ഗോവിന്ദചാമി ചത്ത് കണ്ടാല്‍ മതി; പിഴവ് എവിടെയെന്ന് മനസ്സുലാകുന്നില്ലെന്ന് സൗമ്യയുടെ അമ്മ
കൊച്ചി: സംസ്ഥാനസര്‍ക്കാര്‍ നല്കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളിയ സാഹചര്യത്തില്‍ നിറകണ്ണുകളോടെയാണ് സൗമ്യയുടെ അമ്മ സുമതി. കോടതി വിധിയില്‍ ദുഃഖമുണ്ടെന്നും നീതി കിട്ടുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും അമ്മ സുമതി മാധ്യമങ്ങളോട് പറഞ്ഞു.
എവിടെയാണ് പിഴവ് പറ്റിയതെന്ന് മനസ്സിലാവുന്നില്ല. ഗോവിന്ദചാമി ചത്ത് കണ്ടാല്‍ മതിയെന്നും ഗോവിന്ജ ചാമി ജീവിച്ചിരിക്കുന്നു എന്നതാണ് എന്റെ വേദനയെന്നും അവര്‍ പറഞ്ഞു.

നീതി കിട്ടാന്‍ ഏതറ്റം വരെയും പോകും
പിഴവ് വന്നു എന്ന പറയാനാവില്ല. എല്ലാവരും എനിക്കൊപ്പം നിന്നു. ഇനി എന്ത് ചെയ്യണമെന്ന് അറിയില്ല. നീതി കിട്ടാന്‍ ഇനിയും ഏതറ്റം വരെ പോകുമെന്നും അമ്മ സുമതി അറിയിച്ചു.

പ്രതീക്ഷ
ഇതുവരെ സര്‍ക്കാര്‍ ഞങ്ങളോടൊപ്പം നിന്നു. നീതികിട്ടാനുള്ള യാത്രയില്‍ ഇനിയും അത് ഉണ്ടാകുമെന്ന് പ്രതീകിഷിക്കുന്നെന്നും സൗമ്യയുടെ അമ്മ പറഞ്ഞു.

തിരുത്തല്‍ ഹര്‍ജി
വിധി പുന:പരിശോധിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സൗമ്യയുടെ അമ്മയുടെയും വാദം തുറന്ന കോടതിയില്‍ കേട്ടശേഷം സുപ്രീം കോടതി തളളിയിരുന്നു. ഇതിനെതിരെ തിരുത്തല്‍ ഹര്‍ജി നല്‍കണമെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗി സര്‍ക്കാരിന് നിയമോപദേശം നല്‍കിയിരുന്നു. പിന്നാലെയാണ് സര്‍ക്കാര്‍ തിരുത്തല്‍ ഹര്‍ജി സമര്‍പ്പിച്ചത്.

വധശിക്ഷ റദ്ദാക്കി
2011 ഫെബ്രുവരി ഒന്നിനാണ് സൗമ്യയെ ഗോവിന്ദചാമി ട്രെയിനില്‍ നിന്ന് തള്ളിയിട്ട ശേഷം ക്രൂരമായി ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയത്. തുടര്‍ന്ന് തൃശൂര്‍ അതിവേഗ കോടതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചിരുന്നു. തുടര്‍ന്ന് സുപ്രീംകോടതി വധശിക്ഷ റദ്ദാക്കിയിരുന്നു. കൊലപാതകം സംശയാതീതമായി തെളിയിക്കാനായില്ലെന്ന് നിരീക്ഷിച്ചാണ് സുപ്രീം കോടതി കീഴ്ക്കോടതി വിധിച്ച വധശിക്ഷ റദ്ദാക്കിയത്.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications