കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീണ്ട കാലത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം: വെള്ളാപ്പള്ളിയുടെ പരാമര്‍ശം വേദനിപ്പിച്ചു; സൗമ്യയുടെ ഭര്‍ത്താവ്

Google Oneindia Malayalam News

തൊടുപുഴ: ദിവസങ്ങള്‍ക്ക് മുമ്പാണ് ക്രിസ്തീയ മതവിഭാഗങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തിയത്. ക്രിസ്ത്യന്‍ മിഷണറിമാരാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ മതം മാറ്റം നടത്തുന്നതെന്നും മുസ്ലീങ്ങളെക്കാള്‍ കൂടുതല്‍ മതം മാറ്റിക്കുന്നത് ക്രിസ്ത്യാനികളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. സത്യം പറയുമ്പോള്‍ വര്‍ഗീയവാദിയാക്കുകയാമെന്നും ഇസ്രയേലില്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട സമ്യ ഈഴവ സമുദായത്തില്‍പ്പെട്ട സ്ത്രീയായിരുന്നെന്നും സംസ്‌കാരം നടന്നത് പള്ളിയിലാണെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

കേരളത്തില്‍ ബിജെപിക്ക് പുതിയ മാസ്റ്റര്‍ പ്ലാന്‍; അധ്യക്ഷസ്ഥാനത്തേക്ക് സുരേഷ് ഗോപി? വന്‍ അഴിച്ചുപണികേരളത്തില്‍ ബിജെപിക്ക് പുതിയ മാസ്റ്റര്‍ പ്ലാന്‍; അധ്യക്ഷസ്ഥാനത്തേക്ക് സുരേഷ് ഗോപി? വന്‍ അഴിച്ചുപണി

1

എന്നാല്‍ ഇപ്പോഴിതാ വെള്ളാപ്പള്ളിയുടെ പരാമര്‍ശത്തിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മരിച്ച സൗമ്യയുടെ ഭര്‍ത്താവ്. വര്‍ഗീയത പരത്തുന്ന പരാമര്‍ശമാണെന്ന് വെള്ളാപ്പള്ളി നടേശന്‍ നടത്തിയതെന്ന് ഭര്‍ത്താവ് സന്തോഷ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോോയിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തികച്ചും അടിസ്ഥാനരഹിതമായ കാര്യമാണ് വെള്ളാപ്പള്ളു ഉന്നയിച്ചതെന്നും സന്തോഷ് വ്യക്തമാക്കി.

കോട്ടും സ്യൂട്ടും അണിഞ്ഞ് സനുഷയുടെ ഫോട്ടോഷൂട്ട്; ഫുള്‍ ചേഞ്ചാണല്ലോ, എന്തുപറ്റിയെന്ന് ആരാധകര്‍

2

സൗമ്യയുടെ മരണത്തിന് പിന്നാലെ ലഭിച്ച ആനുകൂല്യങ്ങള്‍ ഭര്‍ത്താവ് സ്വന്തമായി അനുഭവിക്കുകയാണെന്നും മതാപിതാക്കള്‍ക്ക് ഒന്നും നല്‍കിയെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തിയിരുന്നു. ഭാര്യയുടെ ചെലവിലാണ് ഭര്‍ത്താവ് ജീവിച്ചചതെന്നും സൗമ്യയെ മതം മാറ്റിയാണ് വിവാഹം കഴിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. എന്നാല്‍ ഇതിനൊക്കെ കൃത്യമായ മറുപടിയുമായാണ് സന്തോഷ് രംഗത്തെത്തിയത്.

3

പ്ലസ് വണ്ണില്‍ പഠിക്കുന്ന കാലത്ത് ആരംഭിച്ച പ്രണയമായിരുന്നു ഞങ്ങളുടേത്. 2010ല്‍ ആണ് ഞങ്ങള്‍ വിവാഹിതരാകുന്നത്. വിവാഹത്തിന് ശേഷം 2013ലാണ് സൗമ്യ ജോലിക്കായി വിദേശത്ത് പോകുന്നത്. വിവാഹം നടത്തിയത് സൗമ്യയുടെ വീട്ടുകാര്‍ മുന്‍കയ്യെടുത്താണെന്നും സന്തോഷ് പറഞ്ഞു. വെള്ളാപ്പള്ളിയുടെ പ്രസ്താവന വേദനിപ്പിച്ചെന്നും അദ്ദേഹത്തിനെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് സന്തോഷ് പറഞ്ഞു.

4

സമ്യയുടെ മരണത്തിന് ശേഷം ഇസ്രയേല്‍ സര്‍ക്കാര്‍ കുടുംബത്തെ സഹായിച്ചിരുന്നു. ഈ സഹായം സന്തോഷ് മാത്രം കൈപ്പറ്റുകയാണെന്നാണ് വെള്ളാപ്പള്ളി ആരോപിച്ചത്. ഇത് തെറ്റാണെന്ന് പറഞ്ഞ സന്തോഷ് മതാപിതാക്കള്‍ക്കും ഇസ്രയേലിന്റെ സഹായം കിട്ടുന്നുണ്ടെന്നും അറിയിച്ചു. കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വെള്ളാപ്പള്ളി ഇത്തരത്തിലുള്ള ആരോപണം ഉന്നയിച്ചത്.

