കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭര്‍ത്താവിന്റെ ക്രൂരപീഡനത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം സംസ്‌കരിച്ചു

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ചാലക്കുടിയില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ ക്രൂരപീഡനത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു. പടി. ചാലക്കുടി മനപ്പടി കണ്ടംകുളത്തി ലൈജുവിന്റെ ഭാര്യയും റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ എസ്.എച്ച്. കോളജിന് സമീപം മല്‍പ്പാന്‍ വീട്ടില്‍ ജോസഫിന്റെ മകളുമായ സൗമ്യ(33)യുടെ സംസ്‌കാര ചടങ്ങില്‍ നാട്ടുകാരും ബന്ധുക്കളുമടക്കം നിരവധി പേര്‍ പങ്കെടുത്തു. കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ലൈജു (38) ഇപ്പോഴും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ലൈജുവിന്റെ അറസ്റ്റ് വ്യാഴാഴ്ച ഉണ്ടായേക്കും. സൗമ്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയതാണെന്നാണ് പോലീസിന്റെ നിഗമനം. ചികിത്സയില്‍ കഴിയുന്ന ലൈജുവിനെ ചോദ്യം ചെയ്താലേ കൃത്യത്തെ കുറിച്ച് കൂടുതല്‍ വ്യക്തത വരൂ. ബുധനാഴ്ച ഉച്ചതിരിഞ്ഞ് മൂന്നോടെയാണ് നാടിനെ നടുക്കിയ കൊലപാതക വിവരം പുറത്തറിയുന്നത്. ഇവരുടെ ഏക മകന്‍ എട്ടുവയസുകാരന്‍ ആരോണ്‍ ഉച്ചയായിട്ടും മാതാപിതാക്കള്‍ മുറിക്ക് പുറത്ത് വരാത്തതിനെ തുടര്‍ന്ന് സൗമ്യയുടെ അമ്മയെ ഫോണില്‍ വിളിച്ച് വിവരം അറിയിച്ചു. വീട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തി കിടപ്പ് മുറിയുടെ വാതില്‍ ചവിട്ടി പൊളിച്ചപ്പോഴാണ് മരണവിവരം അറിഞ്ഞത്. ഞരമ്പ് മുറിച്ച് രക്തം വാര്‍ന്നൊലിച്ച് അവശനിലയില്‍ കിടക്കുകയായിരുന്ന ലൈജുവിനെ പോലീസ് ആശുപത്രിയിലെത്തിച്ചു.

murder

പാലാരിവട്ടത്തുള്ള സ്വകാര്യ സ്ഥാപനത്തിലെ സോഫ്റ്റുവേര്‍ എന്‍ജിനീയറായിരുന്നു മരിച്ച സൗമ്യ. യു.എസില്‍ സോഫ്റ്റ് വേര്‍ എന്‍ജിനീയറായിരുന്ന ലൈജു ആറു മാസങ്ങള്‍ക്ക് മുമ്പാണ് നാട്ടിലെത്തിയത്. തുടര്‍ന്ന് കൊരട്ടി ഇന്‍ഫോ പാര്‍ക്കില്‍ ജോലിക്ക് പ്രവേശിച്ചു. ഇരുവര്‍ക്കും ജോലിക്ക് പോകാനായുള്ള യാത്രാ സൗകര്യത്തിനായി സമീപകാലത്താണ് ഇവര്‍ റെയില്‍വേ സ്‌റ്റേഷന് സമീപം മനപ്പടിയില്‍ വീട് വാങ്ങി താമസമാക്കിയത്. ഉച്ചതിരിഞ്ഞ് മൂന്നോടെ പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം വീട്ടിലെത്തിച്ചു. തുടര്‍ന്ന് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പടി. ചാലക്കുടി നിത്യസഹായ മാതാ പള്ളിയില്‍ മൃതദേഹം സംസ്‌കരിച്ചു.

English summary
Soumya's body was buried
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X