കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗമ്യയെ ചുട്ടുകൊന്ന കേസിലെ പ്രതി അജാസ് മരിച്ചു, ഗുരുതര പൊള്ളലേറ്റ് ചികിത്സയിൽ ആയിരുന്നു

Google Oneindia Malayalam News

Recommended Video

cmsvideo
സൗമ്യയെ കൊന്ന പ്രതി അജാസ് മരിച്ചു | Oneindia Malayalam

മാവേലിക്കര: ആലപ്പുഴ മാവേലിക്കരയില്‍ പോലീസ് ഓഫീസറായ സൗമ്യയെ ചുട്ടുകൊന്ന കേസിലെ പ്രതി അജാസ് മരിച്ചു. സൗമ്യയെ കൊലപ്പെടുത്താനുളള ശ്രമത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ അജാസ് ചികിത്സയില്‍ ആയിരുന്നു. ശരീരത്തിന്റെ 40 ശതമാനത്തോളം ഇയാള്‍ക്ക് പൊള്ളലേറ്റിരുന്നു. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ആണ് മരണം സംഭവിച്ചിരിക്കുന്നത്. പൊള്ളലേറ്റ് ഇയാളുടെ രണ്ട് കിഡ്‌നികളുടേയും പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചിരുന്നു.

ശശി തരൂരിനെയും മനീഷ് തിവാരിയെയും വെട്ടി അധീര്‍ രഞ്ജന്‍ ചൗധരി, സോണിയയുടെ തീരുമാനത്തിന് പിന്നിൽ!ശശി തരൂരിനെയും മനീഷ് തിവാരിയെയും വെട്ടി അധീര്‍ രഞ്ജന്‍ ചൗധരി, സോണിയയുടെ തീരുമാനത്തിന് പിന്നിൽ!

മാത്രമല്ല ശ്വാസതടസ്സവും മൂത്ര തടസ്സവും ഇയാള്‍ക്കുണ്ടായിരുന്നു. ശരീരമാകെ നീര് വെച്ചിട്ടുമുണ്ടായിരുന്നു. വൃക്കകള്‍ തകരാറിലായതിനെ തുടര്‍ന്ന് ഇയാള്‍ക്ക് ഡയാലിലിസ് നടത്താന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ രക്തസമ്മര്‍ദ്ദം കുറഞ്ഞതോടെ ഡയാലിസിസ് നടത്താനായില്ല. ഇതോടെ മരുന്ന് നല്‍കി രക്തസമ്മര്‍ദ്ദം ഉയര്‍ത്താൻ ഡോക്ടര്‍മാര്‍ ശ്രമം നടത്തിയിരുന്നു.

death

നാല് ദിവസമായി ഐസിയുവില്‍ ചികിത്സയിൽ കഴിഞ്ഞ ഇയാള്‍ക്ക് കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാനോ വ്യക്തമായി സംസാരിക്കാനോ സാധിക്കുന്നുണ്ടായിരുന്നില്ല. അതിനിടെ ജില്ലാ മജിസ്‌ട്രേറ്റും ജില്ലാ പോലീസ് മേധാവിയും അജാസിൽ നിന്ന് മൊഴിയെടുത്തിരുന്നു. എന്നാൽ ആരോഗ്യ സ്ഥിതി മോശമായതിനാൽ പൂർണമായും ഇയാളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ സാധിച്ചിരുന്നില്ല. ഇക്കഴിഞ്ഞ 15ാം തിയ്യതിയാണ് സൗമ്യയെ അജാസ് കൊലപ്പെടുത്തിയത്.

രാഹുൽ ഗാന്ധി രാജ്യത്തെ ആവേശത്തിലാഴ്ത്തിയ ആ അഞ്ച് നിമിഷങ്ങൾ, വീഡിയോയുമായി കോൺഗ്രസ്രാഹുൽ ഗാന്ധി രാജ്യത്തെ ആവേശത്തിലാഴ്ത്തിയ ആ അഞ്ച് നിമിഷങ്ങൾ, വീഡിയോയുമായി കോൺഗ്രസ്

സൗമ്യ വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതോടെ അവരെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി എന്നാണ് അജാസ് മൊഴി നല്‍കിയിരുന്നത്. കാറില്‍ പിന്തുടര്‍ന്ന ശേഷം സൗമ്യ സഞ്ചരിച്ച ബൈക്ക് ഇടിച്ച് വീഴ്ത്തുകയും തുടര്‍ന്ന് ആദ്യം വെട്ടുകയും പിന്നീട് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയും ആയിരുന്നു. കൊല്ലപ്പെട്ട സൗമ്യയുടെ ശവസംസ്ക്കാരം നാളെ നടക്കാനിരിക്കെയാണ് പ്രതി അജാസിന്റ മരണം സംഭവിച്ചിരിക്കുന്നത്. ആലുവ ട്രാഫിക് സ്റ്റേഷനിലെ പോലീസുകാരനായിരുന്നു അജാസ്.

English summary
Soumya murder case accused Ajas died at Hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X