5

ഇസ്രയേല്‍ ഹമാസ് യുദ്ധം നടക്കുന്നതിടെ നടന്ന റോക്കറ്റ് ആക്രമണത്തിലാണ് നഴ്‌സായിരുന്നു സമ്യ കൊല്ലപ്പെട്ടത്. നാട്ടിലുള്ള ഭര്‍ത്താവ് സന്തോഷുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. സമ്യ താമസിക്കുന്ന കെട്ടിടത്തിന്റെ മുകളിലേക്ക് റോക്കറ്റ് പതിക്കുകയായിരുന്നു. യുദ്ധം രൂക്ഷമാകുന്ന സാഹതര്യത്തില്‍ താമസ സ്ഥലത്ത് നിന്ന് മാറാന്‍ ശ്രമം നടത്തുന്നതിനിടെയാണ് റോക്കറ്റ് പതിച്ചത്.

6

അതേസമയം, ഇതുകൂടാതെ മറ്റ് ചില ആരോപണങ്ങളും വെള്ളാപ്പള്ളി ഉന്നയിച്ചിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തനം നടത്തുന്നത് ക്രിസ്ത്യന്‍ മതക്കാര്‍ തന്നെ ആണെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. എല്ലാ ക്രിസ്ത്യന്‍ വിഭാഗങ്ങളും മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന് പറയുന്നില്ല. ചില പ്രത്യേക വിഭാഗങ്ങളാണ് അത് ചെയ്യുന്നത്. മുസ്ലീം ലൗ ജിഹാദ് നടത്തി ഒരു പെണ്ണിനെ ആണ് കൊണ്ട് പോകുന്നത്. ക്രിസ്ത്യാനികള്‍ ഒരു കുടുംബത്തെ ആണ് കൊണ്ട് പോകുന്നത് എന്നും വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. പണവും വീടും അടക്കം നല്‍കിയാണ് ക്രിസ്ത്യന്‍ മിഷനറിമാര്‍ മതം മാറ്റുന്നത് എന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു.

7

ഈഴവ യുവാക്കള്‍ ആസൂത്രിതമായി മതം മാറ്റുന്നു എന്ന പരാമര്‍ശനം നടത്തിയ ഫാദര്‍ റോയ് കണ്ണന്‍ചിറയുടെ പ്രസ്താവനയ്‌ക്കെതിരെയും വെള്ളാപ്പള്ളി രംഗത്തെത്തി. ദീപികയുടെ തലപ്പത്തിരുന്ന് ഫാദര്‍ റോയ് കണ്ണന്‍ചിറ പറഞ്ഞത് സംസ്‌ക്കാരത്തിന് നിരക്കാത്തത് ആണെന്ന് വെള്ളപ്പള്ളി നടേശന്‍ പറഞ്ഞു. മുതിര്‍ന്ന വൈദികന്റെ ഭാഗത്ത് നിന്നാണ് ഈഴവര്‍ക്ക് എതിരെ പരാമര്‍ശമുണ്ടായിരിക്കുന്നത്. വൈദികപട്ടം ആരെക്കുറിച്ചും എന്തും പറയാനുളള ലൈസന്‍സ് അല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

8

കൂടാതെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം നടത്തിയ പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറയ്ങ്ങാട്ടിനെതിരെയും വെള്ളാപ്പള്ളി വിമര്‍ശനം ഉന്നയിച്ചു. മയക്കുമരുന്നിന്റെ പേരില്‍ മുസ്ലീം സമുദായത്തെ മാത്രം കുറ്റം പറഞ്ഞത് ശരിയല്ലെന്ന് പാലാ ബിഷപ്പിന് മറുപടിയായി വെള്ളാപ്പള്ളി പറഞ്ഞു. മയക്കുമരുന്നിന്റെ പേരില്‍ ഒരു വിശുദ്ധ യുദ്ധവും ഇവിടെ നടക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഹുലിന്റെ ഉന്നം പിഴച്ചില്ല, അമരീന്ദര്‍ മാറിയത് കറക്ട്, സര്‍വേ ഫലം ഇങ്ങനെ, അടുത്ത മുഖ്യമന്ത്രി ഈ നേതാവ്രാഹുലിന്റെ ഉന്നം പിഴച്ചില്ല, അമരീന്ദര്‍ മാറിയത് കറക്ട്, സര്‍വേ ഫലം ഇങ്ങനെ, അടുത്ത മുഖ്യമന്ത്രി ഈ നേതാവ്

Recommended Video

cmsvideo
സൗമ്യക്ക് ഇസ്രയേലിന്റെ ഓണററി പൗരത്വം, കുടുംബത്തിന് മറ്റ് ആനുകൂല്യങ്ങളും

English summary
Soumya's husband Santosh criticize SNDP general secretary Vellappally Natesan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X