കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗമ്യ വധക്കേസ്: പുനപരിശോധിക്കാനുള്ള സാധ്യത തെളിയുന്നു

  • By Desk
Google Oneindia Malayalam News

തൃശൂര്‍: സൗമ്യ വധക്കേസ് പുനപരിശോധിക്കാനുള്ള സാധ്യത തെളിയുന്നു. ഗോവിന്ദച്ചാമി പ്രതിയായ കേസില്‍ ഡോ. ഉന്മേഷിനെ സര്‍ക്കാര്‍ ഏഴുവഷത്തിന് ശേഷം കുറ്റവിമുക്തനാക്കിയതോടെ കേസ് പുനപരിശോധിക്കാനുള്ള സാധ്യത തെളിയുന്നത്.

2011 ഫെബ്രുവരി ഒന്നിനാണ് ഓടുന്ന ട്രെയിനില്‍നിന്ന് പെണ്‍കുട്ടിയെ തള്ളിയിട്ട് ബലാത്സംഗം ചെയ്ത് കൊന്നത്. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി ആറിന് മരിച്ചു. ഡോ. ഉന്മേഷും ഡോ രാജേന്ദ്രപ്രസാദുമാണ് യഥാര്‍ത്ഥത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയതെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

soumya

എന്നാല്‍ ഉന്മേഷ് തയ്യാറാക്കിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് എവിടെയാണെന്ന് കണ്ടെത്താനായിട്ടില്ല. അതേ കുറിച്ച് സര്‍ക്കാര്‍ ഒന്നും പറയുന്നുമില്ല. ഇതോടെ യഥാര്‍ഥ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വീണ്ടെടുക്കണമെന്ന് ആവശ്യം ശക്തമായി. അന്ന് റിപ്പോര്‍ട്ട് തയാറാക്കാന്‍ ഡോ. ഉന്മേഷ് ഉപയോഗിച്ച കമ്പ്യൂട്ടറും ഹാര്‍ഡ് ഡിസ്‌കും അടക്കമുള്ളവ അദ്ദേഹത്തിന്റെ തന്നെ ആവശ്യപ്രകാരം സീല്‍ ചെയ്ത് മാറ്റിവെച്ചിട്ടുണ്ടെങ്കിലും അതിലെ റിപ്പോര്‍ട്ടുകള്‍ കണ്ടെത്താനാകുമോയെന്ന് പരിശോധിക്കേണ്ടതുണ്ട്.

പോസ്റ്റുമോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്‍ജന്മാര്‍ക്ക് കോടതിയില്‍ മൊഴി നല്‍കാന്‍ കഴിയാതിരുന്നത് കേസിന് വലിയ തിരിച്ചടിയായിരുന്നു. പ്രതിയായ ഗോവിന്ദച്ചാമി വധശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടതും ഫോറന്‍സിക് പിഴവ് കാരണമായിരുന്നു. റിപ്പോര്‍ട്ട് കണ്ടെടുക്കാനായാല്‍ കേസില്‍ പുതിയ വഴിത്തിരിവുണ്ടായേക്കുമെന്ന് നിയമ വിദഗ്ദ്ധര്‍ പറയുന്നു. ഡോ. ഉന്മേഷിന്റെ നേതൃത്വത്തില്‍ ഡോ. രാജേന്ദ്രപ്രസാദ് അടക്കമുള്ള സംഘമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തി റിപ്പോര്‍ട്ട് കൈമാറിയത് ഈ റിപ്പോര്‍ട്ടില്‍ ഭേദഗതി വരുത്തി ഡോ. ഷേര്‍ളി വാസു റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്നാണ് പറയുന്നത്. ഷേര്‍ളി വാസുവിന്റെ വ്യാഖ്യാനങ്ങളെയും കണ്ടെത്തലുകളെയും കോടതിയില്‍ തന്നെ എതിര്‍ത്തതിനാലാണ് പ്രതിഭാഗം ചേര്‍ന്നുവെന്ന് ആരോപിച്ച് ഉന്മേഷിനെ പ്രോസിക്യൂഷന്‍ പ്രതിയാക്കിയത്. താന്‍ അന്ന് തയാറാക്കിയ റിപ്പോര്‍ട്ട് ഇപ്പോള്‍ ഉണ്ടോയെന്ന് അറിയില്ലെന്നും അത് പിന്നീട് കണ്ടിട്ടില്ലെന്നും ഡോ. ഉന്മേഷ് പറഞ്ഞു. അന്ന് താന്‍ ആവശ്യപ്പെട്ടതനുസരിച്ച് മാറ്റിവെച്ച കമ്പ്യൂട്ടര്‍ ഇപ്പോഴും ഉണ്ടായേക്കുമെങ്കിലും അതിലെ വിശദാംശങ്ങള്‍ കണ്ടെടുക്കാനാവുമോയെന്ന് അറിയില്ലെന്നും ഉന്മേഷ് പറയുന്നു.

ഗുരുതരമായ കണ്ടെത്തലുകള്‍ അടങ്ങിയതായിരുന്നു ഡോ. ഉന്മേഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ റിപ്പോര്‍ട്ടെന്നാണ് ഫോറന്‍സിക് വിദഗ്ധരുടെ പക്ഷം. അത് പുറത്ത് വരുന്നത് പല നിഗമനങ്ങളെയും ബാധിക്കും.

English summary
Soumya murder case might be reinvestigated
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X