്നത്. കാമുകന്‍മാര്‍ക്ക് പങ്കുണ്ടെന്ന് നേരത്തെ സംശയം തോന്നിയിരുന്നെങ്കിലും വിശദമായ ചോദ്യം ചെയ്യലില്‍ സൗമ്യയ്ക്ക് മാത്രമേ പങ്കുള്ളൂവെന്ന നിഗമനത്തിലാണ് പോലീസ് എത്തിനില്‍ക്കുന്നത്. അന്വേഷണത്തിന്റെ വിശദവിവരങ്ങള്‍ ഇങ്ങനെ...

നാല് മാസം, മൂന്ന് മരണം

നാല് മാസം, മൂന്ന് മരണം

സൗമ്യയുടെ മാതാപിതാക്കളായ കുഞ്ഞിക്കണ്ണന്‍, കമല എന്നിവരും സൗമ്യയുടെ മകള്‍ ഐശ്വര്യയുമാണ് മാസങ്ങളുടെ വ്യത്യാസത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. നാല് മാസങ്ങള്‍ക്കിടെയാണ് മൂന്ന് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് പേരുടെ ശരീരത്തിലും എലിവിഷത്തിന്റെ അംശം കണ്ടെത്തിയിരുന്നു.

എല്ലാം ചെയ്തത് സുഖമായി ജീവിക്കാന്‍

എല്ലാം ചെയ്തത് സുഖമായി ജീവിക്കാന്‍

മൃതദേഹങ്ങളില്‍ പരശോധന നടത്തിയതില്‍ നിന്നാണ് വിഷ പദാര്‍ഥം അകത്തുകടന്നുവെന്ന് സ്ഥിരീകരിച്ചത്. വ്യക്തമായ തെളിവുകള്‍ ലഭിച്ച പശ്ചാത്തലത്തില്‍ സൗമ്യയെ അറസ്റ്റ് ചെയ്യുകയായിരുന്നു പോലീസ്. തന്റെ സുഖത്തിന് വേണ്ടി കുടുംബാംഗങ്ങളെ ഓരോരുത്തരെയായി കൊല്ലുകയായിരുന്നു സൗമ്യ.

ഒറ്റയ്ക്ക് സാധിക്കുമോ

ഒറ്റയ്ക്ക് സാധിക്കുമോ

സൗമ്യയ്ക്ക് ഒറ്റയ്ക്ക് ഇതെല്ലാം ചെയ്യാന്‍ സാധിക്കുമോ എന്ന ആശങ്ക പോലീസിനുണ്ട്. ആരുടെയെങ്കിലും സഹായമില്ലാതെ, നിര്‍ദേശമില്ലാതെ ഇതെല്ലാം സാധിക്കുമോ എന്നാണ് പോലീസ് പിന്നീട് പരിശോധിച്ചത്. ഇതിന്റെ ഭാഗമായി സൗമ്യയുമായി അടുപ്പമുണ്ടെന്ന് സംശയിക്കുന്ന മൂന്ന് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

രണ്ടു യുവാക്കള്‍ക്കെതിരെ തെളിവില്ല

രണ്ടു യുവാക്കള്‍ക്കെതിരെ തെളിവില്ല

ഇവരെ ഏറെ നേരം ചോദ്യം ചെയ്തു. യുവാക്കള്‍ക്ക് സൗമ്യയുമായി അടുപ്പമുണ്ടായിരുന്നുവെന്ന് പോലീസിന് ബോധ്യമായിട്ടുണ്ട്. എന്നാല്‍ കൊലപാതകം സംബന്ധിച്ച് അറിയുമോ എന്നാണ് പോലീസ് പരിശോധിച്ചത്. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ ലഭിച്ചില്ല.

എല്ലാം സൗമ്യ തനിച്ച്

എല്ലാം സൗമ്യ തനിച്ച്

ചോദ്യം ചെയ്യലിന് ശേഷം രണ്ടു യുവാക്കളെ പോലീസ് വിട്ടയച്ചു. ഒരാളെ ഇപ്പോഴും ചോദ്യം ചെയ്യുന്നുണ്ട്. കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തതും നടപ്പാക്കിയതും സൗമ്യ തനിച്ചാണെന്നാണ് പോലീസ് ഇപ്പോള്‍ കരുതുന്നത്. യുവാക്കളുടെ സഹായം സൗമ്യയ്ക്ക് കിട്ടിയിരുന്നുവെന്നാണ് നേരത്തെ പോലീസിന് സംശയമുണ്ടായിരുന്നത്.

