'ഇപ്പോള്‍ നിങ്ങള്‍ക്ക് നീതി കിട്ടിയോ? സോഷ്യല്‍ മീഡിയയില്‍ എന്തും പോസ്റ്റ് ചെയ്യുമ്പോള്‍ ഒന്ന് ആലോചിക്കുക'
ബസില്‍ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണം നേരിട്ട ദീപക് എന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ വാദപ്രതിവാദങ്ങളാണ് നടക്കുന്നത്. തിരക്കുള്ള ബസില്‍ യുവാവ് ലൈംഗിക അതിക്രമം നടത്തിയെന്ന് ആരോപിച്ച യുവതിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ ബസിലെ ദൃശ്യങ്ങള്‍ യുവതി പ്രചരിപ്പിച്ചതോടെയാണ് ദീപക് ആത്മഹത്യ ചെയ്തത്. കണ്ടന്റ് ക്രിയേറ്റ് ചെയ്യാനും വ്യൂസിനും വേണ്ടിയാണ് യുവതി വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത് എന്നാണ് ദീപക്കിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നത്.
സംഭവത്തില്‍ യുവാവിനെ പിന്തുണച്ച് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ഇടുന്നത്. കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കില്‍ അതിന് നിയമപരമായി നീങ്ങാതെ സോഷ്യല്‍ മീഡിയയില്‍ ഇട്ട് അപമാനിച്ചത് ഒട്ടും അംഗീകരിക്കാന്‍ ആവില്ല എന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നത്. ഇപ്പോഴിതാ, യുവതിയുടെ പ്രവര്‍ത്തിയെ വിമര്‍ശിച്ച് എഴുത്തുകാരിയായ ഡോക്ടര്‍ സൗമ്യ സരിനും രംഗത്തെത്തി. വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതിലൂടെ യുവാവിന്റെയും അവന്റെ മാതാപിതാക്കളുടെയും ജീവിതമാണ് നശിപ്പിച്ചത് എന്നും യഥാര്‍ത്ഥത്തില്‍ നീതി കിട്ടേണ്ട സ്ത്രീകള്‍ക്ക് അതില്ലാതാക്കി എന്നും സൗമ്യ വിമര്‍ശിക്കുന്നു. ഒരാള്‍ക്ക് നേരെ അതിക്രമം നടന്നാല്‍ അതിന് തീര്‍പ്പുണ്ടാക്കേണ്ട സ്ഥലമല്ല സോഷ്യല്‍ മീഡിയ എന്നും സൗമ്യ ഓര്‍മിപ്പിക്കുന്നു.

സൗമ്യ സരിന്റെ ഫേസ്ബുക്ക് പേജിന്റെ പൂര്‍ണരൂപം വായിക്കാം:
"ബസ്സിൽ വെച്ചു മോശമായി പെരുമാറി എന്ന് കാണിച്ചു യുവതി പോസ്റ്റ് ചെയ്ത ഇൻസ്റ്റാഗ്രാം റീലിലെ യുവാവ് ആത്മഹത്യാ ചെയ്തു!"
ആദ്യമേ പറയട്ടെ, ഒരാൾക്ക് നേരെ ഒരു അതിക്രമം നടന്നാൽ അതിന് തീർപ്പ് ഉണ്ടാക്കേണ്ട സ്ഥലമല്ല സോഷ്യൽ മീഡിയ. ഇത് കോടതിയോ നിയമസംവിധാനമോ അല്ല. ഇവിടെ ഉണ്ടാകുന്ന തീർപ്പുകൾക്ക് ഇതുപോലെ ജീവന്റെ വിലയുണ്ട്!
നമുക്ക് നേരെ ഒരു അതിക്രമം നടന്നാൽ നിങ്ങൾക്ക് അത് വീഡിയോ എടുക്കാം. ആരും കുറ്റം പറഞ്ഞില്ല. പക്ഷെ അത് തെളിവിനായി മാത്രം ആകണം. അല്ലാതെ അത് പരസ്യമായി പോസ്റ്റ് ചെയ്താൽ നിങ്ങളുടെ ഉദ്ദേശം തന്നെ സംശയിക്കപ്പെടും എന്നതിൽ തർക്കമില്ല!
