കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവിന്ദചാമി ചത്ത് കണ്ടാല്‍ മതി; പിഴവ് എവിടെയെന്ന്‌ മനസ്സുലാകുന്നില്ലെന്ന് സൗമ്യയുടെ അമ്മ

  • By Akshay
Google Oneindia Malayalam News

കൊച്ചി: സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളിയ സാഹചര്യത്തില്‍ നിറകണ്ണുകളോടെയാണ് സൗമ്യയുടെ അമ്മ സുമതി. കോടതി വിധിയില്‍ ദുഃഖമുണ്ടെന്നും നീതി കിട്ടുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും അമ്മ സുമതി മാധ്യമങ്ങളോട് പറഞ്ഞു.

എവിടെയാണ് പിഴവ് പറ്റിയതെന്ന് മനസ്സിലാവുന്നില്ല. ഗോവിന്ദചാമി ചത്ത് കണ്ടാല്‍ മതിയെന്നും ഗോവിന്ജ ചാമി ജീവിച്ചിരിക്കുന്നു എന്നതാണ് എന്റെ വേദനയെന്നും അവര്‍ പറഞ്ഞു.

 നീതി കിട്ടാന്‍ ഏതറ്റം വരെയും പോകും

നീതി കിട്ടാന്‍ ഏതറ്റം വരെയും പോകും

പിഴവ് വന്നു എന്ന പറയാനാവില്ല. എല്ലാവരും എനിക്കൊപ്പം നിന്നു. ഇനി എന്ത് ചെയ്യണമെന്ന് അറിയില്ല. നീതി കിട്ടാന്‍ ഇനിയും ഏതറ്റം വരെ പോകുമെന്നും അമ്മ സുമതി അറിയിച്ചു.

 പ്രതീക്ഷ

പ്രതീക്ഷ

ഇതുവരെ സര്‍ക്കാര്‍ ഞങ്ങളോടൊപ്പം നിന്നു. നീതികിട്ടാനുള്ള യാത്രയില്‍ ഇനിയും അത് ഉണ്ടാകുമെന്ന് പ്രതീകിഷിക്കുന്നെന്നും സൗമ്യയുടെ അമ്മ പറഞ്ഞു.

 തിരുത്തല്‍ ഹര്‍ജി

തിരുത്തല്‍ ഹര്‍ജി

വിധി പുന:പരിശോധിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സൗമ്യയുടെ അമ്മയുടെയും വാദം തുറന്ന കോടതിയില്‍ കേട്ടശേഷം സുപ്രീം കോടതി തളളിയിരുന്നു. ഇതിനെതിരെ തിരുത്തല്‍ ഹര്‍ജി നല്‍കണമെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗി സര്‍ക്കാരിന് നിയമോപദേശം നല്‍കിയിരുന്നു. പിന്നാലെയാണ് സര്‍ക്കാര്‍ തിരുത്തല്‍ ഹര്‍ജി സമര്‍പ്പിച്ചത്.

 വധശിക്ഷ റദ്ദാക്കി

വധശിക്ഷ റദ്ദാക്കി

2011 ഫെബ്രുവരി ഒന്നിനാണ് സൗമ്യയെ ഗോവിന്ദചാമി ട്രെയിനില്‍ നിന്ന് തള്ളിയിട്ട ശേഷം ക്രൂരമായി ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയത്. തുടര്‍ന്ന് തൃശൂര്‍ അതിവേഗ കോടതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചിരുന്നു. തുടര്‍ന്ന് സുപ്രീംകോടതി വധശിക്ഷ റദ്ദാക്കിയിരുന്നു. കൊലപാതകം സംശയാതീതമായി തെളിയിക്കാനായില്ലെന്ന് നിരീക്ഷിച്ചാണ് സുപ്രീം കോടതി കീഴ്‌ക്കോടതി വിധിച്ച വധശിക്ഷ റദ്ദാക്കിയത്.

English summary
Soumya Murder case; Mother's reaction on Supreme Court verict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X