സൗമ്യ വധം; തിരുത്തല്‍ ഹര്‍ജിയുമായി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
നേരത്തെ സൗമ്യയുടെ അമ്മയും സംസ്ഥാന സര്‍ക്കാരും നല്‍കിയ പുന: പരിശോധന ഹര്‍ജി നവംബര്‍ പതിനൊന്നിന് തള്ളിയിരുന്നു.
ദില്ലി: സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഒഴിവാക്കിയ വിധി തിരുത്തണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി.
തുറന്ന മനസോടെയല്ല പുനഃപരിശോധന ഹര്‍ജി പരിഗണിച്ചതെന്ന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
നേരത്തെ സൗമ്യയുടെ അമ്മയും സംസ്ഥാന സര്‍ക്കാരും നല്‍കിയ പുന: പരിശോധന ഹര്‍ജി നവംബര്‍ പതിനൊന്നിന് തള്ളിയിരുന്നു. തുടര്‍ന്നാണ് തിരുത്തല്‍ ഹര്‍ജി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സംശയത്തിന്റെ ആനുകൂല്യം കണക്കിലെടുത്തായിരുന്നു ഗോവിന്ദച്ചാമിയുടെ വധ ശിക്ഷ സുപ്രീംകോടതി റദ്ദ് ചെയ്തത്.

വധശിക്ഷ നല്‍കിയ തൃശ്ശൂര്‍ അതിവേഗ കോടതിയുടെ വിധിക്കെതിരെ ഗോവിന്ദച്ചാമി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി വന്നത്. കൊലപാതകം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാത്തതിനാലാണ് ബലാത്സംഗത്തിന് മാത്രമാണ് ശിക്ഷ വിധിച്ചിരുന്നത്. ഈ വിധിക്കെതിരെയാണ് സര്‍ക്കാര്‍ ഇപ്പോള്‍ തിരുത്തല്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications