സൗമ്യ വധക്കേസ്; ഗോവിന്ദച്ചാമിയുടെ വധശിക്ഷ പുനസ്ഥാപിക്കുമോ? എല്ലാം വ്യാഴാഴ്ച അറിയാം...
ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹാറിന്റെ നേതൃത്വത്തിലുള്ള ആറംഗ വിശാല ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.
ദില്ലി: സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി വിധി തിരുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്കിയ തിരുത്തല്‍ ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹാറിന്റെ നേതൃത്വത്തിലുള്ള ആറംഗ വിശാല ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.
ജസ്റ്റിസുമാരായ ദീപക്ക് മിശ്ര, ജെ ചെലമേശ്വര്‍ എന്നിവരെ കൂടാതെ, ശിക്ഷ റദ്ദാക്കി വിധി പ്രസ്താവിച്ച ബെഞ്ചിലെ മൂന്ന് ജഡ്ജിമാരും തിരുത്തല്‍ ഹര്‍ജി പരിഗണിക്കുന്ന വിശാല ബെഞ്ചിലുണ്ട്. സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിക്ക് വിചാരണ കോടതിയും ഹൈക്കോടതിയും വധശിക്ഷയാണ് വിധിച്ചത്. എന്നാല്‍, ഇതിനെതിരെ ഗോവിന്ദച്ചാമി ബിഎ ആളൂര്‍ മുഖേനെ സുപ്രീംകോടതിയെ സമീപിക്കുകയും ശിക്ഷ ഇളവ് ചെയ്തുള്ള വിധി സമ്പാദിക്കുകയുമായിരുന്നു.

അമ്മയുടെ ആവശ്യവും കോടതി തള്ളി...
വിചാരണ കോടതിയും, ഹൈക്കോടതിയും ഗോവിന്ദച്ചാമിക്ക് വധശിക്ഷയാണ് വിധിച്ചത്. എന്നാല്‍, സുപ്രീംകോടതി വധശിക്ഷ ഇളവ് ചെയ്ത് ജീവപര്യന്തമാക്കി ഉത്തരവിട്ടു. വിധി പുന:പരിശോധിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും, സൗമ്യയുടെ അമ്മയുടെയും ആവശ്യം തുറന്ന കോടതിയില്‍ വാദം കേട്ട ശേഷം കോടതി തള്ളിയിരുന്നു.

ഹര്‍ജി തയ്യാറാക്കിയത് മുകുള്‍ റോത്തഗി...
കുറ്റവാളികള്‍ക്ക് തെറ്റായ സന്ദേശം നല്കുന്ന വിധിയിലെ തെറ്റ് തിരുത്തണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്. അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയാണ് സര്‍ക്കാരിന് വേണ്ടി തിരുത്തല്‍ ഹര്‍ജി തയ്യാറാക്കിയത്.

ചീഫ് ജസ്റ്റിസും...
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹറിന്റെ നേതൃത്വത്തിലുള്ള വിശാല ബെഞ്ചാണ് തിരുത്തല്‍ ഹര്‍ജി പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസിന് പുറമേ, ജസ്റ്റിസുമാരായ ദീപക്ക് മിശ്ര, ജെ ചെലമേശ്വര്‍ എന്നിവരും, ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ ബെഞ്ചിലെ ജസ്റ്റിസുമാരും വിശാല ബെഞ്ചിലുണ്ട്.

ശിക്ഷ ഇളവ് ചെയ്തു...
സൗമ്യയെ ഗോവിന്ദച്ചാമി ട്രെയിനില്‍ നിന്നും തള്ളിയിട്ടതിന് മതിയായ തെളിവുകളില്ലെന്നാണ് ശിക്ഷ ഇളവ് ചെയ്യാന്‍ കാരണമായി സുപ്രീംകോടതി പറഞ്ഞത്. ഇതിനെതിരെ സര്‍ക്കാര്‍ നല്കിയ പുന:പരിശോധന ഹര്‍ജിയും സുപ്രീംകോടതി തള്ളിയിരുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications