കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗമ്യയുടെ കൊലപാതകം; അജാസിന് സസ്പെൻഷൻ, ആരോഗ്യനില അതീവ ഗുരുതരം, വൃക്കകളുടെ പ്രവർത്തനം നിലച്ചു

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: വള്ളികുന്നം സ്വദേശിയും പോലീസുകാരിയുമായ സൗമ്യയെ ജീവനോടെ തീവെച്ചു കൊലപ്പെടുത്തിയ പ്രതി ആലുവ ട്രാഫിക് സ്റ്റേഷനിനെ പൊലീസുകാരൻ അജാസിനെ സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ആലുവ റൂറൽ എസ്പി വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടു. അതേ സമയം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ കഴിയുന്ന അജാസിന്റെ നില ഗുരുതരമായി തുടരുകയാണ്. വൃക്കകളുടെ പ്രവർത്തനം നിലക്കുകയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം ശരിയായ നിലയിലല്ലെന്നുമാണ് മെഡിക്കൽ റിപ്പോർട്ട്. 60 ശതമാനത്തോളം പൊള്ളലേറ്റ അജാസിന് ബോധം വീണ്ടു കിട്ടിയെങ്കിലും സംസാരിക്കാനും മറ്റും ബുദ്ധിമുട്ട് ഉണ്ട്.

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; സര്‍വകക്ഷി യോഗത്തിന് വരില്ലെന്ന് മമത, ഒരു ദിവസം മതിയാകില്ലഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; സര്‍വകക്ഷി യോഗത്തിന് വരില്ലെന്ന് മമത, ഒരു ദിവസം മതിയാകില്ല

സംഭവ സമയത്ത് പൊള്ളലേറ്റ അജാസ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. 60 ശതമാനത്തോളം പൊള്ളലേറ്റ അജാസിന് ബോധം വിണ്ടു കിട്ടിയെങ്കിലും സംസാരിക്കാനും മറ്റും ബുദ്ധിമുട്ട് ഉണ്ട്. അജാസിന്റെ കിഡ്നി തകരാറിലാണ്. ഇന്നലെ ഡയാലിസിസിനായി ശ്രമിച്ചെങ്കിലും രക്തസമ്മര്‍ദ്ദം കുറഞ്ഞതിനാല്‍ ഡയാലിസിസ് നടത്താനായിട്ടില്ല. രക്തസമ്മര്‍ദ്ദം ഉയര്‍ത്താന്‍ മരുന്നു കുത്തിവെച്ചങ്കിലും മരുന്നുകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

soumya

അടിവയറിനു താഴേക്ക് സാരമായി പൊള്ളലുണ്ട്. വൃക്കയുടെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം ശരിയായ നിലയിലല്ല. അജാസിന്റെ ലക്‌ഷ്യം സൗമ്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുക എന്നതായിരുന്നു. സൗമ്യക്കൊപ്പം സ്വന്തം ശരീരത്തിലും പെട്രോള്‍ ഒഴിച്ചു. തീ കൊളുത്തിയശേഷം താന്‍ സൗമ്യയെ കയറിപ്പിടിക്കുകയായിരുന്നു. സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ല. സൗമ്യയെ വിവാഹം ചെയ്യണമെന്നായിരുന്നു ആഗ്രഹം.

എന്നാല്‍ വിവാഹഅഭ്യര്‍ഥന നടത്തിയപ്പോള്‍ സൗമ്യ വിസമ്മതിച്ചുവെന്നും അജാസ്‌ മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴിയില്‍ പറയുന്നു. പ്രതിയുടെ മൊഴി രേഖപ്പെടുത്താനായി മജിസ്‌ട്രേറ്റ്‌ രണ്ടു തവണ മുമ്പ് ആശുപത്രിയില്‍ എത്തിയിരുന്നു. ഞായറാഴ്‌ച രാത്രി വൈകി ബോധം പൂര്‍ണമായും തെളിഞ്ഞെന്ന്‌ ഡോക്‌ടര്‍മാര്‍ അറിയിച്ചതോടെയാണ്‌ മൊഴിയെടുക്കല്‍ നടന്നത്‌.

English summary
Soumya attacked case; accusd Ajas suspended from service
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X