കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഗോവിന്ദച്ചാമിക്കെതിരെ നീങ്ങിയാല്‍ അനുഭവിക്കും'; സൗമ്യയുടെ അമ്മയ്ക്ക് ഭീഷണി

  • By അക്ഷയ്‌
Google Oneindia Malayalam News

കൊച്ചി: ബലാത്സംഗത്തിനിരയായി മരണപ്പെട്ട സൗമ്യയുടെ അമ്മയ്ക്ക് അജ്ഞാതരുടെ ഭീഷണി. സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്ക് സുപ്രീംകോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതിന് പിന്നാലെയാണ് സൗമ്യയുടെ അമ്മ സുമതിക്ക് ഭീഷണി സന്ദേശം വന്നിരിക്കുന്നത്. ഗോവിന്ദച്ചാമിക്കെതിരെ നീങ്ങുകയോ ചാമിക്കെതിരെ സംസാരിക്കുകയോ ചെയ്താല്‍ അനുഭവിക്കേണ്ടി വരുമെന്നാണ് സുമതിക്ക് ലഭിച്ച ഫോണ്‍ സന്ദേശം. റിപ്പോര്‍ട്ടറാണ് ഈ വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്.

ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സൗമ്യയുടെ വീട്ടിലേക്ക് ഫോണ്‍ സന്ദേസം വന്നത്. അതേസമയം ഗോവിന്ദച്ചാമിയുടെ അനുയായികള്‍ ചുറ്റിലുമുണ്ടെന്ന ഭയമാണ് ഇപ്പോള്‍ സൗമ്യയുടെ അമ്മയ്ക്കുള്ളതെന്ന് കോണ്‍ഗ്രസ് നേതാവ് അഡ്വ. ടി സിദ്ദിഖ് പറഞ്ഞു. ഷോര്‍ണൂരില്‍ സൗമ്യയുടെ അമ്മയെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു ടി സിദ്ദിഖ്. ഫോണ്‍ ഭീഷണിയുമായി ബന്ധപ്പെട്ട് എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്നാവശ്യപ്പെട്ചട്ട്ട് പോലീസിനെയും സിദ്ദിഖ് സമാപിച്ചിട്ടുണ്ട്.

ഭീഷണിപ്പെടുത്തുന്നു

ഭീഷണിപ്പെടുത്തുന്നു

സൗമ്യയുടെ അമ്മയുടെ അവസ്ഥ ആരെയും വേദനിപ്പിക്കുന്നതാണ്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ വേദന തിന്നുന്ന അമ്മയെ ഇപ്പോള്‍ നിരന്തരം ചിലര്‍ ഭീഷണിപ്പെടുത്തുകയാണെന്ന് സിദ്ദിഖ് പറഞ്ഞു.

അപകടം

അപകടം

തന്റെ ജീവനും അപകടത്തിലാണെന്ന് ആ അമ്മ തിരിച്ചറിയുന്നു. ഗോവിന്ദച്ചാമിയുടെ കരങ്ങള്‍ ശക്തമാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ വിഷയം വളരെ ഗൗരവത്തോടെ സര്‍ക്കാര്‍ കാണണമെന്നും സദ്ദിഖ് പറഞ്ഞു.

 സമാശ്വസിപ്പാന്‍ കഴിയില്ല

സമാശ്വസിപ്പാന്‍ കഴിയില്ല

വീട്ടില്‍ രണ്ട് പോലീസുകാര്‍ കാവലലിന് ഉണ്ടായിട്ടും ഒരഹു നടപടിയും ഉണ്ടായിട്ടില്ല. സര്‍ക്കാരിന് ഇവരെ സമാശ്വസിപ്പിക്കാന്‍ കഴിയില്ലെന്നും സിദ്ദിഖ് പറഞ്ഞു.

പ്രതീക്ഷ

പ്രതീക്ഷ

സൗമ്യയുടെ അമ്മ ഇനി ആരിലാണ് പ്രതീക്ഷ അര്‍പ്പിക്കേണ്ടത്. സര്‍ക്കാര്‍ അതിന് ഉത്തരം നല്‍കേണ്ടതുണ്ടെന്നും സിദ്ദിഖ് പറഞ്ഞു.

ഭീഷണി

ഭീഷണി

ഗോവിന്ദച്ചാമിക്കെതിരെ നീങ്ങുകയോ ചാമിക്കെതിരെ സംസാരിക്കുകയോ ചെയ്താല്‍ അനുഭവിക്കേണ്ടി വരുമെന്നായിരുന്നു സൗമ്യയുടെ അമ്മ സുമതിക്ക കിട്ടിയ ഭീഷണി സന്ദേശം.

English summary
Don't move against Govindachami... Soumya's mother got threatening call
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X