സംസാരിച്ചുകൊണ്ടിരുന്നപ്പോൾ റോക്കറ്റ് പതിച്ചു; സൗമ്യയുടെ മരണം കണ്ട ഞെട്ടലിൽ ഭർത്താവ് സന്തോഷ്
ഇടുക്കി; ഹമാസ് റോക്കറ്റ് ആക്രമണത്തിൽ തന്റെ ഭാര്യ ഇല്ലാതായത് നേരിട്ട് കണ്ട നടുക്കത്തിലാണ് സൗമ്യയുടെ ഭർത്താവ് സന്തോഷ്. അപകടസമയത്ത് സന്തോഷുമായി സൗമ്യ വീഡിയോ കോൾ സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു.സൗമ്യ കെയര്‍ ടേക്കറായി ജോലി ചെയ്യുന്ന വീടിന് മുകളിലേക്ക് ഹമാസ് റോക്കറ്റ് പതിക്കുകയായിരുന്നു.

ആക്രമം നടക്കുമ്പോൾ സന്തോഷും സൗമ്യയും വീഡിയോ കോളിൽ സംസാരിക്കുകയായിരുന്നുവെന്ന് സന്തോഷിന്റെ സഹോദരൻ സജി പറഞ്ഞു.
സംസാരിക്കുന്നതിനിടയിൽ പെട്ടെന്ന് ഫോൺ ഡിസ്കണക്ടാവുകയായിരുന്നു. വീണ്ടും അവളെ വിളിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയിരുന്നില്ല. ഉടനെ സമീപത്തുള്ള ബന്ധുവിനെ വിളിച്ച് കാര്യം തിരക്കിയപ്പോഴാണ് സംഭവം അറിഞ്ഞത്, സജി പറഞ്ഞു.ആക്രമണം നടക്കുന്നുണ്ടെന്നും ജീവൻ അപകടത്തിലാണെന്നും സൗമ്യ ബന്ധുക്കളെ ധരിപ്പിച്ചിരുന്നത്രേ.
ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ് (32) ആണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇന്നലെ പ്രാദേശിക സമയം മൂന്ന് മണിയോടെയായിരുന്നു അപകടനം നടന്നത്. കഴിഞ്ഞ ഏഴ് വർഷമായി ഇസ്രായേലിൽ ജോലി ചെയ്ത് വരികയായിരുന്നു സൗമ്യ. ഗാസ മുനമ്പ് അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന ഇസ്രായേലിലെ അഷ്‌കലോണിൽ കെയർടെയ്ക്കറായിട്ടായിരുന്നു സൗമ്യ ജോലി ചെയ്തിരുന്നത്. ആക്രമണത്തിൽ സൗമ്യ നിന്നിരുന്ന വീട്ടിലെ രണ്ട് സ്ത്രീകളും കൊല്ലപ്പെട്ടിരുന്നു. അതേസമയം സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാനുളള നടപടികൾ ആരംഭിച്ചതായി ബന്ധുക്കൾ അറിയിച്ചു.












Click it and Unblock the Notifications