ഇന്ന് ഇത്തരത്തിൽ ഒരു വീഡിയോ പ്രചരിപ്പിച്ചാൽ എങ്ങിനെ ആണ് സോഷ്യൽ മീഡിയയിൽ ആളുകൾ പ്രതികരിക്കുന്നത് എന്ന് നമ്മൾ കാണുന്നതാണ്. വധശിക്ഷ വരെ വിധിച്ചു കളയുന്ന ആളുകൾ നമുക്ക് ചുറ്റുമുണ്ട്. അതിൽ കാണിക്കുന്ന വ്യക്തിക്ക് എന്തൊക്കെ കേൾക്കുകയും അനുഭവിക്കുകയും ചെയേണ്ടി വരും എന്നത് നമുക്ക് ഊഹിക്കാൻ സാധിക്കില്ല!
ഈ വീഡിയോ നശിപ്പിച്ചത് ഒരു യുവാവിന്റെയും അവന്റെ മാതാപിതാക്കളുടെയും ജീവിതം മാത്രമല്ല. ഈ നാട്ടിൽ യഥാർത്ഥത്തിൽ പല രീതികളിൽ ശാരീരിക പീഡനം അനുഭവിക്കുന്ന സ്ത്രീകൾക്ക് കിട്ടേണ്ട നീതി കൂടിയാണ്.
ഇങ്ങനെയുള്ള കേസുകൾ കൂടുമ്പോൾ യഥാർത്ഥ കേസുകൾ പോലും സംശയ മുനയിൽ ആകും. സമൂഹത്തിന് ഇതിനെതിരെ പ്രതികരിക്കാൻ കൂടി തോന്നാതെ ആകും. അത് യഥാർത്ഥ വേട്ടക്കാർക്ക് കൂടുതൽ സൗകര്യം ആകുകയേയുള്ളു!
കുട്ടികാലം മുതൽ സ്കൂളിൽ പോയിരുന്നത് ലൈൻ ബസ്സിൽ ആണ്. എത്രയോ തവണ ഇത്തരത്തിൽ ശാരീരിക പീഡനങ്ങൾ അനുഭവിച്ചിട്ടുണ്ട്. എന്ത് ചെയ്യണം എന്നറിയാതെ കരഞ്ഞിട്ടുണ്ട്. പകച്ചു പോയിട്ടുണ്ട്. ഇന്നും അത് അനുഭവിക്കുന്ന എത്രയോ സ്ത്രീകൾ ഉണ്ട്. പക്ഷെ അതിനുള്ള വഴി ഇതല്ല!
ഇവിടെ ഒരു നിയമസംവിധാനം ഉണ്ട്. വീഡിയോ തെളിവിനായി എടുക്കാം. പക്ഷെ അതു കൊണ്ടുപോയി പോസ്റ്റ് ചെയ്യുന്നത് ഒരു തരത്തിലും ന്യായീകരിക്കാൻ സാധിക്കില്ല സഹോദരി.
നിങ്ങൾക്ക് മാന്യമായി പരാതി കൊടുക്കാമായിരുന്നു. ആ വീഡിയോയിൽ ആസ്വഭാവികമായി എന്തെങ്കിലും ഉണ്ടെങ്കിൽ അയാൾക്കെതിരെ കേസ് എടുക്കട്ടെ. അന്വേഷിക്കട്ടെ.
അല്ലാതെ ഇതാണോ നീതി കിട്ടാനുള്ള വഴി? എന്നിട്ട് നിങ്ങൾക്കിപ്പോൾ നീതി കിട്ടിയോ?
സോഷ്യൽ മീഡിയയിൽ കയ്യിൽ കിട്ടുന്നതെന്തും പോസ്റ്റ് ചെയ്യുമ്പോൾ ഒന്ന് ആലോചിക്കുക...
അപ്പുറത്ത് നില്കുന്നവനും ഒരു ജീവിതം ഉണ്ട് എന്ന്...!
-
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ












Click it and Unblock the Notifications