പരപുരുഷ ബന്ധങ്ങള്‍

പരപുരുഷ ബന്ധങ്ങള്‍

പരപുരുഷ ബന്ധങ്ങള്‍ക്ക് തടസം നിന്നതിനാലാണ് സൗമ്യ കുടുംബത്തിലെ ഓരോരുത്തരെയായി വകവരുത്തിയതെന്നാണ് പോലീസ് കരുതുന്നത്. സാമ്പത്തിക പ്രശ്‌നം മൂലം ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിതീര്‍ക്കാന്‍ സൗമ്യ ശ്രമിച്ചതാണ് യുവതിയെ കുടുക്കിയത്. സൗമ്യയുടെ ആത്മഹത്യ ശ്രമം നാടകമാണെന്ന് ബോധ്യമായ പോലീസ് തെളിവുകള്‍ ശേഖരിക്കുകയായിരുന്നു.

പുച്ഛത്തോടെ സൗമ്യ

പുച്ഛത്തോടെ സൗമ്യ

ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം ആര്‍ക്കും സംശയം തോന്നാത്ത രീതിയിലാണ് പോലീസ് ചോദ്യം ചെയ്യാന്‍ സൗമ്യയെ സ്‌റ്റേഷനിലെത്തിച്ചത്. 11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിലാണ് സൗമ്യ കുറ്റമേറ്റത്. ആദ്യം യുവതി പോലീസിന്റെ ചോദ്യങ്ങള്‍ പുച്ഛത്തോടെയാണ് കണ്ടത്.

പോലീസിനെ വെല്ലുവിളിച്ചു

പോലീസിനെ വെല്ലുവിളിച്ചു

കുറ്റം തെളിയിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കില്ലെന്നും പറ്റുമെങ്കില്‍ കാണട്ടെയെന്നും ഒരു വേളയില്‍ സൗമ്യ പോലീസിനെ വെല്ലുവിളിച്ചു. ക്രൈംബ്രാഞ്ച് സംഘവും സൗമ്യയെ ചോദ്യം ചെയ്തു. സൗമ്യയുമായി ബന്ധമുള്ളവരെ ഈ വേളയില്‍ പോലീസ് തിരയുകയും ചെയ്തിരുന്നു.

എല്ലാം തുറന്നുപറയേണ്ടി വന്നു

എല്ലാം തുറന്നുപറയേണ്ടി വന്നു

തുടര്‍ന്നാണ് സൗമ്യയ്‌ക്കെതിരെ കൂടുതല്‍ മൊഴികള്‍ പോലീസിന് ലഭിച്ചത്. വ്യക്തമായ തെളിവുകളും മൊഴികളും വച്ച് പോലീസ് ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെ സൗമ്യ സത്യം തുറന്നുപറഞ്ഞു. മൂവരെയും കൊന്നത് എങ്ങനെയാണ് വിശദീകരിച്ചു. ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയത് സംബന്ധിച്ചും വിവരിച്ചു.

പോലീസിനും അമ്പരപ്പ്

പോലീസിനും അമ്പരപ്പ്

11 മണിക്കൂര്‍ ചോദ്യം ചെയ്യേണ്ടി വന്നു എന്നതില്‍ പോലീസുകാര്‍ക്കും ആശ്ചര്യമുണ്ട്. ഒരു സാധാരണ സ്ത്രീ ഇത്രയും നേരം പോലീസിന്റെ പലവിധ ചോദ്യം ചെയ്യലുകള്‍ക്ക് മുമ്പില്‍ പിടിച്ചുനിന്നതാണ് ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചത്. മാറി മാറിയുള്ള ചോദ്യങ്ങളും സാക്ഷി മൊഴികളും ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടുകളും വച്ച് ചോദ്യം ചെയ്തതോടെയാണ് സൗമ്യ കുറ്റം സമ്മതിച്ചത്.

ആരോഗ്യ പ്രശ്‌നങ്ങളില്ല

ആരോഗ്യ പ്രശ്‌നങ്ങളില്ല

കിണറ്റിലെ വെള്ളത്തില്‍ രാസവസ്തുവുണ്ടെന്നും തനിക്കും അജ്ഞാത രോഗം ബാധിച്ചെന്നും നാട്ടുകാരെ ബോധിപ്പിക്കാന്‍ സൗമ്യ ശ്രമിച്ചിരുന്നു.ഒരാഴ്ച മുമ്പ് തലശേരി ആശുപത്രിയില്‍ സൗമ്യ ചികില്‍സ തേടി. സൗമ്യയ്ക്ക് പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയതാണ് യുവതി കുടുങ്ങാന്‍ കാരണം.

English summary
Pinarayi Mysterious Death: Soumya's related youths no touch to the Murders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X