കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗമ്യയെ ചുട്ടുകൊന്ന അജാസ് ഗുരുതരാവസ്ഥയിൽ, വൃക്കകൾ തകരാറിൽ, ശരീരമാകെ നീര്, ശ്വാസതടസ്സവും!

Google Oneindia Malayalam News

മാവേലിക്കര: പോലീസുകാരിയായ സൗമ്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അജാസിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. സൗമ്യയെ കൊലപ്പെടുത്താനുളള നീക്കത്തിനിടെ അജാസിനും കാര്യമായി പൊള്ളലേറ്റിരുന്നു. ഇയാളുടെ രണ്ട് വൃക്കകളും പൊള്ളലേറ്റ് തകരാറിലാണ്. മാത്രമല്ല ശ്വാസതടസ്സവും മൂത്ര തടസ്സവും ഇയാള്‍ക്കുണ്ട്. ശരീരമാകെ നീര് വെച്ചിട്ടുമുണ്ട്.

സിപിഎമ്മിന് തലവേദനയായി കോടിയേരിയുടെ പുത്രന്മാർ, എന്നും കൂടെ വിവാദങ്ങൾ, ബിനീഷും ബിനോയിയും!സിപിഎമ്മിന് തലവേദനയായി കോടിയേരിയുടെ പുത്രന്മാർ, എന്നും കൂടെ വിവാദങ്ങൾ, ബിനീഷും ബിനോയിയും!

വൃക്കകള്‍ തകരാറിലായതിനെ തുടര്‍ന്ന് ഇയാള്‍ക്ക് ഡയാലിലിസ് നടത്താന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ രക്തസമ്മര്‍ദ്ദം കുറഞ്ഞതോടെ ഡയാലിസിസ് നടത്താനായില്ല. ഇതോടെ മരുന്ന് നല്‍കി രക്തസമ്മര്‍ദ്ദം ഉയര്‍ത്താനാണ് ഡോക്ടര്‍മാര്‍ ശ്രമിക്കുന്നത്. എങ്കില്‍ മാത്രമേ ഡയാലിസിസിലേക്ക് കടക്കാന്‍ സാധിക്കൂ.

police

അജാസ് നാല് ദിവസമായി വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഐസിയുവില്‍ കഴിയുുന്ന ഇയാള്‍ക്ക് കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാനോ സംസാരിക്കാനോ സാധിക്കുന്നില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ ജില്ലാ പോലീസ് മേധാവി അജാസിനെ പ്രാഥമികമായി ചോദ്യം ചെയ്തിരുന്നു. ജില്ലാ മജിസ്‌ട്രേറ്റും അജാസിന്റെ മൊഴിയെടുത്തു.

പാഞ്ചാലിമേട്ടിലേക്ക് സമരവുമായി കെപി ശശികലയും സംഘവും, മരക്കുരിശുകൾ നീക്കം ചെയ്തു, പുതിയ വിവാദം!പാഞ്ചാലിമേട്ടിലേക്ക് സമരവുമായി കെപി ശശികലയും സംഘവും, മരക്കുരിശുകൾ നീക്കം ചെയ്തു, പുതിയ വിവാദം!

സൗമ്യ വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതോടെ അവരെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി എന്നാണ് അജാസ് മൊഴി നല്‍കിയിരിക്കുന്നത്. 15ാം തിയ്യതിയാണ് സൗമ്യയെ അജാസ് കൊലപ്പെടുത്തിയത്. കാറില്‍ പിന്തുടര്‍ന്ന ശേഷം സൗമ്യ സഞ്ചരിച്ച ബൈക്ക് ഇടിച്ച് വീഴ്ത്തുകയും തുടര്‍ന്ന് ആദ്യം വെട്ടുകയും പിന്നീട് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയും ആയിരുന്നു.

English summary
Soumya murder case culprit Ajas in Critical condition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X