സൗമ്യയെ ചുട്ടുകൊന്ന അജാസ് ഗുരുതരാവസ്ഥയിൽ, വൃക്കകൾ തകരാറിൽ, ശരീരമാകെ നീര്, ശ്വാസതടസ്സവും!
മാവേലിക്കര: പോലീസുകാരിയായ സൗമ്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അജാസിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. സൗമ്യയെ കൊലപ്പെടുത്താനുളള നീക്കത്തിനിടെ അജാസിനും കാര്യമായി പൊള്ളലേറ്റിരുന്നു. ഇയാളുടെ രണ്ട് വൃക്കകളും പൊള്ളലേറ്റ് തകരാറിലാണ്. മാത്രമല്ല ശ്വാസതടസ്സവും മൂത്ര തടസ്സവും ഇയാള്‍ക്കുണ്ട്. ശരീരമാകെ നീര് വെച്ചിട്ടുമുണ്ട്.
വൃക്കകള്‍ തകരാറിലായതിനെ തുടര്‍ന്ന് ഇയാള്‍ക്ക് ഡയാലിലിസ് നടത്താന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ രക്തസമ്മര്‍ദ്ദം കുറഞ്ഞതോടെ ഡയാലിസിസ് നടത്താനായില്ല. ഇതോടെ മരുന്ന് നല്കി രക്തസമ്മര്‍ദ്ദം ഉയര്‍ത്താനാണ് ഡോക്ടര്‍മാര്‍ ശ്രമിക്കുന്നത്. എങ്കില്‍ മാത്രമേ ഡയാലിസിസിലേക്ക് കടക്കാന്‍ സാധിക്കൂ.

അജാസ് നാല് ദിവസമായി വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഐസിയുവില്‍ കഴിയുുന്ന ഇയാള്‍ക്ക് കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാനോ സംസാരിക്കാനോ സാധിക്കുന്നില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ ജില്ലാ പോലീസ് മേധാവി അജാസിനെ പ്രാഥമികമായി ചോദ്യം ചെയ്തിരുന്നു. ജില്ലാ മജിസ്ട്രേറ്റും അജാസിന്റെ മൊഴിയെടുത്തു.
സൗമ്യ വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതോടെ അവരെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി എന്നാണ് അജാസ് മൊഴി നല്‍കിയിരിക്കുന്നത്. 15ാം തിയ്യതിയാണ് സൗമ്യയെ അജാസ് കൊലപ്പെടുത്തിയത്. കാറില്‍ പിന്തുടര്‍ന്ന ശേഷം സൗമ്യ സഞ്ചരിച്ച ബൈക്ക് ഇടിച്ച് വീഴ്ത്തുകയും തുടര്‍ന്ന് ആദ്യം വെട്ടുകയും പിന്നീട് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയും ആയിരുന്നു.
-
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ












Click it and Unblock the Notifications