കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗമ്യ നാടിന്റെയാകെ മകള്‍, നീതികിട്ടും; പിണറായി വിജയന്‍ സൗമ്യയുടെ അമ്മയോട് പറഞ്ഞത്...

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: സൗമ്യ നാടിന്റെയാകെ മകളാണ്, നീതി ലഭിക്കാന്‍ ആവുന്നതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പ്. സുപ്രീം കോടതിവിധിയുടെ പശ്ചാത്തലത്തില്‍ തന്നെ കാണാനെത്തിയ സൗമ്യയുടെ അമ്മ സുമതിയെ ആശ്വസിപ്പിക്കുകയായിരുന്നു മുഖ്യമന്ത്രി.

സൗമ്യയുടെ അമ്മയുടെ ദുഃഖവും ആശങ്കയും കേരളമാകെ പങ്കിടുന്നതാണ്. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിച്ചുകൂട. അതിനായി കര്‍ശന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

soumya

ഗോവിന്ദ സ്വാമിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാറിനൊപ്പം സൗമ്യയുടെ കുടുംബവും നിയമപോരാട്ടം തുടരും. രാവിലെ സൗമ്യയുടെ അമ്മ സുമതിയും സൗമ്യയുടെ സഹോദരന്‍ സന്തോഷും സെക്രട്ടേറിയറ്റിലെത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയത്.

Read Also: വീടും ഭൂമിയും ഇല്ലാത്തവര്‍ക്ക് ഫ്ലാറ്റ്, അഞ്ച് വര്‍ഷം കൊണ്ട് എല്ലാവര്‍ക്കും വീട്; എല്ലാം ശരിയാകും..

സുപ്രീം കോടതിയിലുണ്ടായ തിരിച്ചടികളെ കുറിച്ചുള്ള ആശങ്കകകള്‍ സൗമ്യയുടെ അമ്മ മുഖ്യമന്ത്രിയോട് പങ്കുവെച്ചു. നിയമപരമായി എല്ലാ സഹായവും മുഖ്യമന്ത്രി വാഗ്ദനം ചെയ്തുവെന്ന് കൂടിക്കാഴ്ചക്ക് ശേഷം സുമതി പറഞ്ഞു. മുഖ്യമന്ത്രിയുടെ പിന്തുണയില്‍ വിശ്വാസമുണ്ടെന്നും മനസുനിറഞ്ഞാണ് താന്‍ മടങ്ങുന്നതെന്നും സുമതി മാധ്യമങ്ങളോട് പറഞ്ഞു.

സുപ്രീം കോടതിയിലുണ്ടായ തിരിച്ചടി ആവര്‍ത്തിക്കില്ലെന്ന് പ്രതീക്ഷയുണ്ടെന്ന് സഹോദരന്‍ സന്തോഷ് പറഞ്ഞു. സര്‍ക്കാറിനൊപ്പം സൗമ്യയുടെ അമ്മയും സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്നും സന്തോഷ് കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പൊലീസ് ആസ്ഥാനത്ത് എത്തി ഡിജിപി ലോക്‌നാഥ് ബെഹ്‌റയെയും സൗമ്യയുടെ കുടുംബം കണ്ടു.

മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, എകെ ബാലന്‍, മാത്യു ടി തോമസ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, എകെ ശശീന്ദ്രന്‍, ജെ മേഴ്‌സിക്കുട്ടിയമ്മ, കെടി ജലീല്‍, കെ രാജു, ഷൊര്‍ണ്ണൂര്‍ എംഎല്‍എ പികെ ശശി എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

മാണിക്ക്‌ ആരെയും വേണ്ട; നിയമസഭയില്‍ പ്രത്യേക ബ്ലോക്കാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്ത്...മാണിക്ക്‌ ആരെയും വേണ്ട; നിയമസഭയില്‍ പ്രത്യേക ബ്ലോക്കാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്ത്...

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Soumyas mother and brother visit cm pinarayi vijayan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X