Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിഷയുടെ ഘാതകരെ ജനങ്ങള്‍ക്ക് വിട്ടുകൊടുക്കണമെന്ന് സൗമ്യയുടെ അമ്മ

ഒറ്റപ്പാലം: പ്രാകൃത ബലാത്സംഗത്തിനു വിധേയയായി കൊലചെയ്യപ്പെട്ട ജിഷയുടെ ഘാതകരെ ജനങ്ങള്‍ക്ക് വിട്ടുകൊടുക്കണമെന്ന് ട്രെയിന്‍ യാത്രക്കിടെ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സൗമ്യയുടെ അമ്മ. ജിഷയുടെ കൊലപാതകികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം നടക്കുന്നതിനിടയിലാണ് സൗമ്യയുടെ അമ്മ സുമതിയുടെ പ്രതികരണം പുറത്ത് വന്നത്.

മകളുടെ കൊലപാതകി ഗോവിന്ദച്ചാമി ജയിലില്‍ തിന്നു കൊഴുത്ത് സുഖമായി കഴിയുന്നത് സങ്കടമുണ്ടാക്കുന്നു. ജിഷയുടെ ഘാതകരെ നിയമത്തിനു വിടാതെ ജനങ്ങള്‍ക്ക് വിട്ടു നല്‍കണമെന്നും ഇതുപോലുള്ള അവസ്ഥ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നിയമം കേരളത്തില്‍ കൊണ്ടു വരണമെന്നും സുമതി പറഞ്ഞു.

Rape

ജോലിസ്ഥലത്തു നിന്നും വീട്ടിലേക്ക് വരുമ്പോള്‍ ട്രെയിനിലെ പീഡനശ്രമത്തിനിടെയാണ് സൗമ്യ ട്രെയിനില്‍ നിന്ന് വീണ് മറിച്ചത്. തലയ്ക്കും ദേഹത്തും ഗുരുതര പരിക്കുകളോടെ ദിവസങ്ങള്‍ തള്ളി നീക്കിയ സൗമ്യയുടെ ജീവനായി കേരളം ഒന്നടങ്കം കാത്തിരുന്നെങ്കിലും അത് വെറുതെയാവുകയായിരുന്നു.

പൈശാചികമായ ദില്ലി നിര്‍ഭയ സംഭവത്തോട് സാമ്യമുള്ള സംഭവത്തില്‍ നടുക്കവും രോഷവും പ്രതിഷേധവും രേഖപ്പെടുത്തി നിരവധി പേരാണ് സോഷ്യല്‍ മീഡിയകളിലൂടെ രംഗത്തെത്തിയിരിക്കുന്നത്. സംസ്ഥാനത്തെ സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും ചിലരുടെ പോസ്റ്റുകളില്‍ നിറയുന്നു.

സംഭവത്തെ അപലപിച്ച് നേതാക്കളും രംഗത്തെത്തി. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും ഡോ. തോമസ് ഐസക്കും സംഭവത്തിലെ നടുക്കം ഫേസ്ബുക്കിലൂടെ രേഖപ്പെടുത്തി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിവെണമെന്നാവശ്യപ്പെട്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും രംഗത്തെത്തി. വിഷയത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+