സൗമ്യയെ കൊന്ന ഗോവിന്ദച്ചാമിക്ക് പിന്നില്‍ ആരാണ്? ആളൂര്‍ വക്കീല്‍ തന്നെ സത്യം വെളിപ്പെടുത്തുന്നു
തിരുവനന്തപുരം: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഒരു സിറ്റിങ്ങിന് ലക്ഷങ്ങള്‍ പ്രതിഫലം പറ്റുന്ന അഡ്വ ബിഎ ആളൂര്‍ ആയിരുന്നു വിചാരണ കോടതി മുതല്‍ ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായത്.
കൂുടുതൽ വാർത്തകൾ:
ആരാണ് ഈ ബിഎ ആളൂര്‍... അധോലോകത്തിന്റെ സ്വന്തം വക്കീലോ? കേട്ടാല്‍ ഞെട്ടും!!!
ഗോവിന്ദച്ചാമിക്ക് പിന്നില്‍ ആകാശപ്പറവകളോ? തേജസിനെ പൊളിച്ചടുക്കി വിനു... പണികിട്ടിയത് ജനം ടിവിയ്ക്കും
ആളൂരിന് ലക്ഷങ്ങള്‍ നല്‍കുന്നത് ആര്? ഗോവിന്ദച്ചാമി തീവണ്ടി അധോലോകത്തിന്റെ ആളോ
ആരാണ് ഇത്രയധികം തുക മുടക്കി ഗോവിന്ദച്ചാമി എന്ന ക്രിമിനലിന് പിന്നില്‍ നിന്ന് കളിക്കുന്നത്? തീവണ്ടികള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന അധോലോക സംഘമാണോ, അതോ മറ്റേതെങ്കിലും കേന്ദ്രങ്ങളോ? എന്തായാലും ഗോവിന്ദച്ചാമി അത് പറയില്ല.
പക്ഷേ ഗോവിന്ദച്ചാമിക്ക് വേണ്ടി വാദിച്ച ആളൂര്‍ വക്കീല്‍ അത് പറയും. അദ്ദേഹം അത് തുറന്ന് പറഞ്ഞുകഴിഞ്ഞു. മയക്കുമരുന്ന് മാഫിയ ആണത്രെ ഗോവിന്ദച്ചാമിയുടെ പിന്നില്‍...

ഗോവിന്ദച്ചാമി
ഗോവിന്ദച്ചാമി ഒരു സ്ഥിരം ക്രിമിനല്‍ ആണ്. മോഷണവും പിടിച്ചുപറിയും അടക്കം ഒട്ടേറെ കേസുകളില്‍ ഇയാള്‍ പ്രതിയാണ്. ഭിക്ഷക്കാരെ പോലെ അലഞ്ഞ് തിരിഞ്ഞാണ് ഇയാള്‍ ജീവിച്ചിരുന്നത്.

ബിഎ ആളൂര്‍
മുംബൈ ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന മലയാളിയായ ക്രിമിനല്‍ അഭിഭാഷകനാണ് ബിഎ ആളൂര്‍. ഛോട്ടാ രാജന്റെ അടക്കം വമ്പന്‍ കേസുകള്‍ കൈകാര്യം ചെയ്യുന്ന ആളാണ് അഡ്വ ആളൂര്‍ എന്നാണ് പറയപ്പെടുന്നത്.

പിറകില്‍ ആര്
ഗോവിന്ദച്ചാമിക്ക് പിറകില്‍ മയക്കുമരുന്ന് മാഫിയ ആണെന്നാണ് അഡ്വ ആളൂര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞത്. അവരാണത്രെ ആളൂരിനെ സമീപിച്ചത്.

മാഫിയയുടെ കണ്ണി
ഗോവിന്ദച്ചാമിയും മയക്കുമരുന്ന് മാഫിയയുടെ കണ്ണിയാണെന്നാണ് ആളൂര്‍ പറയുന്നത്. എന്നാല്‍ പോലീസ് ഇതുവരെ നടത്തിയ അന്വേഷണത്തിലൊന്നും ഇത്തരം ഒരു സൂചനയും കടന്നുവന്നിട്ടില്ല.

ബലാത്സംഗം ചെയ്തിട്ടില്ലെന്ന്
സൗമ്യയെ ഗോവിന്ദച്ചാമി ബലാത്സംഗം ചെയ്തിട്ടില്ലെന്നാണ് ഇപ്പോഴും ആളൂര്‍ പറയുന്നത്. മോഷണം ശ്രമം മാത്രമാണ് നടന്നത്. ബാക്കിയെല്ലാം പോലീസ് കെട്ടിച്ചമച്ചതാണെന്നും ആളൂര്‍ പറയുന്നു.

മുംബൈയിലെ മാഫിയ
മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് മാഫിയയാണ് തന്നെ സമീപിച്ചത് എന്നാണ് ആളൂര്‍ പറയുന്നത്. എന്നാല്‍ ആ മാഫിയയുമായി ഗോവിന്ദച്ചാമി എങ്ങനെയാണ് ബന്ധപ്പെട്ടിരിക്കുന്നത് എന്നതിന് ഉത്തരമില്ല.

വക്കീല്‍
ക്രിമിനല്‍ അഭിഭാഷകന് എന്ന് പേരെടുത്ത ആളൂര്‍ മിക്ക സമയത്തും പ്രതികളുടെ വക്കാലത്താണ് ഏറ്റെടുക്കുന്നത്. മയക്കുമരുന്ന് മാഫിയയുടെ പല കേസുകളും ആളൂര്‍ തന്നെയാണ് വാദിക്കുന്നത് എന്നും സൂചനകളുണ്ട്.

കുറ്റബോധം
ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായതില്‍ ഒരു കുറ്റബോധവും ഇല്ലെന്നാണ് ആളൂര്‍ ആവര്‍ത്തിക്കുന്നത്. എന്നാല്‍ സൗമ്യക്ക് നീതികിട്ടിയില്ലെന്ന് ആളൂര്‍ തന്നെ നേരത്തെ പറഞ്ഞിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications