കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദക്ഷിണാഫ്രിക്കന് മന്ത്രി ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രം സന്ദർശിച്ചു

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ദക്ഷിണാഫ്രിക്കയിലെ കേപ് ടൌൺ പ്രവിശ്യയിലെ ആരോഗ്യവകുപ്പ് മന്ത്രി ഡോ. നോമ ഫ്രെഞ്ച് മോംബെ യുടെ നേതൃത്വത്തിൽ ആരോഗ്യവിദഗ്ദ്ധരുടെ മൂന്നംഗ സംഘം ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രം സന്ദർശിച്ചു. ഡോ. ന്യൂമാൻ ഡഗ്ലസ്, ഡോ. കൃഷ്ണവല്ലഭാജി എന്നിവരാണ് സംഘത്തിലെ മറ്റുരണ്ടുപേർ. അഡ്വ. വി.ജോയി എം.എൽ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എച്ച്.സലിം എന്നിവരുടെ നേതൃത്വത്തിൽ സംഘത്തെ സ്വീകരിച്ചു.

ആരോഗ്യ രംഗത്ത് സമാനമായ പുരോഗതി കൈവരിച്ചിട്ടുളള സ്ഥലങ്ങളാണ് കേരളവും കേപ് ടൗണും എന്നും ശിശുമരണ നിരക്കിന്റെയും മാതൃമരണ നിരക്കിന്റെയും ആയുർ ദൈർഘ്യത്തിന്റെയും കാര്യത്തിൽ ആരോഗ്യ സൂചികകൾ സമാനമാണെന്നും ദക്ഷിണാഫ്രിക്കൻ ആരോഗ്യ വകുപ്പ് മന്ത്റി പറഞ്ഞു.

chemmaruti

ജീവിതശൈലി രോഗങ്ങളാണ് രണ്ടിടത്തെയും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെന്ന് അവർ പറഞ്ഞു. ആർദ്രം പദ്ധതി കേരളത്തിൽ ആദ്യമായി ആരംഭിച്ച ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തന മികവിൽ സംഘം സന്തുഷ്ടി രേഖപ്പെടുത്തി. , മെഡിക്കൽ ഓഫീസർ ഡോ. അരുൺ, ഡോ. അബ്ദുൽകലാം, ഡോ.സുജ, ഹെൽത്ത് ഇൻസ്പെക്ടർ ഗോപകുമാർ എന്നിവർ ആരോഗ്യകേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ സംഘത്തിന് വിശദീകരിച്ചു.

English summary
south african minister visited chemmaruti family health center
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X